- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിക്ക് പിന്നാലെ ആൻഡ്രുവും പുസ്തകമെഴുതുന്നു; കുട്ടിപീഡന കേസിൽ കുടുങ്ങിയ രാജാവിന്റ് സഹോദരനും രാജകുടുംബത്തെ നാറ്റിക്കുമോ? ഹാരിയുടെ മകന്റെ പേര് റോയൽ വെബ്സൈറ്റിൽ നിന്നും നീക്കി; കിരീടധാരണ ചടങ്ങിൽ ബാൾക്കണിയിൽ നിൽക്കാൻ നീക്കം നടത്തി ഹാരിയും മേഗനും
ലണ്ടൻ: സ്പെയർ എന്ന ഓർമ്മക്കുറിപ്പുകളിലൂടെ സ്വന്തം കുടുംബത്തെ നാറ്റിച്ച ഹാരിയുടെ വഴിക്ക് നീങ്ങുകയാണ് ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരനും. അമേരിക്കയിലെ ചില ഗ്രന്ഥകാരന്മാരുമായി ആൻഡ്രു തന്റെ ആത്മകഥ എഴുതുന്ന കാര്യം ചർച്ച ചെയ്തതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നു. വിസ്ഫോടനാത്മകമായ പല കാര്യങ്ങളും അതിലുണ്ടായിരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
ഹാരിയുടെ ഓർമ്മക്കുറിപ്പുകളുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് ആൻഡ്രുവിന്റെ പുസ്തക രചനയുടെ വാർത്തയും പുറത്തു വരുന്നത്. നേരത്തെ ബി ബി സിയിൽ അഭിമുഖം നടത്തി വെള്ളിവെളിച്ചത്തിൽ നിൽക്കാനുള്ള ആൻഡ്രുവിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ, പുസ്തകമാകുമ്പോൾ അതിൽ ആൻഡ്രുവിന്റെ നിയന്ത്രണം ഏറെയുണ്ടാകും. മാത്രമല്ല, ജീവിതാനുഭവങ്ങൾ ഹാരിയേക്കാൾ കൂടുതലുള്ള ആൻഡ്രുവിന് കുറേക്കൂടി ആഴത്തിൽ ഗ്രന്ഥ രചന നടത്താനാകുമെന്നും കണക്കാക്കപ്പെടുന്നു.
ആൻഡ്രുവിന്റെ ജീവിതകഥ പ്രസിദ്ധീകരിക്കാൻ രണ്ട് പ്രമുഖ പ്രസാധകർ തയ്യാറായി കഴിഞ്ഞു എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. അമ്മ മരിച്ചതിനു ശേഷം തനിക്ക് പാരമ്പര്യ സ്വത്ത് ഒന്നും ലഭിച്ചില്ലെന്ന് അടുത്തിടെ സുഹൃത്തുക്കളോട് പറഞ്ഞ ആൻഡ്രുവിന് ആകർഷണീയമായ ഒരു ഡീൽ ഈ പ്രസാധക കമ്പനികൾ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതിനിടെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയാൽ, കുടുംബത്തോടൊപ്പം രാജകീയ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാനുള്ള അവസരമൊരുക്കാൻ ഹാരിയും മേഗനും ശ്രമം ആരംഭിച്ചു. ഈ വരുന്ന മെയ് 6 ന് നടക്കുന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഹാരിയും മേഗനും അതീവ തത്പരരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
നെറ്റ്ഫ്ളിക്സ് സീരീസിലൂടെയും ഓർമ്മ കുറിപ്പുകളിലൂടെയും രാജകുടുംബത്തെ അവഹേളിച്ചിട്ടും, കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ അവർക്ക് ക്ഷണം അയച്ചിട്ടുണ്ട്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. മെയ് 6 ന് ഹാരിയുടെയും മേഗന്റെയും പുത്രൻ ആർച്ചിയുടെ ജന്മദിനം കൂടിയാണ്. ജന്മദിനം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കുവാനും, രാജാവിനും രാജ്ഞിക്കും ഒപ്പം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുവാനുള്ള അവസരമൊരുക്കുവാനും അവർ പരിശ്രമിച്ചു കൊണ്ടിരിക്കുകയാൺ്യൂ്.
സാധാരണയായി, രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതകലകൾ വഹിക്കുന്നവർക്ക് മാത്രമാണ് രാജകീയ ബാൽക്കണിയിൽ രാജാവിനൊപ്പം പ്രത്യക്ഷപ്പെടാനുള്ള അവസരമൊരുങ്ങുക. എന്നാൽ, ആ സവിശേഷമായ കുടുംബ സംഗമത്തിൽ തങ്ങൾക്കും പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നാണ് ഹാരിയും മേഗനും കരുതുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. കിരീടധാരണത്തിന് യു കെയിൽ എത്തിയാൽ, അമേരിക്കയിലേക്ക് മാരുന്നതിന് മുൻപ് അവർ താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജിൽ താമസിക്കാൻ അനുവദിക്കണമെന്നും അവർ അപേക്ഷിച്ചതായി അറിയുന്നു.
അതിനിടയിൽ, ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് മാത്രം രാജകുമാരൻ എന്ന പദവി നൽകിക്കൊണ്ട് രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ആർച്ചിയുടെ പ്രൊഫൈൽ തികച്ചും ദുരൂഹമായി അപ്രത്യക്ഷമായിരിക്കുന്നു. ആർച്ചിയുടെ പ്രൊഫൈൽ പേജിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദിസ് പേജ് കനോട്ട് ബെ ഫൗണ്ട് എന്ന സന്ദേശമാണ് പ്രത്യക്ഷമാകുന്നത്.
അതേസമയം, കിരീടാവകാശികളുടെ പട്ടികയിൽ ആർച്ചിയേയും ലിലിബെറ്റിനെയും ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും ചേർത്തുകൊണ്ട് പട്ടിക പുതുക്കിയിരുന്നു. ആ പേജ് പക്ഷെ ഇപ്പോഴുംലഭ്യമാണ്.മാത്രമല്ല, അതിൽ ആർച്ചിയും ലിലിബെറ്റും അതാത് സ്ഥനങ്ങളിൽ തന്നെ തുടരുന്നുമുണ്ട്.
മറുനാടന് ഡെസ്ക്