- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി പാർട്ടിയും സെക്സും മോഹിച്ചു ലോകം മുഴുവൻ ചുറ്റി നടക്കുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് തിരിച്ചടി; യൂറോപ്പിലെ പല രാജ്യങ്ങളും ബ്രിട്ടീഷുകാർക്ക് നോ പറയുന്നു; ഏറ്റവും ഒടുവിൽ വടിയെടുത്തത് ആംസ്റ്റർഡാം നഗരം
ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആംസ്റ്റർഡാം നഗരം. മദ്യവും പാർട്ടികളും സെക്സും മോഹിച്ചു നാടു ചുറ്റുന്ന ബ്രിട്ടീഷുകാർ ഇനി ഇങ്ങോട്ട് വരേണ്ടായെന്ന് പറഞ്ഞ ഈ അവധിക്കാല കേന്ദ്രം ഒരു കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. യുവാക്കളടക്കം മദ്യവും മയക്കുമരുന്നും ലക്ഷ്യമിട്ട് എത്തുന്നവരെ ഇനി പ്രോത്സാഹിപ്പിക്കില്ലെന്ന സന്ദേശമാണ് ഈ കാമ്പയിൻ നൽകിയിരിക്കുന്നത്. ലൈംഗികത്തൊഴിലാളികൾ പ്രവർത്തിക്കുന്ന പ്രശസ്തമായ റെഡ് ലൈറ്റ് ഏരിയയ്ക്ക് സമീപം, അക്രമാസക്തമായ പെരുമാറ്റവും സ്റ്റാഗ് പോലുള്ള സംഭവങ്ങളും തടയാൻ നഗരം വളരെക്കാലമായി ശ്രമിച്ചു വരികയാണ്.
ഇത്തരം പ്രവർത്തികൾ നഗരത്തിലേക്ക് എത്തുന്ന മറ്റു രാജ്യക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടാക്കുകയും താരതമ്യേനേ ടൂറിസ്റ്റ് ഫ്രണ്ട്ലി അല്ലാത്ത സ്ഥലമായി മാറപ്പെടുകയും ചെയ്തു. അതിനാലാണ് ബ്രിട്ടീഷുകാർക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിക്കുന്നത്. 'സ്റ്റേ എവേ' എന്ന പേരിലാണ് ആംസ്റ്റർഡാമിന്റെ പുതിയ കാമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്. സ്റ്റാഗ് പാർട്ടി ആംസ്റ്റർഡാം' അല്ലെങ്കിൽ 'പബ് ക്രാൾ ആംസ്റ്റർഡാം' പോലുള്ള പദങ്ങൾ ടൂറിസ്റ്റുകൾ ഇന്റർനെറ്റിൽ തിരയുമ്പോൾ ബ്രിട്ടീഷുകാരെ നിയന്ത്രിച്ചുകൊണ്ടുള്ള വിവരങ്ങളാണ് ലഭ്യമാവുക.
18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെ ലക്ഷ്യമിട്ടുള്ള പ്രചാരണം ഗ്രേറ്റ് ബ്രിട്ടനിലും ആരംഭിക്കുമെന്ന് ആംസ്റ്റർഡാം സിറ്റി കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ഈ ഓൺലൈൻ കാമ്പയിനും നിയന്ത്രണങ്ങളും ആംസ്റ്റർഡാം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ളതാണ്. വരും വർഷങ്ങളിൽ നെതർലാൻഡ്‌സിൽ നിന്നും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും എത്തി ശല്യമുണ്ടാക്കുന്ന സന്ദർശകരിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
'സ്റ്റാഗ് പാർട്ടി ആംസ്റ്റർഡാം' അല്ലെങ്കിൽ 'പബ് ക്രോൾ ആംസ്റ്റർഡാം' തുടങ്ങിയ പദങ്ങൾക്കായി ഇന്റർനെറ്റിൽ തിരയുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്ന പരസ്യങ്ങൾ കാണിക്കുന്നതാണ്. മാത്രമല്ല, ഇവിടെയെത്തി അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ലഭിക്കാവുന്ന ശിക്ഷയും അറസ്റ്റും അപകടസാധ്യതങ്ങളും അതിന്റെ അനന്തര ഫലങ്ങളും എല്ലാം പരസ്യ മുന്നറിയിപ്പുകളിൽ കാണിക്കുന്നതാണ്. ആംസ്റ്റർഡാം അടുത്തിടെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കഞ്ചാവ് വലിക്കുന്നതിനുള്ള നിരോധനം പ്രഖ്യാപിച്ചിരുന്നു.
മദ്യപാനത്തിൽ കൂടുതൽ നിയന്ത്രണങ്ങളും കഫേകൾ, ബാറുകൾ, സെക്‌സ് ക്ലബ്ബുകൾ എന്നിവ നേരത്തേ അടച്ചുപൂട്ടുകയും ചെയ്തു. മാത്രമല്ല, ലൈംഗികത്തൊഴിലാളികളെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വലിയ ലൈംഗിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.
മറുനാടന്‍ ഡെസ്‌ക്