റിയോ: ''രണ്ടു കളത്രത്തെ കൊണ്ടു നടക്കുന്ന

തണ്ട് തപ്പിക്ക് ഗതിയില്ലൊരിക്കലും''

ഹാസ്യകുലപതി എഴുതിയത് മലയാളത്തിൽ ആയതിനാൽ ആർതർ ഒ ഉർസോ എന്ന 37 കാരനായ ബ്രസീലുകാരൻ വായിച്ചിട്ടുണ്ടാകില്ല. ഇല്ലെങ്കിൽ, അത് വായിച്ച് അമർത്തി ചിരിച്ചേനെ. കളത്രം രണ്ടല്ല, ആറാണാശാനെ എന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞേനെ. എന്നിട്ടും ജീവിതം അടിച്ചുപൊളിക്കുകയാണെന്നു കൂടി പറഞ്ഞു വെച്ചേനെ.

അതേ, ഇതൊരു കൗതുകകരമായ കഥയാണ് ആർതർ ഒ ഉർസൊ എന്ന സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തനായ ഈ വ്യക്തിക്ക് ഇപ്പോൾ ഉള്ളത് ആറ് ഭാര്യമാരാണ്. 37 കാരനായ ഇയാളുടെ ഭാര്യമാരിൽ ഏറ്റവും പ്രായം കൂടിയത് 51 കാരിയായ ഒലിൻഡ മറിയ ആണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞത് എമിലി സൂസ എന്ന 21 കാരിയും. രണ്ട് ഭാര്യമാർ നേരത്തേ ഇയാളിൽ നിന്നും വിവാഹമോചനം നേടിപ്പോയി. അതിൽ ഒരു ഭാര്യയിൽ ഒരു മകൾ ഇയാൾക്കുണ്ട്.

ആറ് ഭാര്യമാരുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ ഒൺലി ഫോർ ഫാൻസ് എന്ന പോൺസൈറ്റിൽ പങ്കുവച്ച് പ്രതിമാസം 50,000 പൗണ്ട് വരെ ഇയാൾ സമ്പാദിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ അയാളുടെ ആശയക്കുഴപ്പം ഏത് ഭാര്യയിൽ ആദ്യം കുഞ്ഞിനെ ജനിപ്പിക്കണം എന്നതാണ്. എല്ലാ ഭാര്യമാരും ഒരുപോലെ തന്നെ സ്നേഹിക്കുന്നു എന്ന് പറയുന്ന ഇയാൾ ആരിലെങ്കിലും ആദ്യം കുഞ്ഞിനെ ജനിപ്പിച്ച് മറ്റുള്ളവരെ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടു തന്നെ കൃത്രിമ ഗർഭധാരണം പരീക്ഷിക്കാൻ ഒരുങ്ങുകയാണിയാൾ.

അതിന്റെ ആരംഭം എന്ന നിലയിൽ തന്റെ ആദ്യ ഭാര്യയായ ലൗണ കസാക്കി എന്ന 27 കാരിയുടെ അണ്ഡം ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് അയാൾ. ഈ തീരുമാനം പക്ഷെ കുടുംബത്തിൽ ഏറെ വിവാദമായി. മറ്റു ഭാര്യമാർക്ക് ഈ ആശയം അത്ര ഇഷ്ടപ്പെട്ടില്ല എന്നാൽ, തന്റെ ആഗ്രഹം അത്ര ശക്തമാണെന്ന് മനസ്സിലാക്കിയ മറ്റുള്ളവരും അതിനോട് യോജിക്കുകയായിരുന്നു എന്ന് ഇയാൾ പറയുന്നു.

ഗർഭപാത്രം വാടകക്ക് എടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി 41000 അമേരിക്കൻ ഡോളർ വരെ ചെലവാക്കാം എന്നാണ് ഇയാൾ പറയുന്നത്. മാത്രമല്ല, ഗർഭപാത്രം വാടകക്ക് തരുന്നവരെഭാവിയിൽ ദത്തെടുക്കാനും തയ്യാറാണത്രെ. മുൻ ഭാര്യയിൽ 10 വയസ്സുകാരിയായ ഒരു മകൾ ഉള്ള ആർതർ ഇപ്പോൾ ആഗ്രഹിക്കുന്നത് തന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഒരു മകനെയാണ്. പുരുഷാധിപത്യം കർക്കശമായി പിന്തുടരുന്ന ബ്രസീലിയൻ സമൂഹത്തിൽ ഓരോ പുരുഷന്റെയും ആഗ്രഹവും ഒരു മകൻ ഉണ്ടാവുക എന്നതാണത്രെ.

ഗ്രൂപ്പ് സെക്സ് പാർട്ടികൾക്കും മറ്റു പോകുന്ന സ്വിംഗർമാർ ആയിരുന്നു ആർതറും ലൗണയും. ജോലിക്കിടയിൽ പരിചയപ്പെട്ട അവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. 2021 ൽ ആയിരുന്നു അവർ തങ്ങളുടെ സാമ്രാജ്യത്തിലേക്ക് കൂടുതൽ രാജ്ഞിമാരെ കൊണ്ടുവരാൻ തീരുമാനിച്ചത്. ബഹുഭാര്യത്വം ബ്രസീലിൽ നിയമവിരുദ്ധമായതിനാൽ മറ്റു ഭാര്യമാർക്ക് ആർതറിനെ നിയമപരമായി വിവാഹം കഴിക്കാൻ സാധിക്കില്ല. അതിനാൽ, കത്തോലിക്ക പള്ളിയിൽ ഒരു ചടങ്ങ് നടത്തി ബന്ധം വിവാഹമാക്കി മാറ്റുകയായിരുന്നു.

തങ്ങൾ എല്ലാവരും ഭാര്യമാർ ആണെങ്കിലും ആദ്യ ഭാര്യ ലൗണക്ക് തങ്ങൾ എപ്പോഴും പ്രാധാന്യം കൊടുക്കാറുണ്ടെന്ന് കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ 51 കാരിയായ മാരി ഒലിണ്ട പറയുന്നു. ഒരു കാലത്ത് ഒൻപത് ഭാര്യമാർ ആർതറിന് ഉണ്ടായിരുന്നു. രണ്ടുപേർ അയാളിൽ നിന്നും വിവാഹ മോചനം നേടിയപ്പോൾ കഴിഞ്ഞവർഷം അയാൾ മറ്റു രണ്ടു ഭാര്യമാരെ ഉപേക്ഷിച്ചു. അതിനു ശേഷം ഒരാളെ കൂടി സ്വന്തമാക്കി ഭാര്യമാരുടെ എണ്ണം ആറിൽ എത്തിക്കുകയായിരുന്നു.

ഓൺലി ഫാൻസ് എന്ന പ്രോൺ വെബ്സൈറ്റ് തന്നെയാണ് ഇവരുടെ മുഖ്യ വരുമാന മാർഗ്ഗം. ചില മാസങ്ങളിൽ 61000 ബ്രിട്ടീഷ് പൗണ്ട് വരെ ഇവർ തങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അതിൽ പോസ്റ്റ് ചെയ്ത് നേടുന്നുണ്ട്. അതിന് മുടക്കം വരാതിരിക്കാനാണ് വാടകക്ക് ഗർഭപാത്രം എടുക്കാൻ ശ്രമിക്കുന്നത്.