- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ പള്ളി പണിയാൻ ആദ്യ സംഭാവനയായി ഒരു ലക്ഷം രൂപ നൽകി അബ്ദുൾ ജലീൽ; റമദാൻ മാസത്തിൽ മാനവികതയുടെ ഉദാത്ത മാതൃകയായി വകയാർ സ്വദേശി
പത്തനംതിട്ട: മതസൗഹാർദത്തിന്റെയും മാനവികതയുടെയും പുതിയ മാതൃക തീർക്കുകയാണ് കോന്നി വകയാർ ഗ്രാമം. വകയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ശിലാസ്ഥാപന വേദിയാണ് മതസൗഹാർദ്ദത്തിന്റെ സുന്ദര നിമിഷങ്ങൾക്ക് സാക്ഷിയായത്. ക്രിസ്ത്യൻ പള്ളി പണിയാൻ ആദ്യ സംഭാവനയായ ഒരു ലക്ഷം രൂപ നൽകിയത് പള്ളിക്ക് സമീപം താമസിക്കുന്ന ഇസ്ലമത വിശ്വാസിയായ കുളത്തിൻ കിഴക്കേതിൽ അബ്ദുൾ ജലീലാണ്.
അഭി. തിരുമേനിമാരായ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്തയുടെയും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെയും ഇടവക വികാരി ഫാ. വർഗീസ് കൈത്തോൺ അച്ചന്റെയും മറ്റ് പുരോഹിതന്മാരുടെയു സാന്നിദ്ധ്യത്തിലായിരുന്നു തുക ഇടവക ഭാരവാഹികൾക്ക് കൈമാറിയത്.
വിശുദ്ധ ഖുർആൻ ആവതരിപ്പിക്കപ്പെട്ട റമദാൻ മാസത്തിലാണ് മതസൗഹാർദവും സഹജീവി സ്‌നേഹത്തിന്റെയും ഈ ഉദാത്ത മാതൃക. പ്രസംഗത്തിലല്ല, പ്രവൃത്തിയിലൂടെയാണ് മതസൗഹാർദം യാഥാർത്ഥ്യമാകുന്നത് എന്ന അബ്ദുൾ ജലീൽ തന്റെ പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുത്തുക കൂടിയായിരുന്നു ഈ സന്ദർഭത്തിൽ.
അബ്ദുൾ ജലീലുമാർ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം കാലം സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ആരൊക്കെ ശ്രമിച്ചാലും അതിൽ തളരാതെ കേരളം മുന്നോട്ടു പോകുമെന്ന് ഒരേ സ്വരത്തിൽ ചടങ്ങിന് സാക്ഷിയായവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ