- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാൽകം പൗഡർ വാങ്ങി പൂശുന്ന നമ്മൾ അറിയുന്നില്ല കാൻസർ ചോദിച്ച് വാങ്ങുന്നുവെന്ന്; ജോൺസൺ ആൻഡ് ജോൺസൺ ഒരു ലക്ഷത്തോളം പേർക്ക് നഷ്ടപരിഹാരമായി നൽകുന്നത് 7.5 ലക്ഷം കോടി രൂപ; പാപ്പരായി രക്ഷപ്പെടാനുള്ള വഴിയടച്ച് അമേരിക്കൻ കോടതി
ന്യൂയോർക്ക്: തങ്ങളുടെ ടാൽകം ബേസ്ഡ് ബേബി പൗഡർ കാൻസറിന് കാരണമാകുന്നു എന്ന് ആരോപണമുയർന്നതോടെ 8.9 ബില്യൺ ഡോളർ നഷ്ട പരിഹാരം നൽകേണ്ടി വന്നിരിക്കുകയാണ് ലോകപ്രശസ്ത ഫാർമസ്യു്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്ദ് ജോൺസന്. പൗഡറുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന 1 ലക്ഷത്തോളം പേർക്കാണ് നഷ്ട പരിഹാരം നൽകാനുള്ളത്.
നഷ്ടപരിഹാരം വാഗ്ദാനം നൽകുമ്പോഴും, തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കമ്പനി സമ്മതിക്കുന്നില്ല. മാത്രമല്ല, തങ്ങളുടെ ടാൽകം പൗഡർ തികച്ചും സുരക്ഷിതമാണെന്ന് തന്നെയാണ് അവർ അവകാശപ്പെടുന്നത്. ജോൺസൺ ആൻഡ് ജോൺസൺ പൗഡറുകളിലെ ഒരു പ്രധാന ചേരുവയാണ് ടാല്ക്. ഇത് പ്രകൃതി ദത്തമായ ഒരു ധാതുവാണെങ്കിൽ കൂടി സാധാരണയായി കണ്ടു വരുന്നത് കാൻസറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ ഖനികളിൽ തന്നെയാണ്.
അമേരിക്കയിലും കാനഡയിലും ഈ പൗഡർ വിപണിയിൽ നിന്നും പിൻവലിച്ചു കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഈ പൗഡർ ഉപയോഗിച്ചതിന്റെ ഫലമായി ഒവേറിയൻ കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു എന്നാണ് ഇരകൾ അവകാശപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദങ്ങൾ വ്യാജമാണെന്ന് കമ്പനി പറയുന്നു. വർദ്ധിച്ചു വരുന്ന പരാതികൾ കൈകാര്യം ചെയ്യാൻ 2021 ൽ ജോൺസൺ ആൻഡ് ജോൺസൺ രൂപീകരിച്ച സബ്സിഡിയറിയായ എൽ ടി എൽ മാനേജ്മെന്റ് എൽ എൽ സി എന്ന കമ്പനി പൂട്ടാനാണ് ഇപ്പോൾ പാപ്പർ ഹർജി കൊടുത്തിരിക്കുന്നത്.
പാപ്പർ ഹർജിയുടെ ഭാഗമായി 3 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്നാണ് കമ്പനി പറയുന്നത്. നേരത്തെ ഒരിക്കൽ 2 ബില്യൺ ഡോളർ നഷ്ട പരിഹാരം വാഗ്ദാനം ചെയ്തും ഇവർ പാപ്പർ ഹർജി നൽകിയിരുന്നു. എന്നാൽ, ജോൺസൺ ആൻഡ് ജോൺസനോ, സബ്സിഡിയറിയായ എൽ ടി എല്ലോ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കമ്പനികൾ അല്ലെന്നും അതിനാൽ തന്നെ പാപ്പരായി പ്രഖ്യാപിക്കേണ്ടവ അല്ലെന്നും കോടതി വിധിച്ചു.
ഇതോടെ നഷ്ടപരിഹാര തുക നാലിരട്ടിയാക്കി കമ്പനി രംഗത്തെത്തി. 8.9 ബില്യൺ ഡോളറാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകാമെന്ന് കമ്പനി പറയുന്നത്. 60,000 ത്തോളം ഇരകൾ അതിന് സമ്മതിച്ചിട്ടുണ്ട് എന്നും കമ്പനി പറയുന്നു. കോടതിയിൽ നിന്നും അനുമതി ലഭിച്ചാൽ ഈ തുക ഇരകൾക്കിടയിൽ വീതിച്ചു നൽകും. 2019-ൽ ആയിരുന്നു ജോൺസൺ ആൻഡ് ജോൺസന്റെ പൗഡർ ആദ്യമായി വിപണിയിൽ നിന്നും പിൻവലിച്ചത്. ഒരു ടിന്നിൽ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്.
മറുനാടന് ഡെസ്ക്