- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാതെ നിൽക്കുന്ന കല്ലുവാഴ ഒരു മഹാ സംഭവം ആണെന്നറിയാമോ? എത്യോപ്യയുടെ പട്ടിണി മാറ്റുന്ന അദ്ഭുത ഭക്ഷണമായി വിശേഷിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ; ക്യുവിൽ ഒരു കല്ലുവാഴ കുലച്ചപ്പോൾ
ലണ്ടനിലെ ക്യു ഗാർഡനിൽ ഇതാദ്യമായി രണ്ട് കല്ലുവാഴകൾ കുലച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ ഇനം സസ്യം അതിനുശേഷം സ്വയം മരണമടയുകയും ചെയ്യും. എന്നാൽ, ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എത്യോപ്യയിലെ അഞ്ചിൽ ഒരാൾക്ക് വീതം പോഷണം ലഭിക്കുന്നത് ഇതിൽ നിന്നാണ് എന്നതാണു. അതിന്റെ ഇലത്തണ്ട് ഉപയോഗിച്ചും ഭൂകാണ്ഡം ഉപയോഗിച്ചും എത്യോപ്യക്കാർ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കാറുണ്ട്.
അതോടൊപ്പം വളരെ ചെറിയ, ഏത്തപ്പഴം പോലുള്ള പഴവും ഇതിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ഇതിന്റെ അകം നിറയെ കറുത്ത നിറത്തിലുള്ള വിത്തുകൾ ആയിരിക്കും. അതിനാൽ തന്നെ ഇത് ഭക്ഷ്യയോഗ്യമല്ല. വരൾച്ചയേയും രോഗങ്ങളേയും പ്രതിരോധിക്കാൻ ശേഷിയുള്ള എൻസെറ്റ് ജനുസിൽ ഉൾപ്പടുന്ന ഈ സസ്യത്തെ അദ്ഭുത വിള എന്നും വിളിക്കാറുണ്ട്.
എത്യോപ്യക്ക് പുറത്ത് പലരും ഈ സസ്യത്തെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാകില്ലെന്നാണ് ക്യു ഗാർഡൻസിലെ ട്രെയ്റ്റ് ഡിവേഴ്സിറ്റി ആൻഡ് ഫംഗ്ഷനിലെ റിസർച്ച് ലീഡർ ഡോ. ജെയിംസ് ബോറെൽ പറയുന്നത്. എത്യോപ്യയിൽ ലക്ഷക്കണക്കിന് പേരുടെ ജീവൻ നിലനിർത്തുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത് ഇത് ഏത് സമയത്തും നടാം എന്നതും ഏത് സമയത്തും വിളവെടുപ്പ് നടത്താം എന്നതുമാണെന്ന് അദ്ദേഹം പറയുന്നു.
അതുകൊണ്ടു തന്നെ കൃഷിക്കാർ ഇതിനെ ഒരു ഹരിത ആസ്തിയായി കാണുന്നു.മത്രമല്ല, മറ്റു വിളകളുടെ കൃഷിക്ക് നാശമുണ്ടാകുമ്പോൾ പകര ഭക്ഷണമായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ എത്യോപ്യക്കാർ ഇതിനെ പട്ടിണിയെ കൊല്ലുന്ന മരം എന്നാണ് വിളിക്കുന്നത്.
ആഗോളതാപനത്തിന്റെ ഫലമായി ഉഷ്ണതരംഗങ്ങൾ ഒരു തുടർക്കഥയായി മാറുന്ന ലോകത്ത് തീർത്തും അനുഗ്രഹമാവുകയാണ് കല്ലുവാഴ എന്നാണ് ക്യുവിലെ ഗവേഷകർ പറയുന്നത്. നിലവിൽ ഈ സസ്യം വളർത്തുന്നതിന്റെ 12 ഇരട്ടിയിൽ അധികം സ്ഥലങ്ങളിൽ ഇത് വളർത്താൻ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതായി ഗവേഷകർ പറയുന്നു. എത്യോപ്യ, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും വളരുന്നത്. അങ്ങനെ കൂടുതൽ ഇടങ്ങളിൽ ഇത് വളർത്തിയാൽ, ആഗോള താപനകാലത്ത് ഭക്ഷ്യ സുരക്ഷക്ക് അത് ഒരു മുതൽക്കൂട്ടാവുമെന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്