- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സിനിമ കണ്ട് മുഴുമിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നിങ്ങളെ ധീരൻ എന്ന് വിളിക്കാം; ലോക ചരിത്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന സിനിമ പുറത്ത് വിട്ട് നെറ്റ്ഫ്ളിക്സ്; സിനിമ കണ്ടവർ കൂട്ടത്തോടെ ആശുപത്രിയിലാകുന്നു എന്ന് റിപ്പോർട്ട്
ഹൊറർ സിനിമകൾ ഏറെ ഇഷ്ടപ്പെടുന്നവരെ പോലും ഭയചകിതരാക്കുന്ന ഭയാനക സിനിമയുമായി നെറ്റ്ഫ്ളിക്സ് എത്തിയിരിക്കുന്നു. ഭയം ജനിപ്പിക്കുന്ന ത്രില്ലിങ് നിമിഷങ്ങൾ, പ്രകൃത്യാതീത ശക്തികളുടെ വിളയാട്ടം, ആരെയും വേദനിപ്പിക്കുന്ന, അതിജീവനത്തിനായുള്ള പോരാട്ടാം, രക്തച്ചൊരിച്ചിൽ എന്നുവേണ്ട ഒരു ഭീകര സിനിമക്ക് ആവശ്യമായ ചേരുവകൾ എല്ലാം ചേർത്താണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രം കണ്ട് ഭയന്ന് വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ എത്തപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചില ആരാധകർ പറയുന്നത് ശാരീരികമായി തന്നെ അവശത അനുഭവിച്ചു എന്നാണ്. കഠിനമായ തലവേദന, ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാനാവാതെ കൈകാലുകൾ വിറക്കുക തുടങ്ങിയവ അനുഭവിച്ചവർ ഏറേയാണ്. ദി സ്ട്രേയ്സ് എന്ന ഈ ബ്രിട്ടീഷ് ഹൊറർ സിനിമ ആരാധകരെ ആകർഷിക്കുക മാത്രമല്ല ഭയപ്പെടുത്തുകയും ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന, മിശ്രവംശീയയായ ഒരു ഡെപ്യുട്ടി ഹെഡ്‌മിസ്ട്രസ്സിന്റെ കഥയാണിത്. ഒരു വെള്ളക്കാരനെ വിവാഹം കഴിച്ച ഇവർ, കറുപ്പ് വംശീയതയുമായി ബന്ധപ്പെട്ടതെല്ലാം ഒഴിവാക്കുന്നതിൽ ദത്തശ്രദ്ധയാണ്. പട്ടണത്തിൽ എത്തുന്ന, ഈ വനിതയെ അറിയുമെന്ന് കരുതുന്ന രണ്ട് അപരിചിതരുടെ സാന്നിദ്ധ്യം അവരെ വിഷാദത്തിനടിമയാക്കുന്നു. വിവിധ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഈ രണ്ട് അപരിചിതർ ഇവരുടെ ജീവിതത്തിലെ വിട്ടുമാറാത്ത സാന്നിദ്ധ്യമായി തീരുന്നു.
തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്ന സിനിമയിൽ ഭയം വിതറുന്ന ഒരുപാട് രംഗങ്ങൾ ആണുള്ളത്. അമേരിക്കയിൽ കഴിഞ്ഞ വേനല്ക്കാലത്ത് ഈ പടം റിലീസ് ആയെങ്കിലും അടുത്തിടെയാണ് ഇത് നെറ്റ്ഫ്ളിക്സിൽ എത്തിയത്. ദുർബല ഹൃദയർക്കുള്ള ചിത്രമല്ല ഇതെന്ന്, ഈ ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു. കടുത്ത സമ്മർദ്ദം അനുഭവിക്കുക, ഓക്കാനം വരിക, ഉത്കണ്ഠ വർദ്ധിക്കുക തുടങ്ങിയവയൊക്കെയാണ് ഇതിന്റെ പ്രേക്ഷകരെ ബാധിച്ച ശാരീരികവും മാനസികവും ആയ അസ്വസ്ഥതകൾ.
ഭയക്കുകയും ഒപ്പം അദ്ഭുതപ്പെടുകയും ചെയ്തു എന്നായിരുന്നു ഇത് കണ്ടതിനു ശേഷം ഒരാൾ ട്വിറ്ററിൽ എഴുതിയത്. ശരിക്കും പേടിച്ച് മരിക്കുമെന്ന് തോന്നിയെങ്കിലും നല്ലൊരു സിനിമ എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. പല നിരൂപകരും നല്ലതെന്ന് വാഴ്‌ത്തിയ ഈ ചിത്രത്തിന് റോട്ടൻ ടുമാറ്റൊയിൽ 79 ശതമാനം സ്‌കോർ ആണ് ലഭിച്ചിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയം ജനിപ്പിക്കുന്ന സിനിമ എന്നാണ് കണ്ടവർ എല്ലാം ഒരേ വാക്കിൽ പറയുനന്ത്.
കഥാ നായികയുടെ നഷ്ടപ്പെട്ട ഫോൺ ഉപയോഗിച്ച് ഒരാൾ അവരുടെ ജീവിതം നിരീക്ഷിക്കാൻ തുടങ്ങുന്നതോടെയാണ് ഭയാനക രംഗങ്ങൾ ആരംഭിക്കുന്നത്. ഈ സംഭവങ്ങൾ കണ്ടതിനു ശേഷം തന്റെ ഫോൺ സമുദ്രത്തിൽ എറിഞ്ഞു കളയാൻ തോന്നി എന്നാണ് ഒരു പ്രേക്ഷകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. അത്രയും ഭയപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് പിന്നീട് നടക്കുന്നത്.
ഇതിനു പുറമെ പ്രകൃത്യാതീത ശക്തികളുടെ കഥ പറയുന്ന തായ്വാനീസ് ചിത്രം ഇൻകാന്റേഷനും ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ തരംഗമാവുകയാണ്. തന്റെ കുഞ്ഞിനെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന യുവതിയായ ഒരമ്മയുടെ കഥയാണിത്. ഒരു കുഗ്രാമം സന്ദർശിക്കുന്നതിനിടയിൽ അമ്മക്ക് ഏല്ക്കേണ്ടി വന്ന ശാപം കുഞ്ഞിനെ പിന്തുടരുകയാണ്. അതിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ കഥയാണിത് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ