- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ വാക്സിന് എതിരല്ല; പക്ഷെ എന്റെ ഭാര്യ 42-ാം വയസ്സിൽ മരിച്ചത് വാക്സിൻ മൂലമെന്ന് മരണ സർട്ടിഫിക്കറ്റിൽ ഉണ്ട്; എന്തുകൊണ്ട് സംഭവിച്ചു എന്നറിയേണ്ടെ? അസ്ട്ര സെനെകക്കക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തയാളുടെ പോരാട്ട കഥയറിയാം
പുരസ്‌കാര ജേതാവായ റേഡിയോ അവതാരക, ലിസ ഷാ 2021 മെയ് മാസത്തിൽ മരണമടയുന്നത് തന്റെ 44-ാം വയസ്സിൽ. ഊർജ്ജസ്വലതയോടെ റേഡിയോയിൽ തന്റെ സുപ്രഭാതം പരിപാടി അവതരിപ്പിച്ചിരുന്ന അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും ആ ഊർജ്ജം കാത്തു സൂക്ഷിച്ചിരുന്നു. തന്നെയും ആറുവയസ്സുള്ള മകൻ സാക്കിനെയും ഉപേക്ഷിച്ച് അവർ എന്നെന്നേക്കുമായി യാത്രയായപ്പോൾ തീർത്തും തകർന്നതാഖ്ണ് ഭർത്താവായ ഗാരെത് ഈവ്. അമ്മയുടെ മരണ വാർത്ത തങ്ങളുടെ മകനെ അറിയിക്കുന്നതായിരുന്നു താൻ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി എന്ന് അയാൾ പറയുന്നു.
നിശ്ചലമായി കിടക്കുന്ന അമ്മയുടെ മൃതദേഹത്തിന് അരുകിലേക്ക് അന്ന് ആറ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകൻ എത്തി. അമ്മയെ കെട്ടിപ്പിടിച്ചു. പക്ഷെ അമ്മ തിരിച്ചു തന്നെ പുണരാത്തതെന്തെന്ന് അവന് മനസ്സിലായില്ല. ഡോക്ടർമാർ അമ്മയെ നല്ല നിലയിൽ എത്തിക്കാൻ ശ്രമിച്ചു വെന്നും, ഇനി അമ്മ ഒരിക്കലും നമ്മോടൊപ്പമുണ്ടാവില്ലെന്നും പറഞ്ഞപ്പോൾ അവൻ പൊട്ടിക്കരഞ്ഞു. ഗരേത്ത് ഓർത്തെടുക്കുകയാണ് ആ രംഗങ്ങൾ.
ഇപ്പോൾ എട്ട് വയസ്സുള്ള സാക്കിന് ഇനിയും അമ്മയുടെ വിയോഗം പൂർണ്ണമായും ഉൾക്കൊള്ളാനായിട്ടില്ല. അതുപോലെ തന്നെ ഗരേത്തിനും. എന്നാൽ ഇപ്പോഴും ഉയരുന്ന ചോദ്യം എന്താണ് ലിസയുടെ മരണത്തിന് കാരണമായത് എന്നതാണ്. 2021 ആഗസ്റ്റിൽ ന്യുകാസിൽ കൊറോണർ, കരെൻ ഡിക്സ് രേഖപ്പെടുത്തിയത് അസ്ട്ര സെനെകയുടെ കോവിഡ് വാക്സിൻ മൂലമുണ്ടായ ചില സങ്കീർണ്ണതകളാണ് ലിസയുടെ മരണ കാരണം എന്നാണ്.
ഏപ്രിൽ 29 ന് ആയിരിന്നു ലിസ വാക്സിനേഷൻ എടുത്തത്. ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ തലവേദന ആരംഭിച്ചു. മെയ് 13 ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച്, വാക്സിൻ മൂലമുണ്ടാകുന്ന ത്രോംബോട്ടിക് ത്രോംബോസൈറ്റോപിനിയ എന്തെന്ന് വിശദമാക്കുന്ന ഒറു അച്ചടിച്ച ലഘുലേഖ നൽകിയതായി ഗരേത്ത് ഓർക്കുന്നു. വളരെ അപൂർവ്വമായി മാത്രം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. എന്നാൽ, അതിനെ കുറിച്ചുള്ള വിവരങ്ങൾ അച്ചടിച്ച് സൂക്ഷിച്ചതിനാൽ അത്ര വിരളമാകാൻ ഇടയില്ലെന്നാണ് ഗരേത്ത് പറയുന്നത്.
ഈ രോഗാവസ്ഥയിൽ മസ്തിഷ്‌ക്കത്തിൽ രക്തം കട്ടപിടിക്കുകയാണ് സംഭവിക്കുക. അത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും എന്നായിരുന്നു ഡോക്ടർമാർ ഉറപ്പ് പറഞ്ഞിരുന്നത്. എന്നാൽ മെയ് 16 ന്‌ലിസയുടെ സംസാരശേഷി ഏതാണ്ട് നഷ്ടപ്പെട്ട നിലയിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്‌ക്കത്തിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. തുടർന്ന് അവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും അവർ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ല. അവസാന അഞ്ചു നാളുകൾ അവർ ചെലവഴിച്ചത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ആയിരുന്നു.
ഈ ദുരന്തം ഒരുപക്ഷെ ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയില്ല എന്ന് ഗരേത്ത് തിരിച്ചറിഞ്ഞു. ഇതായിരുന്നു അയാളെ അസ്ട്ര സെനെക്കക്കെതിരെ നിയമനടപടികളുമായി മുൻപോട്ട് പോകാൻ പ്രേരിപ്പിച്ചത്. വാക്സിൻ മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മറ്റ് 75 കുടുംബങ്ങളും അയാൾക്കൊപ്പം ചേർന്നു.
നിയമജ്ഞർ പറയുന്നത് കേസ് വാദികൾക്ക് അനുകൂലമായി തന്നെ വരും എന്നാണ്. വൻ തുക നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. എന്നാൽ, അസ്ട്ര സെനെക്കക്ക് ഒന്നും നഷ്ടപ്പെടാനില്ല. വാക്സിൻ അതിവേഗം വിപണിയിലിറക്കുന്നതിനായി സർക്കാർ കമ്പനിക്ക് നിയമപരമായ സംരക്ഷണം ഉറപ്പ് നൽകിയിരുന്നു. അതിനാൽ, നഷ്ടപരിഹാരത്തിന് കോടതി വിധിച്ചാൽ അത് സർക്കാർ ഖജനാവിൽ നിന്നും തന്നെ നൽകേണ്ടതായി വരും. ഇതും ഗരേത്തിനെ ആശ്ചര്യപ്പെടുത്തുകയാണ്.
ഒരു മരുന്ന് നിർമ്മാണ കമ്പനിക്ക് സർക്കാർ നിയമ സംരക്ഷണം ഉറപ്പു നൽകുന്നത് മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് അയാൾ പറയുന്നു. പണത്തിനു വേണ്ടിയല്ല താൻ നിയമനടപടികൾക്ക് പോകുന്നതെന്നും സത്യം അറിയുവാനും നീതി ലഭിക്കുവാനും വേണ്ടിയാണെന്നും അയാൾ പറയുന്നു. ലിസയുടെ മരണ ശേഷം ഇയാൽ മരണത്തിന്റെ വിശദമായ കാരണം അറിയാൻ അസ്ട്ര സെനെകയേയും സർക്കാരിനെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ, തൃപ്തികരമായ ഒരു മറുപടി ആരിൽ നിന്നും ലഭിച്ചില്ല.
മൂന്ന് പ്രധാനമന്ത്രിമാരോടാണ് സത്യം പുറത്തുകൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടതെന്നും എന്നാൽ, അവരൊക്കെ തന്റെ ആവശ്യംഅവഗണിക്കുകയായിരുന്നു എന്നും അയാൾ പറഞ്ഞു. അവസാനം വേറെ വഴിയില്ലാതെ നിയമനടപടികളിലേക്ക് തിരിഞ്ഞപ്പോൾ തന്നെ വാക്സിൻ വിരുദ്ധനായി ചിത്രീകരിക്കുകയാണെന്നും അയാൾ പറയുന്നു.
മറുനാടന് ഡെസ്ക്