- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും അധികം സമ്പന്നർ താമസിക്കുന്നത് ന്യുയോർക്കിൽ; രണ്ടാമത് ടോക്കിയോയിൽ; ലോകത്തെ 10 അതിസമ്പന്ന നഗരങ്ങളിൽ മൂന്ന് വീതം അമേരിക്കയിലും ചൈനയിലും; അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ ബംഗലൂരുവും ഹൈദരാബാദും
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം ന്യുയോർക്ക്. ഭൂമിയിലെ മറ്റേതൊരിടത്തേക്കാൾ കൂടുതൽ ശതകോടീശ്വരന്മാർ താമസിക്കുന്നത് ഇവിടെയാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. 2023 ലെ കണക്കുകൾ പ്രകാരം ന്യുയോർക്കിൽ 3,40,000 ശതകോടീശ്വരന്മാരും 58 സഹസ്ര കോടീശ്വരന്മാരും ഉണ്ട്. 2,90,000 ശതകോടീശ്വരന്മാരും 14 സഹസ്രകോടീശ്വരന്മാരും താമസിക്കുന്ന ടോക്കിയോ ആണ് ഇക്കാര്യത്തിൽ രണ്ടാമത്. മൂന്നാം സ്ഥാനത്ത് സാൻ ഫ്രാൻസിസ്കോയും.
മൂന്നാം സ്ഥാനത്തുള്ള സാൻ ഫ്രാൻസിസ്കോയിൽ ടോക്കിയോയിലേതിനേക്കാൾ ശതകോടീശ്വരന്മാർ കുറവാണെങ്കിലും (2,85,000) സഹസ്രകോടീശ്വരന്മാരുടെ എണ്ണത്തിൽ ഈ നഗരം ജപ്പാന്റെ തലസ്ഥാനത്തേക്കാൾ ഏറേ മുൻപിലാണ്. മൊത്തം 63 സഹസ്ര കോടീശ്വരന്മാരാണ് ഇവിടെ താമസിക്കുന്നത്. ലോകത്തിലെ 97 നഗരങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംക്ഷേപിച്ച് പഠനം നടത്തിയത് പ്രമുഖ നിക്ഷേപ ഗ്രൂപ്പ് ആയ ഹെൻലെ ആൻഡ് പാർട്ട്ണേഴ്സ് ആയിരുന്നു.
ഓരോ നഗരത്തിലും താമസിക്കുന്ന ശതകോടീശ്വരന്മാരുടെയും സഹസ്ര കോടീശ്വരന്മാരുടെയും എണ്ണത്തിനൊപ്പം 2012 മുതൽ 2022 വരെ ആ നഗരങ്ങളിൽ താമസിക്കുന്നവരുടെ ആസ്തിയിലുണ്ടായ വളർച്ചയും പരിഗണിച്ചായിരുന്നു പഠനം. ഇതിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ മൂൻഅമേരിക്കൻ നഗരങ്ങൾ ഉണ്ട്. ന്യുയോർക്ക്, സാൻ ഫ്രാൻസിസ്കോ ദി ബേ ഏരിയ, ലോസ് ഏഞ്ചലസ് എന്നിവയാണ് അവ.
ബേ ഏരിയയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ നാലാം സ്ഥാനത്തുള്ളത് ലണ്ടൻ നഗരമാണ്. 2,58,000 ശതകോടീശ്വരന്മാരും 36 സഹസ്ര കോടീശ്വരന്മാരുമാണ് ഇവിടെ താമസിക്കുന്നത്. അഞ്ചാം സ്ഥാനത്ത് എത്തിയ സിംഗപ്പൂരിൽ ഉള്ളത് 2,40,100 ശതകോടീശ്വരന്മാരും 27 സഹസ്ര കോടീശ്വരന്മാരുമാണ്. തൊട്ടു പുറകെ ആറാം സ്ഥാനത്ത് 2,05,400 ശതകോടീശ്വരന്മാരും 42 സഹസ്ര കോടീശ്വരന്മാരും ഉള്ള ലോസ് ഏഞ്ചലസും ഉണ്ട്. ഹോങ്കോംഗ്, ബീജിങ്, ഷാങ്ങ്ഹായ് എന്നീ നഗരങ്ങളിലൂടെ ഏഴും എട്ടും ഒൻപതും സ്ഥാനങ്ങൾ ചൈന കരസ്ഥമാക്കിയപ്പോൾ പത്താം സ്ഥാനം ആസ്ട്രേലിയയുടെ സിഡ്നിക്കാണ്.
ഹോങ്കോംഗിൽ 1,29,500 ശതകോടീശ്വരന്മാരും 32 സഹസ്രകോടീശ്വരന്മാരും ഉള്ളപ്പോൾ ബീജിംഗിൽ ഇത് യഥാക്രമം 1,28,200 ഉം 43 ഉം ഷാങ്ങ്ഹായിൽ 1,27,000 ഉം 40 ഉം ആണ്. സിഡ്നിയിൽ 1,26,900 ശതകോടീശ്വരന്മാരും 24 സഹസ്രകോടീശ്വരന്മാരും ഉണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ അൻപത് നഗരങ്ങളിൽ പത്തെണ്ണം അമേരിക്കയിലാണ്. അഞ്ച് സമ്പന്ന നഗരങ്ങളുമായി ചൈന രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ നാല് അതി സമ്പന്ന നഗരങ്ങളോടെ ആസ്ട്രേലിയ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
എന്നാൽ, നഗരവാസികളുടെ മൊത്തം ആസ്തിയിൽ ഉണ്ടായ വർദ്ധനവിന്റെ നിരക്കിൽ ചൈനയിലെ ഹാംഗ്ഷോ നഗരമാണ് ഒന്നാം സ്ഥാനത്തുള്ളത്. 2012 മുതൽക്കുള്ള കണക്കുകൾ നോക്കുമ്പോൾ ഇവിടെ മൊത്തം ആസ്തിയിൽ 105 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓസ്റ്റിൻ, ടെക്സാസ് എന്നീ നഗരങ്ങൾ തൊട്ടു പുറകെയുണ്ട്. ഇരു നഗരങ്ങൾക്കും സമാനമായ കാലത്ത് കൈവരിക്കാൻ കഴിഞ്ഞത് 102 ശതമാനം വളർച്ചയാണ്. തൊട്ടുപുറകിൽ 98 ശതമാനം വളർച്ച കൈവരിച്ച ചൈനയിലെ ഷെൻസെൻ, 90 ശതമാനം വളർച്ച കൈവരിച്ച വെസ്റ്റ് പാം ബീച്ച്, ഫ്ളോറിഡ എന്നീ നഗരങ്ങളും ഉണ്ട്.
2012 മുതൽ നഗരവാസികളുടെ മൊത്തം ആസ്തിയിൽ ഏറ്റവും അധികം വളർച്ച കൈവരിക്കാൻ കഴിഞ്ഞ പത്ത് ലോക നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ബംഗലൂരുവും ഹൈദരാബാദും ഇടംപിടിച്ചിട്ടുണ്ട്. ചൈനയിലെ ഗ്യാങ്ഷൂ., യു എ ഇയിലെ ഷാർജ, വിയറ്റ്നാമിലെ ഹോ ചിമിൻ സിറ്റി എന്നിവയാണ് ഈ പട്ടികയിലെ മറ്റു നഗരങ്ങൾ. 75 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞ മിയാമിക്ക് ഈ പട്ടികയിൽ നേടാനായത് 11-ാം സ്ഥാനം.
അതേസമയം മൊത്തം ആസ്തിയിൽ കുറവുണ്ടായ നഗരങ്ങൾ ഏറ്റവും അധികം ഉള്ളത് റഷ്യയിലാണ്. റഷ്യയിലെ കൺവേഴ്സ്ലിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മൊത്തം ആസ്തിയിൽ 2012 മുതൽ 45 ശതമാനത്തിന്റെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 38 ശതമാനത്തിന്റെ കുറവുമായി സെയിന്റ് പീറ്റേഴ്സ്ബർഗ് തൊട്ടുപിന്നാലെയുണ്ട്. 2012 മുതൽ ഹോങ്കോംഗിന് മൊത്തം ആസ്തിയിൽ ഉണ്ടായ ഇടിവ് 27 ശതമാനമാണെങ്കിൽ ബ്രിട്ടനിലെ ലണ്ടനും എഡിൻബർഗിനും യഥാക്രമം 15 ഉം 12 ഉം ശതമാനം ഇടിവ് സംഭവിച്ചു.
മറുനാടന് ഡെസ്ക്