- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്താതെ കരഞ്ഞ കുഞ്ഞിന്റെ ശബ്ദം കേട്ട് കലിപ്പിളകി അഴിഞ്ഞാടി യാത്രക്കാരൻ; കുഞ്ഞിന്റെ മാതാപിതാക്കൾക്കും ഫ്ളൈറ്റ് ജീവനക്കാർക്കും തെറിവിളി; ഒടുവിൽ കൈവിലങ്ങ് വച്ച് പൊലീസ് കൊണ്ടുപോയപ്പോൾ കലിയടങ്ങിയിട്ടെന്ത് കാര്യം?
ഫ്‌ളോറിഡ: പിഞ്ചു കുഞ്ഞിന്റെ കരച്ചിലാണ് അയാളെ ചൊടിപ്പിച്ചത്. പിന്നെ കലിപ്പിളകിയ അയാൾ കുഞ്ഞ്ന്റെ മാതാപിതാക്കളെയും വിമാന ജീവനക്കാരെയുമൊക്കെ തെറിവിളിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലെ ഓർലാൻഡോയിലേക്കുള്ള സൗത്ത്വെസ്റ്റ് എയർലൈൻസിലാണ് ഇത് സംഭവിച്ചത്. മോശം കാലാവസ്ഥ കാരണം പാം ബീച്ചിനു പുറത്ത് വിമാനമിറങ്ങാൻ കഴിയാതെ വട്ടമിട്ട് പറക്കുമ്പോഴായിരുന്നു സംഭവം.
ടിക് ടോക്കിൽ അപ്ലോഡ് ചെയ്ത ഈ സംഭവത്തിന്റെ വീഡിയോ ഇതുവരെ 1,67,000 പേർ കണ്ടുകഴിഞ്ഞു. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ഇറങ്ങാൻ വിസമ്മതിച്ച ഈ യാത്രക്കാരനെ പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഒർലാൻഡോ ആയിരുന്നോ വിമാനത്തിന്റെ ലക്ഷ്യം എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. വിമാനത്തിൽ ബഹളമുണ്ടാക്കിയ ഈ യാത്രക്കാരനെ ഇറക്കി വിടാനായി അവിടെ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കരയുന്ന പിഞ്ചു കുഞ്ഞിനെ പോലും അയാൾ അശ്ലീലപദങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നത് വീഡിയോയിൽ കേൾ:ക്കാം. കുഞ്ഞിന്റെ മാതാപിതാക്കളേയും വിമാനത്തിലെ ജീവനക്കാരെയും അയാൾ തെറിവിളിക്കുന്നതുംകേൾക്കാം കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ആവശ്യപ്പെട്ട അയാൾ, ഇല്ലെങ്കിൽ താൻ ഇതുപോലെ ഉച്ചത്തിൽ നിലവിളിക്കുമെന്നും പറയുന്നുണ്ട്. അയാളെ ശാന്തനാക്കൻ ശ്രമിക്കുന്ന വിമാന ജീവനക്കാരിയോട് കുഞ്ഞിന്റെ വായിൽ എന്തെങ്കിലും കുത്തി തിരുകാനും അയാൾ ആവശ്യപ്പെടുന്നത് കാണാം.
അയാളോട് നിശബ്ദനാകാൻ മറ്റൊരു യാത്രക്കാരൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം കുഞ്ഞിന്റെ കരച്ചിൽ നിർത്താനായിരുന്നു അയാൾ ആവശ്യപ്പെട്ടത്. അതൊരു ക്ഞ്ഞാണെന്നും, അയാൾ മുതിർന്ന മനുഷ്യനുമാണെന്നും ചൂണ്ടിക്കാണിച്ച മറ്റൊരു യാത്രക്കാരനോടും അയാൾ കയർക്കുന്നുണ്ട്. ശബ്ദം കുറച്ച് സംസാരിക്കാൻ ആവശ്യപ്പെടുന്ന വിമാനജീവനക്കാരോട് കുഞ്ഞിന്റെ ശബ്ദം ആദ്യം കുറയ്ക്കാനാന് അയാൾ ആവശ്യപ്പെടുന്നത്.
ഇതുകൊണ്ടൊന്നും കഥ അവസാനിച്ചില്ല. ഓർലാൻഡോയിൽ എത്തിയപ്പോൾ ഈ തെമ്മാടിയായ യാത്രക്കാരൻ വിമാനത്തിൽ നിന്നും ഇറങ്ങാൻ ഒരുക്കമായില്ല. പിന്നീട് പൊലീസ് എത്തിയാണ് ഇയാളെ പിടിച്ചിറക്കിയത്. കുഞ്ഞിന്റെ കരച്ചിൽ തന്നെ ശല്യപ്പെടുത്തിയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നും അതിനാൽ താൻ കുറ്റക്കാരനല്ലെന്നുമായിരുന്നു ഇയാൾ പൊലീസിനോട് വാദിച്ചത്.
ഇയാളെ പൊലീസ് പിടിച്ചു കൊണ്ടു പോവുക തന്നെ ചെയ്തു. എന്നാൽ, പിന്നീട് എന്ത് സന്മ്ഭവിച്ചു എന്നത് ഓർലാൻഡോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
മറുനാടന് ഡെസ്ക്