- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികിൽ ഉപേക്ഷിക്കുന്നതാര്? അമേരിക്കയിലെ ഒരു അപൂർവ്വ പശുക്കൊലപാതകത്തിന്റെ പിന്നിലെ ഛിദ്രശക്തികൾ ആര്? വിചിത്രമായ പശുക്കൊലപാതകം ഉറക്കം കെടുത്തുമ്പോൾ
ടെക്‌സാസ്: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അപൂർവ്വമായ ഒരു പശുക്കൊലപാതകം അരങ്ങേറുന്നു. ടെക്സാസിലെ ഒരു ഗ്രാമീണപാതക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു പശുക്കളുടെയും നാക്ക് മുറിച്ചു മാറ്റിയതായി കണ്ടെത്തി. മാഡിസൺ കൗണ്ടിയിലായിരുന്നു 6 വയസ്സുള്ള ഒരു പശുവിനെ മരിച്ച നിലയിൽ ആദ്യമായി കണ്ടെത്തിയത്. നാക്കും, ബാഹ്യ ലൈംഗികാവയവങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഇതിനെ കണ്ടെത്തിയത്.
നാക്ക് മുറിച്ചെടുത്തിട്ടുണ്ടെങ്കിലും സമീപത്ത് ചോരപ്പാടുകൾ ഒന്നും കാണുന്നില്ല. അതുകൊണ്ടു തന്നെ വളരെ കൃത്യതയോടെ ആരോ മുറിച്ചുമാറ്റിയതാണെന്നാണ് പൊലീസ് നിഗമനം. ഈ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അധികൃതർ മറ്റ് അഞ്ച് പശുക്കളെ കൂടി സമാനമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിൽ രണ്ടെണ്ണത്തിന്റെ ഗുദഭാഗവും ബാഹ്യ ലൈംഗികാവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു.
സ്റ്റേറ്റ് ഹൈവേയിൽ വിവിധയിടങ്ങളിലായി കണ്ടെത്തിയ ആറു പശുക്കളും വ്യത്യസ്ത ഇനങ്ങളും വ്യത്യസ്ത വ്യക്തികളുടെതും ആയിരുന്നു. ആദ്യം കണ്ടെത്തിയ പശുവിന്റെ ദേഹം ചീഞ്ഞളിയാൻ തുടങ്ങിയിരുന്നെങ്കിലും നീക്കം ചെയ്ത തൊലിക്കടിയിലെ മാംസത്തിന് കാര്യമായ കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. തുടർന്നായിരുന്നു മറ്റ് പശുക്കളെയും കണ്ടെത്തിയത്.
ഇതിൽ രണ്ടു പശുക്കളുടെ ഗുദഭാഗവും നീക്കം ചെയ്തിരുന്നു. ഇവിടെയും കൃത്യതയോടെ വൃത്താകൃതിയിൽ മുറിച്ചാണ് ഗുദഭാഗം നീക്കം ചെയ്തിരിക്കുന്നത്. ശവശരീരങ്ങൾ കണ്ടെത്തിയ ഇടത്തിനു ചുറ്റുമുള്ള പുൽത്തകിടികൾക്ക് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. മാത്രമല്ല കാലടിപ്പാടുകളോ, ടയർ പതിഞ്ഞ പാടുകളോ ഇവിടങ്ങളിൽ കണ്ടെത്താനായിട്ടില്ല എന്നും അധികൃതർ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമില്ല.
മറുനാടന് ഡെസ്ക്