- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരികമായ ബന്ധമാണുള്ളത്; സദ്യ എത്തിക്കാതെ വീട്ടമ്മയെ നിരാശയിലാഴ്‌ത്തിയ എതിർകക്ഷി 40,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണം; എറണാകുളം മെയൻസ് റെസ്റ്റാറന്റിനെതിരെ ഉപഭോക്തൃ കോടതി
കൊച്ചി : തിരുവോണ സദ്യ മുടക്കിയ ഹോട്ടൽ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. 'ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരികമായ ബന്ധമാണുള്ളത്. പണം നൽകി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ എത്തിക്കാതെ വീട്ടമ്മയെ നിരാശയിലാഴ്‌ത്തിയ എതിർകക്ഷി 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്ക് ്് നൽകണം ' കോടതി വ്യക്തമാക്കി.
എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുൽത്താൻ സമർപ്പിച്ച പരാതിയിൽ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡണ്ട് ഡി ബി ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ , ശ്രീവിദ്യ. ടി.എൻ എന്നിവരാണ് എറണാകുളം മെയ്‌സ് റസ്റ്റോറന്റിനെ തിരെ ഉത്തരവിട്ടത്. ഓണത്തിന് വീട്ടിലെത്തുന്ന അതിഥികൾക്കായി 'സ്‌പെഷ്യൽ ഓണസദ്യ ' പരാതിക്കാരി ബുക്ക് ചെയ്തു.
അഞ്ച് ഊണിനായി 1295 രൂപയും നൽകി. എന്നാൽ അതിഥികൾ എത്തി ഊണ് സമയം കഴിഞ്ഞിട്ടും പാർസൽ എത്തിയില്ല. രാവിലെ 11 .30 മുതൽ 3 മണി വരെ കാത്തിരുന്നിട്ടും ഓർഡർ നൽകിയ സദ്യ എത്തിയില്ല. സദ്യ എത്തും എന്ന് കരുതി ഭക്ഷണം ഒന്നും വീട്ടിൽ ഉണ്ടാക്കിയതുമില്ല. എതിർകക്ഷിയെ ഫോണിൽ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും അവർ പ്രതികരിച്ചില്ല. വൈകിട്ട് 6 മണിയാ യപ്പോൾ മാത്രമാണ് എതിർകക്ഷി മറുപടി നൽകിയത്. അഡ്വാൻസ് നൽകിയ തുക പോലും എതിർകക്ഷി തിരിച്ചു നൽകിയില്ല.
'എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണം. സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്ന് മാത്രമല്ല ഫോണിൽ പലതവണ വിളിച്ചിട്ടും മറുപടി നൽകാൻ പോലും എതിർകക്ഷി കൂട്ടാക്കിയില്ല' ഉത്തരവിൽ കോടതി വ്യക്തമാക്കി.
പരാതിക്കാരിനൽകിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം എതിർകക്ഷി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു.
മറുനാടന് മലയാളി ബ്യൂറോ