- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഞിയും ഡയാനയും ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ടവർ; ജീവിച്ചിരിക്കുന്നവരിൽ ജനപ്രീതിക്ക് മുൻപിൽ വില്യം; രാജാവിനേക്കാൾ ജനപ്രീതി കെയ്റ്റിനും ആനിനും; പിന്നിൽ ഹാരിയും മേഗനും ആൻഡ്രുവും; ഷാർലറ്റിന്റെ എട്ടാം ജന്മദിന ചിത്രവും ഹിറ്റ്
ലണ്ടൻ: ഹി ഇസ് നോട്ട് മൈ കിങ് പ്രതിഷേധങ്ങൾ പലയിടങ്ങളിലും അരങ്ങേറുമ്പോഴും, രാജകുടുംബത്തെ ബ്രിട്ടീഷ് ജനത ഏറെ ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേഫലം തെളിയിക്കുന്നത്. രാജകുടുംബത്തിനെതിരെ നിരന്തരം ആരോപണങ്ങളുമായി എത്തിയിരുന്നു ഹാരിയും മേഗനും ജനപ്രീതിയിൽ ഏറെ പിന്നിലായിരിക്കുന്നു. ഇവർക്ക് പിന്നിൽ ഉള്ളത്, ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ആൻഡ്രു രാജകുമാരൻ മാത്രം.
മുൻ കൺസർവേറ്റീവ് വൈസ് ചെയർമാൻ ലോർഡ് ആഷ്‌ക്രോഫ്റ്റ് സംഘടിപ്പിച്ച സർവേയിൽ പക്ഷെ ഹാരിയും മേഗനും രാജകുടുംബത്തിനെതിരെ ഉയർത്തിയ വംശീയ വിവേചനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാജകുടുംബത്തിന്റെ യശ്ശസിനെ കുറച്ചൊക്കെ ബാധിച്ചതായ സൂചനകൾ ഉണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ ഈ സർവേയിൽ ഹാരിക്ക് ലഭിച്ചത് വെറും 22 പോയിന്റ്യൂകൾ മാത്രമാണ്. മേഗന് ലഭിച്ചത് 18 പോയിന്റുകളും. 7 ശതമാനം വോട്ട് നേടിയ ആൻഡ്രു മാത്രമാണ് ഇവർക്ക് പുറകിലുള്ളത്.
തങ്ങൾക്ക് പ്രസിദ്ധിയും പ്രശസ്തിയും വേണ്ടെന്നും തങ്ങളുടേതായ ഒരു ജീവിതം നയിക്കുവാനാണ് ആഗ്രഹം എന്നും പറയുന്നവർ ഡോക്യൂമെന്ററികളിലൂടെയും പുസ്ത്കങ്ങളിലൂടെയും ആരോപണങ്ങൾ എറിഞ്ഞ് വെള്ളിവെളിച്ചത്തിൽ നിൽക്കാൻ ശ്രമിക്കുന്നതിനെ സർവേയിൽ പങ്കെടുത്ത പലരും നിശിതമായി വിമർശിച്ചു. 18 നും 34 നും ഇടയിൽ പ്രായമുള്ളവരുടെ കൂട്ടത്തിൽ പോലും രാജ്യം വിട്ടോടിയ രാജദമ്പതികൾക്ക് ആരാധകർ കുറഞ്ഞു വരികയാണ്. ഈ വിഭാഗത്തിൽ പെട്ടവരിൽ മൂന്നിലൊന്ന് പേർ മാത്രമാണ് ഇവർക്ക് അനുകൂലമായി ചിന്തിക്കുന്നത്.
അതേസമയം, അടുത്ത തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഏറിയാൽ അത് ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വോട്ടു ചെയ്തവരിൽ 42 ശതമാനം പേർ മാത്രമാണ് രാജകുടുംബത്തിന് അനുകൂലമായി സർവേയിൽ വോട്ട് നൽകിയത്. 38 ശതമാനം പേർ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ വേണമെന്ന അഭിപ്രായക്കാരാണ്.അതേസമയം പൊതുജനങ്ങൾക്കിടയിൽ 56 ശതമാനം പേർ രാജകുടുംബത്തിന് അനുകൂലമാകുമ്പോൾ, 23 ശതമാനം പേർ മാത്രമാണ് അവരെ എതിർക്കുന്നത്.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്തവരിൽ 81 ശതമാനം പേരും രാജകുടുംബത്തിന് അനുകൂലമാണ്. വെറും 9 ശതമാനം പേർ മാത്രമാണ് എതിർക്കുന്നത്. അതുപോലെ ലിബറൽ ഡെകോക്രാറ്റുകൾക്ക് വോട്ട് ചെയ്തവരിൽ 65 ശതമാനം പേരും രാജകുടുംബത്തെ അനുകൂലിക്കുൻ. 22 ശതമാനം പേരാണ് ഇവിടെ രാജകുടുംബത്തെ എതിർക്കുന്നത്.ഈ ഫലങ്ങൾ പൊതുവെ വിലയിരുത്തിയാൽ, ബ്രിട്ടനിലെ ജനങ്ങൾ, പരമ്പരാഗത അധികാരം ഒഴിവാക്കി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പബ്ലിക്കുകളുടെ ഭാഗത്തേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്നതായി കാണാം.
ഏട്ടാം ജന്മദിനം ആഘോഷിക്കുന്ന ഷാർലറ്റ് രാജകുമാരി
ഇന്ന്, മെയ് 2 ന് വില്യമിന്റെയും കെയ്റ്റിന്റെയും മകൾ ഷാർലറ്റ് രാജകുമാരി എട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. മുൻ വർഷങ്ങളിലേത് പോലെ അമ്മ കെയ്റ്റ് പോസ്റ്റ് ചെയ്ത ഷാർലറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അമ്മയേക്കാൾ ഏറെ, അച്ഛന്റെ മുഖച്ഛായയാണ് ഷാർലറ്റിന് ലഭിച്ചിരിക്കുന്നതെന്ന് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിട്ടുമുണ്ട്. ഇരുവരുടെയും കണ്ണുകളുടെയും മൂക്കിന്റെയുമൊക്കെ സാമ്യം ചിലർ എടുത്തു പറയുന്നുമുണ്ട്.
ജന്മദിനത്തിന് മുന്നോടിയായി ശനിയാഴ്‌ച്ച രാജകുമാരി ഒരു കൂട്ടം സുഹൃത്തുക്കൾക്ക് ഒപ്പം റോയൽ ഓപെറ ഹൗസിൽ എത്തി സിൻഡെറല്ല ബാലറ്റ് കണ്ടു. കെയ്റ്റ് ആയിരുന്നു ഇത് സംഘടിപ്പിച്ചത്. കാണികളുടെ കൂട്ടത്തിൽ കെയ്റ്റിനെയും ഷാർലറ്റിനെയും കണ്ടതിൽ അദ്ഭുതം രേഖപ്പെടുത്തി ഒരാൾ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.പരിപാടിയുടെ അവസാനം ഷാർലറ്റിനെയും കൂട്ടുകാരെയും സ്റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്