കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോളേജിൽ പോയി പഠിക്കാതെയാണ് ഈ മണ്ടത്തരങ്ങളും കുസൃതിയുമൊക്കെ ചെയ്യുന്നതെന്ന് കരുതാം. മറ്റേ മണ്ടൻ കൊണാപ്പി ദേവൻ അങ്ങനാണോ? എൽഎൽബിയും വച്ചോണ്ട് ദേവരാജ പ്രതാപവർമ കളിക്കുന്നു മപ്പാസ്..!... കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സ്‌പെഷൽ സിറ്റിങ് നടത്തി ഇടപെട്ടതിനു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു നിറയുന്ന ഫെയ്‌സ് ബുക് പോസ്റ്റുകളിൽ ഒന്നാണ് ഇത്. ഇത്തരം പോസ്റ്റുകൾ ഇട്ടവർക്ക് എതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിനു പരാതി കിട്ടിയിട്ടുണ്ട്. ഇതിൽ കോടതി നടപടി നിർണ്ണായകമാകും.

രാവണനാ രാവണൻ കള്ള ഹിമാറ് ??????പേര് എന്തരോ രാമേന്ദ്രൻ ???? 11 പേരെ കൊന്ന ആനയെ മയക്കുവെടി എങ്കിലും വെച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞ കോടതി... ഒരു ക്രമിനൽ കേസ് പ്രതിയെ പോലും വൈദ്യ പരിശോധനക്ക് കൊണ്ട് വരുമ്പോൾ കൈ വിലങ് വെക്കാനോ ഡോക്ടറുടെ അടുത്ത് പൊലീസ് സാന്നിധ്യം ഉണ്ടാവാനോ പാടില്ല എന്ന് കോടതി വിധിയുള്ള നാട്ടിൽ ഒരു കോടതി ജഡ്ജി പൊലീസിനോട് ചോദിക്കുവാ ഒരു കേസിലെ പരാതിക്കാരനായ ഒരാളെ നിങ്ങൾക്ക് വെടിവെച്ചൂടായിരുന്നോ എന്ന്...( ഹോസ്പിറ്റലിൽ എത്തും വരെ അയാൾ പ്രതിയായിരുന്നില്ല...) എങ്ങാനും അവനെ വെടിവെച്ചു കൊന്നിരുന്നങ്കിൽ ഇതേ ജഡ്ജ് പറയും ഗവണ്മെന്റിനു അധികാരത്തിൽ തുടരാൻ അവകാശമില്ല രാജിവെക്കണം എന്ന്... വെടിവെച്ച പൊലീസുകാരന്റെ അവസ്ഥ പിന്നെ പറയണോ...??. ഇദ്ദേഹതോട് ഒന്നേ ചോദിക്കാനുള്ളൂ..... ഈ പണി നിർത്തി മാതൃഭൂമി ന്യൂസിൽ വാർത്ത വായിക്കാൻ പൊയ്ക്കൂടേ ...-ഇതാണ് പ്രചരിക്കുന്ന ഒരു അധിക്ഷേപം.

ഡോ.വന്ദനയ്ക്കു് വേണ്ടി ശബ്ദിച്ചതിനു് അദ്ദേഹത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹം. യുവഡോക്ടർ വന്ദന ദാസ് കൊട്ടാരക്കര താലൂക്കു് ആശ്പത്രിയിൽ പൊലീസ് സാന്നിധ്യത്തിൽ അതിദാരുണമായി കൊലച്ചെയ്യപ്പെട്ട വിഷയത്തിൽ കേരളാ ഹൈക്കോടതി നടത്തിയ അടിയന്തിര ഇടപെടലിനെതിരെ സൈബർ ഗുണ്ടകൾ രംഗത്തു് വന്നിരിക്കുന്നു. പ്യത്യേക സിറ്റിങ് നടത്തി ഈ വിഷയത്തിൽ ഇടപെട്ട ഡിവിഷൻ ബെഞ്ചിനെതിരെയാണു് ചില നാറികളുടെ ആക്രോശം. ആരാടാ നീയോക്കെ സമൂഹമാധ്യമങ്ങളിൽ കേരളാ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാൻ എന്ന അഭിപ്രായവും സജീവമാണ്.

കേരളാ ഹൈക്കോടതി ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ നടത്തിയ സകല നിരീക്ഷണങ്ങളും നീതിയുടെ സിംഹഗർജ്ജനങ്ങൾ തന്നെ ആണ്. അധികാരതിമിരം ബാധിച്ചു ജനങ്ങളുടെ ജീവൻ ഇട്ടു പന്താടുന്ന ഒരു് സംവിധാനത്തിനെതിരെയുള്ള നീതിയുടെ ഇടിമുഴുക്കങ്ങൾ തന്നെയായിരുന്നു കേരളാ ഹൈക്കോടതി ഈ വിഷയത്തിൽ നടത്തിയ ഓരോ നിരീക്ഷണങ്ങളും. ഇതാണു നീതിപീഠത്തിൽ നിന്നും നീതിബോധം ഉള്ള ഒരു് ജനത യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതും. പക്ഷേ സൈബർ ഇടത്തെ വിമർശനങ്ങൾ എല്ലാ പരിധിയും വിട്ടു. വ്യക്തപരമായി പോലും ജസ്റ്റീസ് ദേവൻ രാമചന്ദ്രനെ അധിക്ഷേപിച്ചു. സ്വത്തുകണക്ക് പോലും പുറത്തു വിട്ട് കള്ളപ്രചരണം നടക്കുന്നു. ഇതിനെതിരെയാണ് കോടതിലക്ഷ്യ ഹർജി.

ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു മരട് സ്വദേശി എൻ. പ്രകാശിന്റെ പരാതി. ക്രിമിനൽ കോടതിയലക്ഷ്യക്കേസ് നൽകാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിനും സമാന പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അന്തസ്സ് ഇടിച്ചു താഴ്‌ത്തുന്നതും നീതിനിർവഹണ നടപടികളിൽ ഇടപെടാൻ പര്യാപ്തവുമായ പരാമർശങ്ങളാണു പോസ്റ്റുകളിൽ ഉള്ളതെന്നു പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അക്കൗണ്ട് ഉടമകളായ കെ.പി. അരവിന്ദൻ, അതുൽ കൃഷ്ണ എം.ആർ, ഗോപകുമാർ മുകുന്ദൻ, നെൽവിൻ ജിഒകെ എന്നിവരുടെ വിലാസം കണ്ടെത്താൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്.

ഡോക്ടർ വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങളെ വിമർശിച്ചു സൈബറിടങ്ങളിൽ പ്രചരിക്കുന്ന അഭിപ്രായ പ്രകടനങ്ങളിൽ കാര്യമില്ലെന്നു ഹൈക്കോടതി. കോടതിയെ 'സൈബർ ബുള്ളിയിങ്' ചെയ്യുന്നതിൽ ആഹ്ലാദമുള്ള ഒരു ചെറിയ വിഭാഗമുണ്ട്. എന്നാൽ കോടതിയുടെ നിശ്ചയദാർഢ്യം ഇവർക്കു തകർക്കാനാവില്ല. കോടതിക്ക് ഇത് കൂടുതൽ ഓജസ്സാണു നൽകുന്നത്. കോടതി ആർക്കും എതിരല്ല. ഇത് ജനങ്ങൾക്കു വേണ്ടിയാണ്. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് വിഷയം പരിഗണിച്ചത്.

ആരോഗ്യ സർവകലാശാലയുടെ അടിയന്തര ഹർജിയും പരിഗണനയ്ക്കു വന്നിരുന്നു. ഇതൊക്കെ ജുഡീഷ്യൽ ആക്ടിവിസമല്ല. അങ്ങനെ പറയുന്നവരുടെ ലക്ഷ്യം വേറെയാണ്‌ഹൈക്കോടതി പറഞ്ഞു.