- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്റെ ആദ്യ കാമുകി എന്നെ ഉപേക്ഷിച്ചത് ടാബ്ലോയ്ഡുകളുടെ ശല്യം കാരണം; ഒരു ഫോട്ടോ പുറത്തു വന്നതോടെ ചീത്ത വിളിച്ച് അവൾ ഒഴിഞ്ഞു; ഞാൻ എന്ത് ചെയ്താലും പിന്നാലെ കൂടുകയാണ് ഇവറ്റകൾ; മാധ്യമങ്ങൾക്കെതിരെ നിലപാടുമായി ഹാരി കോടതിയിൽ; ബ്രിട്ടണിൽ രാജകുടുംബം ചർച്ചകളിൽ തന്നെ
തന്റെ ആദ്യ കാമുകി, സിംബബ്വേയിൽ ജനിച്ചചെൽസി ഡേവി തന്നെ വിട്ടുപോകാൻ കാരണം ടാബ്ലോയ്ഡുകളെന്ന് ബ്രിട്ടീഷ് രാജകുമാരൻ ഹാരി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എപ്പോഴൊക്കെ താൻ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നുവോ അപ്പോഴെല്ലാം ടാബ്ലോയ്ഡുകൾ ആ സ്ത്രീക്ക് പുറകെ കൂടുമായിരുന്നു എന്ന് തന്റെ സാക്ഷി മൊഴിയിലാണ് ഹാരി പറഞ്ഞത്. 2004 ൽ ആയിരുന്നു ഹാരി ചെൽസിയുമായി കണ്ടുമുട്ടുന്നത്. 2010 ന്റെ പകുതി വരെ അവരുടെ ബന്ധം തുടർന്നിരുന്നു.
2005 ൽ ഒരു ഫാൻസി ഡ്രസ്സ് പാർട്ടിയിൽ നാസി യൂണിഫോം ധരിച്ച് പ്രത്യക്ഷപ്പെട്ടതുമായി സൺ പത്രത്തിൽ വന്ന വാർത്തയുടെ വിശദാംശങ്ങൾ അറിയാനുള്ള ശ്രമത്തിനിടയിൽ ഡെയ്ലി മെയിൽ തന്റെ ഫോൺ ചോർത്തിയിട്ടുണ്ടെന്നും ഹാരി ആരോപിച്ചു. പാർട്ടിയിൽ ഹാരി ഒരു സുന്ദരിക്കൊപ്പമായിരുന്നു പങ്കെടുത്തത് എന്ന് മിററിൽ വാർത്ത വന്നതിനു പുറകെ ചെൽസി, ഹാരിയെ ഫോണിൽ വിളിച്ച് തെറിപറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ചർമ്മത്തിന്റെ നിറമുള്ള ഇറുകിയ പാന്റും അരക്കൊപ്പം എത്താത്ത കറുത്ത ഷോർട്ട്സും ധരിച്ച് ആ പെൺകുട്ടി ഹാരിയുടെ മടിയിൽ ഇരിക്കുന്നതായി ചില കേന്ദ്രങ്ങളിൽ നിന്നും അറിഞ്ഞു എന്നായിരുന്നു വാർത്ത. എന്നാൽ, താനും ഡേവിയും തമ്മിൽ പാർട്ടിയെ സംബന്ധിച്ച് തർക്കമുണ്ടായോ എന്ന് ഓർമ്മയില്ല എന്നും ഹാരി പറയുന്നു. പത്രവാർത്തയിൽ വന്ന കാര്യങ്ങൾ സുഹൃത്തുക്കളിൽ നിന്നും പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്നും ലഭിച്ചതാകാം. പക്ഷെ തങ്ങൾ തമ്മിലുള്ള സ്വകാര്യ ടെലെഫോൺ സംഭാഷണം പ്രതിഭാഗത്തുള്ള പത്രപ്രവർത്തകക്ക് എങ്ങനെ ലഭിച്ചു എന്നും ഹാരി ചോദിച്ചു.
അതേസമയം മിറർ ഗ്രൂപ്പ് ന്യുസ് പേപേഴ്സ് പ്രതിനിധി ആൻഡ്രൂ ഗ്രീൻ പറഞ്ഞത് തങ്ങളുടെ റിപ്പോർട്ടർ ജെയ്ൻ കെർ പാർട്ടിയിൽ പങ്കെടുത്ത് അതിഥികളോട് സംസാരിച്ചത് നിയമവിരുദ്ധമായ കാര്യമല്ല എന്നായിരുന്നു. ചെൽസി ഡേവിയുടെ അമ്മാവൻ പോൾ ഡേവി വാർത്ത ലഭിക്കുന്നതിനുള്ള ഒരു സ്രോതസ്സായിരുന്നു എന്നും ഗ്രീൻ പറഞ്ഞു.
ഫോൺ ചോർത്തി എന്നത് കേവലം ഊഹം മാത്രമായിരുന്നോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ഹാരിയുടെ ഉത്തരം. മിററിൽ നിന്നും തന്റെ സോളിസിറ്ററിന്റെ സഹായിയുടെ ഫോണിലേക്ക് വിളി വന്നതിന്റെ വിശദാംശങ്ങൾ സോളിസിറ്റർ തന്നെ കാണിച്ചു വെന്നും അതിൽ, സംസാരിച്ച സമയം 'നൾ' എന്നായിരുന്നു എന്നും ഫോൺ ഹാക്ക് ചെയ്യുന്നു എന്നതിന് അതുതന്നെ തെളിവാണെന്നും ഹാരി ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ അസ്സോസിയേറ്റിനെ സാക്ഷിപ്പട്ടികയിൽ ചേർക്കാൻ സമ്മതമാണോ എന്ന ഗ്രീനിന്റെ ചോദ്യത്തിന്. തന്റെ സുഹൃത്തുക്കളെ ഇത്തരമൊരു അനുഭവത്തിൽ നിന്നും രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നായിരുന്നു ഹാരിയുടെ മറുപടി. മിററിൽ വാർത്ത വരുന്നതിന് മുൻപത്തെ ദിവസം സൺഡേ മെയിലിൽ ചെൽസിയുടെ അമ്മാവൻ പോൾ ഡേവിയുടെ അഭിമുഖം വന്ന കാര്യം അറിയാമോ എന്ന ചോദ്യത്തിനും ഇല്ല എന്നായിരുന്നു ഹാരിയുടെ മറുപടി.




