- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി കാട്ടുപന്നി; പിന്തുടർന്ന് വന്ന നാട്ടുകാർ പൂട്ടിയിട്ടു; പഞ്ചായത്തിന്റെ അനുമതിയോടെ വെടിവച്ചു കൊന്നു: സംഭവം സീതത്തോട്ടിൽ
പത്തനംതിട്ട: പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ പിന്നാലെ എത്തിയ നാട്ടുകാർ പൂട്ടിയിട്ടു. പിന്നീട് പഞ്ചായത്തിന്റെ അനുമതിയോടെ വെടിവച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിലാണ് കാട്ടുപന്നി ഓടിക്കയറിയത്.
രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജങ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് കാട്ടപന്നി ഓടിക്കയറിയത്. ഇത് കണ്ട് പിന്തുടർന്ന് എത്തിയ നാട്ടുകാരിൽ ചിലർ പന്നിയെ ഓഡിറ്റോറിയത്തിനുള്ളിൽ പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തേക്ക് കൂടുതൽ നാട്ടുകാരെത്തി. ഓഡിറ്റോറിയത്തിനുള്ളിൽ വച്ച് തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ ഇക്കാര്യം അറിയിച്ചു.
പത്ത് മണിയോടെ ഗൂഡ്രിക്കൽ റേയിഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി. ഇതിനിടെ ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യുവിനെ വടശേരിക്കരയിൽ നിന്ന് വിളിച്ചു വരുത്തി. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ അഭി പന്നിയെ വെടി വച്ചു
വനം വകുപ്പിന്റെ നടപടി ക്രമങ്ങൾക്ക് ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിയുടെ ജഡം കുഴിച്ചിട്ടു. സാധാരണ ഗതിയിൽ സീതത്തോട്ടിൽ കാട്ടുപന്നി ശല്യമുണ്ടാവാറുണ്ടെങ്കിലും മാർക്കറ്റ് ജങ്ഷൻ ഭാഗത്ത് എത്തുന്നത് അപൂർവമാണ്
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്