- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൺസർവേറ്റർഷിപ്പ് നിയമപരമായി നീങ്ങിയതോടെ തികച്ചും സ്വതന്ത്രയായി; കൺസർവേറ്റർ ആയിരുന്ന പിതാവിനെതിരെ ആരോപണങ്ങൾ ഉയർത്തിയ ബ്രിട്ട്നി സ്പിയേഴ്സ് കുടുംബത്തിൽ നിന്നും അകന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ച പോപ്പ് ഗായിക വീണ്ടും മയക്കുമരുന്നുകളുടെ ലോകത്തെത്തിയെന്ന് കുടുംബം
ലണ്ടൻ: അമേരിക്കൻ ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ കൺസർവേറ്റർഷിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതോടെ സന്തോഷവും സ്ഥിരതയുമുള്ള ഒരു ജീവിതം അവർക്ക് ലഭിച്ചു എന്ന് പ്രതീക്ഷിക്കുന്നവർക്ക് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. 2021 നവംബറിൽ സാമ്പത്തിക കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും നിയന്ത്രിക്കുന്ന കൺസർവേറ്റർഷിപ്പ് ഇല്ലാതെയായപ്പോൾ അവർ ആ സ്വാതന്ത്ര്യത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ഒന്നര വർഷമായി പോപ്പ് താരം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വാതന്ത്ര്യത്തിൽ അമിതാഹ്ലാദം പങ്കുവച്ച് നിരവധി ചിത്രങ്ങൾ പങ്കുവച്ചപ്പോൾ തന്നെ, വർഷങ്ങളോളം നീണ്ട കൺസർവേറ്റർഷിപ്പ് ഈ 42 കാരിയെ മാനസികമായി തകർത്തോ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ന് അത്യന്തം അപകടകരമായ ഒരിടത്താണ് ബ്രിട്ട്നി സ്പിയേഴ്സ് നിൽക്കുന്നത്.
ബ്രിട്ട്നി സ്പിയേഴ്സ് വീണ്ടും മയക്കുമരുന്നുകളുടെ ലോകത്തേക്കെത്തി എന്ന് അവരുടെ കുടുംബാംഗങ്ങളിൽ ചിലർ വെളിപ്പെടുത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഏറെ മാരകമായ ക്രിസ്റ്റൽ മെത് എന്ന മരുന്നും അവർ ഉപയോഗിക്കുന്നുവത്രെ! ഒരു ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് ബ്രിട്ട്നിയുടെ മാതാപിതാക്കൾ, സഹോദരൻ, മുൻ ഭർത്താവ്, മക്കൾ എന്നിവർക്കൊപ്പം ഒൻപത് മാസം പ്രവർത്തിച്ച ഡാഫ്നെ ബരാക്ക് ആണ് സൺഡെ മെയിലിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ബ്രിട്ട്നിയുടെ മുൻ ഭർത്താവും അവരുടെ രണ്ടു മക്കളുടെ പിതാവുമായ കെവിൻ ഫെഡെറെലൈൻ പറയുന്നത് ബ്രിട്ട്നി ഇപ്പോൾ മയക്ക് മരുന്നിന് അടിമയായിക്കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു എന്നാണ്. ആരെങ്കിലും ഇക്കാര്യം പരസ്യമാക്കണമെന്നും അങ്ങനെയെങ്കിലും അവർ അപകടം തിരിച്ചറിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നതായും അയാൾ വെളിപ്പെടുത്തി. ബ്രിട്ട്നിയുടെ വീട്ടിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് കണ്ടു എന്ന് അവകാശപ്പെടുന്ന, ബ്രിട്ട്നിയുടെ മക്കൾ, 17 കാരനായ പ്രെസ്റ്റണും 16 കാരനായ ജെയ്ഡനും ഇപ്പോൾ അമ്മയുമായി ഒരു ബന്ധവും പുലർത്തുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

വെറും 27 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അതിദാരുണമായി മരണമടഞ്ഞ പ്രശസ്ത ബ്രിട്ടീഷ് ഗായിക ആമി വൈൻഹൗസിന്റെ ഗതി തന്റെ മകൾക്കും വരുമെന്ന് ഭയക്കുന്നതായി ബ്രിട്ട്നിയുടെ പിതാവ് ജാമി പറയുന്നു. ആമിയുടെയും ഇപ്പോൾ ബ്രിട്ട്നിയുടെയും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ലേഖിക പറയുന്നത് ഇരുപർക്കും ഇടയിൽ ഏറെ സമാനതകൾ ദർശിക്കാനായി എന്നാണ്.
ഒരോ ഫോൺ വരുമ്പോഴും ഭയക്കുന്നത് ഒരു മരണ വാർത്ത കേൾക്കേണ്ടി വരുമോ എന്നാണെന്ന് ബ്രെട്ട്നിയുടെ മുൻ ഭർത്താവ് പറയുന്നു. അമ്മ ഓവർ ഡോസ് എടുത്തെന്ന വാർത്ത മക്കൾ കേൾക്കാൻ ഇടവരരുതെന്നാണ് പ്രാർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




