- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊളംബിയയിലെ നിഗൂഢ വനത്തിൽ വിമാനം തകർന്ന് വീണപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ അമ്മ നാല് ദിവസം ജീവിച്ചിരുന്നു; മുന്നോട്ട് നടക്കാനാകാതെയായപ്പോൾ മക്കളെ നിങ്ങളെങ്കിലും രക്ഷപ്പെട്ടോളു എന്ന് പറഞ്ഞ് മരണത്തിന് തയ്യാറായി; ആ അത്ഭുത അമ്മ രക്ഷപ്പെട്ടിരുന്നു എന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്
കൊളംബിയയിൽ, ആമസോൺ മഴക്കാടുകളിൽ തകർന്ന് വീണ വിമാനത്തിൽ നിന്നും, 40 ദിവസങ്ങൾക്ക് ശേഷം നാല് കുട്ടികളെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. 13 കാരിയായ മൂത്ത സഹോദരിയുടെ മനസ്സാന്നിദ്ധ്യവും ഒപ്പം, വീട്ടിൽ ഇളയ അനുജന്മാരെ പരിപാലിച്ചുള്ള പരിചയവുമാണ് അവർ രക്ഷപ്പെടാൻ ഇടയാക്കിയത്. തലമുടി കെട്ടുന്ന റിബ്ബണുകൾ കൊണ്ട് ടെന്റു കെട്ടിയും, വിഷമില്ലാത്ത പഴങ്ങൾ തിരിച്ചറിഞ്ഞ് നൽകിയും ആ പെൺകുട്ടി തന്റെ അനുജന്മാരുടെ ജീവൻ കാത്തു.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അപകടം ഉണ്ടായി നാലു ദിവസം വരെ ഇവരുടെ അമ്മയും ജീവിച്ചിരുന്നു എന്നതാണ്. അവരുടെ ഭർത്താവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 13 വയസ്സുള്ള മൂത്ത മകളാണ് ഇക്കാര്യം പറഞ്ഞതെന്നും അയാൾ അറിയിച്ചു. വിമാനാപകടം നടന്ന് നാല് ദിവസത്തോളം മഗ്ദലന വലേനിക്ക എന്ന അമ്മ ജീവനുവേണ്ടി പടവെട്ടി. അവസാനം മരണത്തിനു കീഴടങ്ങേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ മക്കളോടെ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു.
അദ്ഭുതകരമായി രക്ഷപ്പെട്ട നാലുകുട്ടികളും ഇപ്പോൾ കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെയെത്തി കുട്ടികളെ കാണാൻ ശ്രമിച്ച തന്നെ അധികൃതർ തടഞ്ഞതായും മഗ്ദലിനയുടെ ഭർത്താവ് പറയുന്നു. നാലുകുട്ടികളിൽ രണ്ടു പേരുടെ പിതാവാണ് ഇയാൽ. മഗ്ദലനയുടെ മുൻ വിവാഹത്തിലേതാണ് മറ്റ് രണ്ട് കുട്ടികൾ.
ഇക്കഴിഞ്ഞ മെയ് 1 ന് ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും മരണമടഞ്ഞവരുടെ മൃതദേഹങ്ങളും കണ്ടെത്തി. എന്നാൽ ഇവർക്കൊപ്പം കുട്ടികൾ ഉണ്ടായിരുന്നു. പകുതി കഴിച്ചിട്ട ഒരു പഴം കൂടി കണ്ടെത്തിയതോടെ കുട്ടികൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന സംശയം ബലപ്പെട്ടു. അതോടെ തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു.
അപകടങ്ങൾ പതിവില്ലാത്ത ഓസ്ട്രേലിയയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ബസ് മറിഞ്ഞ് പത്തിലധികം പേർ കൊല്ലപ്പെട്ടു
താരതമ്യേന അപകടങ്ങൾ കുറഞ്ഞ ആസ്ട്രേലിയയിൽ, കഴിഞ്ഞ 30 വർഷക്കാലത്തിനിടെ നടന്ന ഏറ്റവും ദാരുണമായ അപകടത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഒരു വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ്സായിരുന്നു അപകടത്തിൽ പെട്ടത്. 39 യാത്രക്കാരുമായി വാൻഡിൻ എസ്റ്റേറ്റിൽ നിന്നും പുറപ്പെട്ട ബസ് ഞായറാഴ്‌ച്ച രാത്രി 11.30 ന് ഗ്രേറ്റയിലെ വൈൻ കൺട്രി ഡ്രൈവിലെ ഒരു റൗണ്ട് അബൗട്ടിൽ വെച്ച് മറിയുകയായിരുന്നു.
പത്ത് പേർ മരണമടഞ്ഞപ്പോൾ 25 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 58 കാരനായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അപകട കാരണം അറിയാൻ കഴിയൂ. താരതമ്യേന റോഡപകടങ്ങൾ കുറവായ ആസ്ട്രേലിയയിൽ മരണ സംഖ്യ കൂടുതലുള്ളതെല്ലാം ബസ്സ് അപകടങ്ങളായിരുന്നു. ഇതിനു മുൻപ് നടന്ന ദാരുണമായ അപകടം നടന്നത് 1989 ൽ ആയിരുന്നു. എട്ടാഴ്‌ച്ചത്തെ ഇടവേളകളിൽ നടന്ന രണ്ട് അപകടങ്ങളിലായി അന്ന് 56 പേരായിരുന്നു മരിച്ചത്.




