- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒമാനിൽ നിന്നും അവധിക്ക് വന്നത് നാലു ദിവസം മുൻപ്; കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ സാധനങ്ങൾ കൈമാറാനുള്ള യാത്ര അന്ത്യ യാത്രയായി; നാടിന് നടുക്കമായി സാബിഖിന്റെ അതിദാരുണ മരണം
കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയപാതയിലെ തോട്ടട ടൗണിൽ കല്ലട ബസ് അപകടത്തിൽപ്പെട്ടു ജീവൻ പൊലിഞ്ഞ അഹ്‌മദ് സാബിഖിന്റെ ദുരന്തം കണ്ണൂരിനെ ഞെട്ടിച്ചു. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് സാബിഖിനെ തിരിച്ചറിയാൻ കഴിഞ്ഞത്. സാദിഖ് കല്ലട ബസിൽ എറണാകുളത്തേക്ക് പോകുന്നുണ്ടെന്ന് വീട്ടിലും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
ഒമാനിൽ നിന്നും വന്നപ്പോൾ കൂടെ ജോലി ചെയ്യുന്നയാൾ കൊടുത്തയച്ച സാധനങ്ങൾ കൈമാറാനായിരുന്നു നാട്ടിലെത്തിനാലാം ദിവസം കല്ലടയിൽ യാത്ര ചെയ്തത്. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ തന്നെ അപകട വിവരം പുറം ലോകമറിഞ്ഞതോടെ അതിൽ സാബിഖുമുണ്ടെന്ന സംശയം ബലപ്പെടുകയായിരുന്നു.
ഒടുവിൽ, തോട്ടടയിൽ കണ്ടെയ്‌നർ ലോറിയിൽ ടൂറിസ്റ്റ് ബസിടിച്ചു അഹമ്മദ് സാബിക്ക് (27) മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ ശ്രവിച്ചത്. ഒമാനിൽ നിന്ന് സാബിഖ് അവധിക്ക് നാലു ദിവസം മുൻപാണ് നാട്ടിലെത്തിയത് എറണാകുളത്തെ സുഹൃത്തിന് സാധനങ്ങളുമായി പോകുമ്പോഴാണ് അപ്രതീക്ഷിത അപകടത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞത്.
തലയും ശരീരവും വേർപെട്ട നിലയിൽ ആയിരുന്നു ഇയാളെ ബസിനടിയിൽ നിന്നും കണ്ടെത്തിയത്. ഇയാളെ ബന്ധുക്കൾ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്തേക്ക് കല്ലട ടൂറിസ്റ്റ് ബസിൽ തിങ്കളാഴ്‌ച്ച രാത്രിയോടെയാണ് കാഞ്ഞങ്ങാട്ടു നിന്നുമാണ് ഇയാൾ കയറിയത്.
ചൊവ്വാഴ്‌ച്ച അർധരാത്രി 12.45 നാണ് കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ - തലശേരി ദേശീയ പാതയിലെ തോട്ടട ടൗണിലാണ് അപകടമുണ്ടായത്. 24 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ സ്ത്രീ ഉൾപ്പെടെയുള്ള രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. ഇവർ ചാല മിംമ്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് ഭൂരിഭാഗം ആളുകൾക്കും വയറിലാണ് പരിക്കേറ്റത്. മംഗളൂരുവിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്‌നർ ലോറി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസിന്റെ പിറകുവശമാണ് കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗത്ത് ഇടിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ക്യാമറ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.




