ന്ത്യൻ വംശജയായ ബി ബി സി അവതാരക ബ്രിട്ടീഷുകാരുടെ മനസ്സ് കീഴടക്കിയത് തന്റെ സുമനസ്സ് കൊണ്ടാണ്. ബി ബി സിയിലെ ബ്രേക്ക്ഫാസ്റ്റ് ഷോ അവതരിപ്പിച്ചതിന് ശേഷം കഴിഞ്ഞ ദിവസം അവർ നേരെ പോയത് ഒരു ആശുപത്രിയിലേക്കായിരുന്നു, നല്ലൊരു കാര്യത്തിനായി രക്തം ദാനം ചെയ്യാൻ. പരിപാടി അവതരിപ്പിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രവുമായി കിടക്കയിൽ കിടന്ന് അവർ തന്റെ ആരാധകരോട് സംസാരിച്ചു.

രക്തം എടുക്കുന്നതിനായി ശരീരത്തിൽ ഘടിപ്പിച്ച മെഷിനുമായി ആയിരുന്നു അവർ സംസാരിച്ചത്. നല്ലൊരു കാര്യം ചെയ്യുന്നതായി തോന്നുന്നു എന്നും ബ്രേക്ക്ഫാസ്റ്റ് ഷോ അവതരിപ്പിച്ചു കഴിഞ്ഞ് താൻ നേരെ ഇങ്ങോട്ട് വരികയായിരുന്നു എന്നും അവർ ആരാധകരോട് പറഞ്ഞു. 15-20 മിനിറ്റിൽ എല്ല പ്രക്രിയകളും അവസാനിക്കുമെന്നും ആരുടെയോ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഒരു ഭാഗമായതിൽ ഏറെ സന്തോഷിക്കുന്നതായും അവർ പറഞ്ഞു.

തുടർന്ന് ആരാധകരുടെ അഭിനന്ദന പ്രവാഹമായിരുന്നു പോസ്റ്റിന് കീഴിൽ. അഭിനന്ദനങ്ങൾക്ക് എല്ലാം നന്ദി രേഖപ്പെടുത്തിയ നാഗ മുഞ്ചെട്ടി, 2015 ൽ തനിക്ക് 5 യൂണിറ്റ് രക്തം ആവശ്യമായി വന്നിരുന്നെന്നും, അന്ന് ആരൊക്കെയോ അത് നൽകിയതിനാലാണ് താൻ ഇന്ന് ഇവിടെ എത്തിയതെന്നും പറഞ്ഞു. നാഗയുടെ ഈ പ്രവർത്തനം, ഇതുവരെയും രക്തദാനത്തിന് വിസമ്മതം പ്രകടിപ്പിച്ചവർക്ക് ഒരു പ്രചോദനമാകട്ടെ എന്നായിരുന്നു ഒരു ആരാധകൻ എഴുതിയത്.

രക്തം നൽകിയതിന് ശേഷവും സുന്ദരിയായി ഇരിക്കുന്നു എന്ന് കമന്റുകൾ ചെയ്തവരും ഉണ്ട്. രക്തദാനം കഴിഞ്ഞ് മണിക്കൂറുകൾക്കകം അവർ എസ്പ്രെസ്സൊ മാർട്ടിനി കോക്ക്ടെയ്ലുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇന്നത്തെ ജോലിയെല്ലാം തീർന്നെന്നും ഇനി സ്വാദിഷ്ടമായ എസ്പ്രെസ്സൊ മാർട്ടിനിക്കൊപ്പം അല്പം സമയം ചെലവിടാം എന്നും അവർ എഴുതി.

ബി ബി സി ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ഇന്നലെ നാഗ മുഞ്ചെട്ടിക്കൊപ്പം പക്ഷെ പതിവ് സഹ അവതാരകനായ ചാർലി സ്‌റ്റൈറ്റ് അല്ല പങ്കെടുത്തത്. ബെൻ തോംസണോടൊപ്പമായിരുന്നു ഇന്നലെ അവർ പരിപാടി അവതരിപ്പിച്ചത്.