- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഏഴ് വർഷം മുമ്പ് മകനെ കാണാതായി; മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾ നടത്തി മാതാപിതാക്കൾ; അഭയം നൽകിയ സ്ഥാപനത്തിന്റെ അന്വേഷണം ഫലം കണ്ടു; പഞ്ചായത്ത് തലവന്റെ സഹായത്തോടെ മടങ്ങിവരവ്; പട്‌ന സ്വദേശിയായ യുവാവിന് പുനർജന്മം
പട്‌ന: ബിഹാറിലെ പട്നയിൽ ഏഴ് വർഷം മുമ്പ് കാണാതാവുകയും മരിച്ചെന്ന് കരുതി അന്ത്യകർമ്മങ്ങൾ വരെ ചെയ്ത ശേഷം മകൻ ഒടുവിൽ ജീവനോടെ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് മാതാപിതാക്കൾ. മരിച്ചുവെന്ന് മാതാപിതാക്കൾ കരുതിയ മകൻ ഏഴ് വർഷത്തിനു ശേഷം തിരിച്ചെത്തിയതാകട്ടെ അഭയം നൽകിയ ഡൽഹിയിലെ സ്ഥാപനത്തിന്റെ ഇടപെടലുകളും.
ഏഴ് വർഷം മുൻപ് വീട്ടിൽനിന്ന് ഒളിച്ചോടിയ ബിഹാരി റായ് ആണ് തിരിച്ചെത്തിയത്. വീടുവിട്ടശേഷം ഇയാൾ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. അശ്രാന്തപരിശ്രമം നടത്തിയിട്ടും മകനെ കണ്ടെത്താനും മാതാപിതാക്കൾക്കും കഴിഞ്ഞില്ല. തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം മകന്റെ അന്ത്യകർമങ്ങളും നടത്തി.
വിടുവിട്ടിറങ്ങിയതിനു പിന്നാലെ, അപകടത്തിൽപെട്ട് ആശുപത്രിയിൽ എത്തിയ ബിഹാരി റായിയെ ഡൽഹിയിലെ ഒരു സ്ഥാപനം കൂട്ടിക്കൊണ്ടുപോയി. ബിഹാരി അവിടെ താമസക്കാരനായി. ഇതിനിടെ, ബിഹാരിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി സ്ഥാപനത്തിലെ അധികൃതർ, ബിഹാരിയുടെ ഫോട്ടോ സഹിതം ഇയാളുടെ ഗ്രാമത്തിലെ പഞ്ചായത്ത് തലവനുമായി ബന്ധപ്പെട്ടു.
തുടർന്ന് പഞ്ചായത്ത് തലവൻ ബിഹാരിയെ കുടുംബത്തോടൊപ്പം കൂട്ടിയോജിപ്പിക്കാൻ പണം നൽകുകയും ഡൽഹിയിൽനിന്നുള്ള യാത്രാസൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
ഏഴ് വർഷത്തിന് മുമ്പ് യുവാവിനെ കാണാതായതിന് പിന്നാലെ അയാളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും അച്ഛനും അമ്മയും വീട്ടുകാരും നടത്തിയിരുന്നു. എന്നാൽ, ഒരു തരത്തിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ വളരെ വേദനയോടെ അവർ തങ്ങളുടെ മകനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കാണാതാകുമ്പോൾ അവരുടെ മകൻ ബിഹാരി റായ്ക്ക് 30 -കളിലായിരുന്നു പ്രായം.
പഞ്ചായത്ത് തലവനാണ് ഏഴ് വർഷങ്ങൾക്കിപ്പുറം മകൻ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം മാതാപിതാക്കളെ അറിയിച്ചിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ബിഹാരിക്ക് ഒരു അപകടം പറ്റി. പിന്നീട്, ഡൽഹിയിലെ ഒരു ഇൻസ്റ്റിറ്റിയൂഷനിൽ കഴിയുകയായിരുന്നു അയാൾ. അവിടെ നിന്നുമാണ് പഞ്ചായത്ത് തലവനെ ആളുകൾ ബന്ധപ്പെട്ടതും ഇത് ബിഹാരി റായിയുടെ ചിത്രം അയച്ച് ആളെ തിരിച്ചറിയാനും പറഞ്ഞത്.
പഞ്ചായത്ത് സെക്രട്ടറിയാണ് ഡൽഹിയിൽ നിന്നും ബിഹാരിക്ക് നാട്ടിൽ വരാനും വീട്ടുകാരോട് ഒന്നിക്കാനുമുള്ള ചെലവുകൾ വഹിച്ചത്. ബിഹാരിയുടെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. ബിഹാരി പോകുമ്പോൾ അയാളുടെ ഭാര്യയും ഉണ്ടായിരുന്നു എങ്കിലും അവർ ബിഹാരി പോയ പിന്നാലെ മരണപ്പെട്ടു.
എത്ര അന്വേഷിച്ചിട്ടും കുടുംബത്തിന് മകനെ കണ്ടെത്താനാവാത്തതിന് പിന്നാലെ ഒരു മന്ത്രവാദിയാണ് ബിഹാരിയുടെ അച്ഛനോടും അമ്മയോടും നിങ്ങളുടെ കാണാതായ മകൻ മരണപ്പെട്ടു എന്ന് പറഞ്ഞത്. അതോടെ കുടുംബം അയാളുടെ അന്ത്യകർമ്മങ്ങൾ ചെയ്യുകയായിരുന്നു.




