- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജസ്റ്റിൻ ട്രൂഡോയെ ഉപേക്ഷിച്ച് ഭാര്യ സോഫി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി; കുട്ടികൾ ട്രൂഡോയ്ക്കൊപ്പം തന്നെ വളരും; പ്രധാനമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ മക്കളെ നോക്കാൻ ഉപേക്ഷിച്ച ഭാര്യ വന്ന് താമസിക്കും; മക്കൾക്ക് വേണ്ടി ഒരുമിച്ച് ടൂറടിക്കുമെന്നും ട്രൂഡോ
ടൊറന്റോ: ഏറെ ജനപ്രീതിയുള്ള നേതാവായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ സ്വകാര്യ ജീവിതത്തിലെ സംഭവ വികാസങ്ങൾ കനേഡിയൻ ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ട്രൂഡോയെ ഉപേക്ഷിച്ച് ഭാര്യ പത്നി വേറൊരു വീട്ടിലേക്ക് താമസം മാറ്റി. കുട്ടികൾ ട്രൂഡോയ്ക്കൊപ്പം ജീവിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി, ഇന്നലെ ട്രൂഡോ ഇൻസ്റ്റാഗ്രാമിൽ ചെയ്ത പോസ്റ്റുകളിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്രൂഡോയുടെ ഓഫിസിൽ നിന്നും ഒരു കുറിപ്പും ഇറക്കിയിട്ടുണ്ട്. ഇരുവരും തമ്മിൽ നിയമപരമായ ധാരണയിൽ എത്തിയെന്നും, വേർപിരിയുമ്പോഴും, കുട്ടികൾക്കൊപ്പം ഇരുവരും ഒന്നിച്ച് ഒഴിവുകാല യാത്രകൾ നടത്തുമെന്നും ആ കുറിപ്പിൽ പറയുന്നു. 48 കാരിയായ സോഫി ഗ്രിഗറി ട്രുഡൊ കുടുംബ വീട് ഉപേക്ഷിച്ച് ഒട്ടാവയിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയെന്നും വക്താവ് അറിയിച്ചു.
മൂന്ന് കുട്ടികളുടെ ചുമതല ഇരുവരും ചേർന്ന് വഹിക്കുമെന്നാണ് കാനഡയിലെ ഗ്ലോബ് ആൻഡ് മെയ്ൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കുട്ടികൾ 51 കാരനായ ട്രൂഡോയ്ക്കൊപ്പംറിഡോ കോട്ടേജിൽ താമസം തുടരും. ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി ട്രൂഡൊ യാത്രയിൽ ആയിരിക്കുമ്പോൾ സോഫി കോട്ടേജിലെത്തി കുട്ടികൾക്കൊപ്പം താമസിക്കും.
വളരെ ഇഴയടുപ്പമുള്ള ഒരു കുടുംബമായിരുന്നു ട്രുഡോയുടേത്. കുട്ടികളുടെ കാര്യത്തിൽ ഇരുവരും അതിയായ ശ്രദ്ധ നൽകിയിരുന്നു. അതേ സ്നേഹവും പരസ്പര ബഹുമാനവും ഇനിയും തുടരുമെന്നും ട്രുഡോ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ നന്മക്കായി എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ട്രുഡോ പോസ്റ്റിലൂടെ അപേക്ഷിച്ചു.
ട്രുഡെവിന്റെ സഹോദരന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന സോഫി വർഷങ്ങൾക്കിപ്പുറം ട്രുഡേവുമായി കണ്ടുമുട്ടുകയും അധികം താമസിയാതെ വിവാഹിതരാവുകയുമായിരുന്നു. 2005 ൽ ആയിരുന്നു ഇവരുടെ വിവാഹം മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. അടുത്തകാലം വരെ ഇരുവരും വളരെ അടുപ്പത്തിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
ജസ്റ്റിൻ ട്രൂഡോയുടെ പിതാവും മുൻ കനേഡിയൻ പ്രധാനമന്ത്രിയുമായിരുന്ന പിയറി ട്രുഡേവ് ആണ് ഇതിന് മുൻപ് പദവിയിൽ ഇരിക്കവെ വിവാഹമോചനം നേടിയ വ്യക്തി. എന്നാൽ, ആ ബന്ധത്തിൽ ഏറെ കലഹങ്ങളും മറ്റും ഉണ്ടായിരുന്നു. വിവാഹ മോചനം നേടിയ മാതാപിതാക്കൾക്കൊപ്പമുള്ള ജീവിതത്തിലെ നോവുകൾ ജസ്റ്റിൻ ട്രുഡോ തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇപ്പോൾ അതേ അനുഭവങ്ങൾ തന്റെ അടുത്ത തലമുറയിലേക്കും പകർന്ന് നൽകുകയാണ് ട്രുഡോ.




