- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഏറ്റവും അധികം ജനപ്രീതി എലിസബത്ത് രാജ്ഞിയുടെ മകൾ ആനിന്; ചാൾസ് രാജാവിന് നാലാം സ്ഥാനം മാത്രം; ഏറ്റവും കൂടുതൽ വെറുക്കുന്നത് ഹാരിയെയും മേഗനെയും; രാജകുടുംബത്തെക്കുറിച്ച് ബ്രിട്ടീഷുകാരുടെ ഇപ്പോഴത്തെ ചിന്തകൾ ഇങ്ങനെ
ലണ്ടൻ: ജനാധിപത്യ സംവിധാനമാണെങ്കിലും, രാജകുടുംബമെന്നാൽ ഇന്നും ബ്രിട്ടീഷുകാർക്ക് ഒരു വികാരമാണ്. നാടുവാഴുന്ന രാജാവ് അവർക്കിപ്പോഴും പൊന്നു തമ്പുരാൻ തന്നെയാണ്. ആ കുടുംബത്തെ ന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവരാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരും. അതുകൊണ്ടു തന്നെ രാജകുടുംബവുമായി ബന്ധപ്പെട്ട എന്തും ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് വാർത്തയുമാകാറുണ്ട്.
രാജകുടുംബാംഗങ്ങളുടെ ജനസമ്മതി അളക്കാൻ ഏറ്റവും ഒടുവിൽ നടത്തിയ അഭിപ്രായ സർവേയുടെ ഫലങ്ങളാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളിലെ വാർത്ത്. ഏറ്റവും പുതിയ സർവേയിൽ കാണുന്നത് മേഗന്റെ ജനപ്രീതി എക്കാലത്തേയും ഏറ്റവും കുറവ് ജനപ്രീതിയിൽ എത്തിയിരിക്കുന്നു എന്നാണ്. സർവേയിൽ പങ്കെടുത്ത ബ്രിട്ടീഷുകാരിൽ പത്തിൽ ഏഴുപേർക്കും അവരെ കുറിച്ച് മോശം അഭിപ്രായമാണുള്ളത്. മൈനസ് 47 ൽ എത്തി നിൽക്കുകയാണ് മേഗന്റെ ജനപ്രീതി.
സമാനമാണ് ഹാരിയുടെ അവസ്ഥയും. വെള്ളിവെളിച്ചത്തിൽ നിൽക്കാൻ, സ്വന്തം കുടുംബത്തിനു നേരെ ചെളിവാരെയെറിഞ്ഞ രാജകുമാരന്റെ ജനപ്രീതിയും ഇടിയുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന സർവേയിൽ ഹാരിയുടെ ജനപ്രീതി മൈനസ് 34 ആയിരുന്നത് രണ്ട് പോയിന്റുകൾ കൂടി താഴ്ന്ന് മൈനസ് 36 ൽ എത്തി നിൽക്കുന്നു.
ബ്രിട്ടീഷ് ജനതക്ക് ഏറെ പ്രിയപ്പെട്ട രാജകുടുംബാംഗം ആര് എന്നതിന് ഒരു ഉത്തരമേയുള്ളു, അവരുടെ പ്രിയപ്പെട്ട എലിസബത്ത് രാജ്ഞിയുടെ മകൾ ആൻ രാജകുമാരി. പ്ലസ് 60 പോയിന്റാണ് ഏറ്റവും പുതിയ സർവേയിൽ ആൻ രാജകുമാരി നേടിയത്. തൊട്ടു പുറകിൽ 59 പോയിന്റുകളുമായി കെയ്റ്റ് രാജകുമാരിയും 57 പോയിന്റുകളുമായി വില്യം രാജകുമാരനുമുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള ചാൾസ് രാജാവിന് നേടാനായത് പ്ലസ് 32 പോയിന്റുകൾ മാത്രവും.
ഒരോ വ്യക്തിയെ കുറിച്ചും അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ പറയുന്നവരുടെ എണ്ണത്തെ ആസ്പദമാക്കിയാണ് പോയിന്റുകൾ കണക്കാക്കുക. മേഗനെ പറ്റി 68 ശതമാനം പേർ പ്രതികൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 21 ശതമാനം പേർ അനുകൂല അഭിപ്രായം രേഖപ്പെടുത്തി. 11 ശതമാനം പേർ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ല. ചാൾസ് രാജാവ് അധികാരമേറ്റപ്പോൾ പ്ലസ് 48 പോയിന്റുകളായിരുന്നു നേടിയത്. എന്നാൽ, കിരീടധാരണ സമയത്ത് അത് പ്ലസ്സ് 26 പോയിന്റുകളായി കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ജനപ്രീതി വർദ്ധിച്ച് 32 പോയിന്റിൽ എത്തിയിട്ടുണ്ട്.
അതേസമയം കാമില രാജ്ഞിയുടെ ജനപ്രീതി ഇടിയുകയാണ്. ഏപ്രിലിൽ നടത്തിയ സർവേയിൽ അവർ പ്ലസ് 9 പോയിന്റുകൾ നേടിയിരുന്നെങ്കിൽ ഇപ്പോളത് പ്ലസ് 4 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ കാലയളവിൽ വില്യം രാജകുമാരന്റെ യും കെയ്റ്റ് രാജകുമാരിയുടെയും ജനപ്രീതി വർദ്ധിക്കുകയായിരുന്നു. ഏപ്രിലിൽ വില്യം പ്ലസ് 52 പോയിന്റുകൾ നേടിയിരുന്നെങ്കിൽ ഇപ്പോളത് പ്ലസ് 57 ആയി. കെയ്റ്റിന്റെ ജനപ്രീതിയും ഇക്കാലയളവിൽ 54 പോയിന്റിൽ നിന്നും 59 പോയിന്റായി വർദ്ധിച്ചു.
അതുപോലെ രാജകുടുംബത്തിന്റെ പൊതുവിലുള്ള ജനസമ്മതിയും വർദ്ധിച്ചിട്ടുങ്ങ്ട്. ഏപ്രിൽ മാസത്തിൽ ഇത് 19 പോയിന്റുകൾ ആയിരുന്നെങ്കിൽ, ഏറ്റവും പുതിയ സർവേയിൽ അത് 25 ആയി വർദ്ധിച്ചിട്ടുണ്ട്. മേഗന്റെ, ഏറെ ചർച്ചചെയ്യപ്പെട്ട പോഡ്കാസ്റ്റ് സ്പോട്ടിഫൈയിൽ നിന്നും പിൻവലിച്ച വാർത്ത പുറത്ത് വന്നതിന്റെ തൊട്ടുപിന്നാലെയാണ് ഈ സർവേ ഫലവും പുറത്തു വന്നത്.




