- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
1960ൽ റേഡിയോ ആക്ടീവ് ചപ്പാത്തി കഴിച്ച ഇരുപത് സ്ത്രീകളിൽ മലയാളികളുമുണ്ടോ? ബ്രിട്ടനിൽ താമസിക്കുന്ന ദക്ഷിണേഷ്യൻ സ്ത്രീകൾക്ക് അടിമുടി പാളിച്ച പറ്റിയതായി കണ്ടെത്തൽ; ആ ഇരുപത് പേരെ തേടി ബ്രിട്ടൻ
ലണ്ടൻ: ഒരു പക്ഷെ മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ഞെട്ടിപ്പിക്കുന്ന വാർത്തകളിൽ ഒന്നാണ് പുറത്ത് വന്നിരിക്കുന്നത്. 1960 കളിൽ ഇരുപതോളം സ്ത്രീകൾക്ക് റേഡിയോ ആക്ടീവ് പദാർത്ഥമായ അയേൺ-69 പുരട്ടിയ ചപ്പാത്തി സൗജന്യമായി നൽകി എന്നതാണ് ആ വാർത്ത. അത് ഭക്ഷിച്ച അവരെ ഓക്സ്ഫോർഡ്ഷയറിലെ ഒരു ഗവേഷണകേന്ദ്രത്തിലേക്ക് പരീക്ഷണത്തിനായി വിളിച്ചു വർത്തുകയും ചെയ്തു. ഈ സ്ത്രീകൾക്കായുള്ള തിരച്ചലിലാണ് ഇപ്പോൾ വിദഗ്ദ്ധർ.
തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സ്ത്രീകളിൽ അനീമിയ എന്ന രോഗം ആനുപാതികമല്ലാത്ത രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരിൽ അയേണിന്റെ ആഗിരണം എപ്രകാരമാണെന്ന് കണ്ടെത്തുകയായിരുന്നു ഈ പരീക്ഷണത്തിന്റെ ഉദ്ദേശ്യം. എന്നാൽ, ചപ്പാത്തിയിൽ പുരട്ടിയ പദാർത്ഥത്തെ കുറിച്ചോ, അത് കഴിച്ചാൽ ഉണ്ടാകാനിടയുള്ള അനന്തരഫലങ്ങളെ കുറിച്ചോ അവരെ ശരിയായ രീതിയിൽ ബോധിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഇവരിൽ നിന്നും ആവശ്യപ്രകാരമുള്ള സമ്മതിപത്രവും വാങ്ങിയിരുന്നില്ല.
ഇപ്പോൾ, യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിലെ ഗവേഷകരുമായി, ആ സ്ത്രീകൾ ആരെക്കൊയാണെന്ന് വെളിപ്പെടുത്താനായി താൻ സമ്പർക്കത്തിൽ ഏർപ്പെടുകയാണെന്ന് കവൻട്രിയിലെ ലേബർ എം പി ടായ്വോ ഒട്ടെമി പറയുന്നു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട വാർത്ത ഇപ്പോൾ പുറത്തു വരാൻ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അത്യന്തം ഭീകരമായ ഈ പരീക്ഷണത്തെ കുറിച്ചുള്ള വാർത്ത ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും തീർച്ചയായും ഇത് പാർലമെന്റിൽ ചർച്ചക്ക് വരുത്തുമെന്നും ഒട്ടേമി പറഞ്ഞു.
ഈ പരീക്ഷണം നടത്തിയതെങ്ങനെയെന്നും, അതിനു ശേഷം ആ സ്ത്രീകളെ നിരീക്ഷണത്തിൽ വെയ്ക്കാതിരുന്നത് എന്തുകൊണ്ടെന്നുമുള്ള കാര്യത്തിൽ ഔദ്യോഗിക അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഈ പരീക്ഷണത്തിന് വിധേയരായ സ്ത്രീകളെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും കടുത്ത ആശങ്കയുണ്ടെന്നും അവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അവരുടെ മതിയായ സമ്മതമില്ലാതെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത് എന്നത് ഞെട്ടിക്കുന്ന വാർത്തയാണെന്നും അവർ കൂട്ടിച്ചേർത്തു.
1998 ൽ സർക്കാരിന്റെ മെഡിക്കൽ റിസർച്ച് കൗൺസിൽ പുറത്ത് വിട്ട റിപ്പോർട്ടിലായിരുന്നു 50 കളിലും 60 കളിലും ഇത്തരത്തിലുള്ള റേഡിയേഷൻ പരീക്ഷണങ്ങൾ നടത്തിയതായി രേഖപ്പെടുത്തിയത്. അക്കാലത്തെ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരുന്നു അതെന്നും അതുകൊണ്ടു തന്നെ നൈതികതയുടെ വിഷയം ഉദിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ന് അത്തരത്തിലൊരു പരീക്ഷണം നടത്തണമെങ്കിൽ കൂടുതൽ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും ആ റിപ്പോർട്ടിൽ പറയുന്നു.




