- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
സിഡ്‌നി: അറിയാതെ ജനനിയെ പരിണയിച്ചൊരു യവന തരുണന്റെ കഥ നമുക്ക് പറഞ്ഞ് തന്നത് മലയാളത്തിന്റെ പ്രിയ കവി ഓ. എൻ. വി. കുറുപ്പായിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെ ഈഡിപ്പസിന് സ്വന്തം പിതാവിനെ വധിച്ച് അമ്മയെവിവാഹം ചെയ്തത് വിധി വൈപരീത്യം മൂലമായിരുന്നെങ്കിൽ, ആസ്ട്രേലിയയിലെ ക്ലോട്ട് കുടുംബത്തിൽ നടന്നത് വിധിയുടെ വിളയാട്ടമോ, അതീന്ദ്രിയ ശക്തികളുടെ ശാപഫലമോ ആയിരുന്നില്ല, കേവലം കാമഭ്രാന്ത് മാത്രമായിരുന്നു.
തീർത്തും ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ക്ലോട്ട്കുടുംബം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇൻബ്രെഡ് (ഒരേ കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പ്രത്യൂദ്പാദനം നടത്തുന്ന കുടുംബം) ആയി കുപ്രിസിദ്ധി നേടിയിരിക്കുകയാണ്. തികഞ്ഞ കാമ ഭ്രാന്തനും ലൈംഗിക വൈകൃതങ്ങളിൽ തല്പരനുമായ കുടുംബനാഥൻ ടിം ക്ലോട്ട്, തന്റെ ആൺമക്കൾക്കൊപ്പം ചേർന്ന് പെൺമക്കളെ ബലാത്സംഗം ചെയ്യുകയും അവരിൽ കുട്ടികളെ ജനിപ്പിക്കുകയും ചെയ്തു.
സമാനമായ രീതിയിൽ, രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെജനിച്ച ഇയാളുടെ ഭാര്യ ജൂൺ എന്ന സ്ത്രീയിൽ ഇയാൾക്ക് ഏഴ് കുട്ടികളാണ് ഉള്ളത്. ഇതിലെ അഞ്ചു പെൺമക്കളും അവരുടെ പിതാവിന്റെയും രണ്ട് സഹോദരന്മാരുടെയും കുട്ടികൾക്ക് ജന്മം നൽകി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ബെറ്റി എന്ന മകളിൽ 13 കുട്ടികൾക്കും റോണ്ട എന്ന മകളിൽ നാല് കുട്ടികൾക്കുമാണ് ടിം ജന്മം നൽകിയത്.
അതുകൂടാതെ മകളുടെ മകൾ റേലീനിനും ഇയാൾ ഒരു കുഞ്ഞിനെ സമ്മാനിച്ചു.ന്യുസിലാൻഡിൽ നിന്നും 1970 ൽ ആസ്ട്രേലിയയിലേക്ക് കുടിയേറിയ ടിം ക്ലോട്ടിന്റെ കുടുംബത്തിൽ മൊത്തം 38 അംഗങ്ങളാണ് ഉള്ളത്. തീർത്തും മലീമസമായ അന്തരീക്ഷത്തിലായിരുന്നു ഈ കുടുംബത്തിന്റെ ജീവിതം. മനസ്സിലെ അഴുക്കുകൾ അവർക്ക് ചുറ്റുമുള്ള പരിസരത്തും ഉണ്ടായിരുന്നു.
കണ്ടു പിടിക്കപ്പെടുമെന്ന ഭയത്താൽ കൂടെക്കൂടെ വാസസ്ഥലം മാറിക്കൊണ്ടിരുന്നതിനാൽ ഈ കുടുംബത്തിലെ കുട്ടികൾ ആരും തന്നെ സ്‌കൂൾ വിദ്യാഭ്യാസം ചെയ്തിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽ സാമൂഹ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട ഒരു കുട്ടിയെ സ്‌കൂളിൽ ചേർക്കേണ്ടതായി വന്നു. തന്റെ സഹോദരി ഗർഭിണിയാണെന്നും, തന്റെ സഹോദരന്മാരിൽ ആരാണ് ആ കുഞ്ഞിന്റെ പിതാവെന്നും ആ കുട്ടി സ്‌കൂളിലെ ഒരു സുഹൃത്തിനോട് സ്വകാര്യം പറഞ്ഞത് കേട്ട ചില കുട്ടികളിൽ നിന്നാണ് ക്ലോട്ട് കുടുംബത്തിന്റെ ഭീകരത ലോകം അറിയുന്നത്.
ഇതോടെ 2012-ൽ ഈ കുടുംബത്തെ ഒന്നാകെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ വാക്കുകൾ അടിസ്ഥാനമാക്കി രഹസ്യമായി അന്വെഷണം ആരംഭിച്ച പൊലീസിന് ലഭിച്ചത് തലമുറകളായി നിഷിദ്ധ സംഗമത്തിൽ ഏർപ്പെടുന്ന ഒരു കുടുംബമാണ് അതെന്ന ഞെട്ടിക്കുന്ന വസ്തുതയായിരുന്നു. തീർത്തും മലീമസമായ പരിസരങ്ങളിൽ, ഒഴുകുന്ന വെള്ളമോ, ശൗചാലയങ്ങളോ ഇല്ലാതെ കീറിപ്പറഞ്ഞ ടെന്റുകളിൽ പലയിടങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു ഇവർ.
കുടുംബത്തിലെ എറ്റവും ചെറിയ കുട്ടികളിലെല്ലാം പോഷകാഹാര കുറവ് ദൃശ്യമായിരുന്നു. മാത്രമല്ല, പലർക്കും സംസാരിക്കാൻ പോലും ആവുന്നില്ലായിരുന്നു. അതിലേറെ രസം, കുട്ടികളിൽ ആർക്കും തന്നെ പല്ലുതേക്കേണ്ടത് എങ്ങനെയെന്നോ, ടോയ്ലറ്റ് പേപ്പർ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നോ അറിയില്ലായിരുന്നു എന്നതാണ്. പലർക്കും ഗുരുതരമായ ശ്രവ്യ- ദന്ത പ്രശ്നങ്ങളും ഉണ്ടായിരുന്നു. അവരിൽ ഒരു കുട്ടിക്ക് ഡിസ്മോർഫിക് ഫീച്ചർ എന്നറിയപ്പെടുന്ന ശാരീരിക വൈരൂപ്യവും ഉണ്ടായിരുന്നു.
വളരെ ചെറു പ്രായത്തിൽ തന്നെ ആ കുടുംബത്തിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അനുവദനീയമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തി. രക്തബന്ധമുള്ള മാതാപിതാക്കളിൽ ജനിക്കുന്നതു വഴിയുള്ള പല ജനിതക തകരാറുകളും ആ കുടുംബത്തെ വേട്ടയാടുന്നുണ്ടായിരുന്നു. ഇവരിൽ, ഭാര്യാഭർത്താക്കന്മാരെ പോലെ പരസ്യമായി ജീവിച്ചിരുന്ന സഹോദരീ സഹോദരന്മാരായ മാർത്തയേയും ചാർലിയേയും ആയിരുന്നു ആദ്യം പൊലീസ് പിടികൂടിയത്. ടിം ക്ലോട്ടിന്റെ മക്കളാണിവർ.
തുടർന്ന് ആ കുടുംബത്തിലെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൽ, മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിവരങ്ങളായിരുന്നു പുറത്ത് വന്നത്. ടിം ക്ലോട്ടിന്റെ മകൻ റോഡ്രിക് തന്റെ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്തതായി കണ്ടെത്തി. സഹോദരിയുടെ മകൾ, റോഡ്രിക്കിന്റെ അർദ്ധ സഹോദരി കൂടിയായിരുന്നു എന്നറിയുമ്പോഴാണ് കഥ പൂർത്തിയാകുകയുള്ളു. ടിം കോൾട്ടിന് സ്വന്തം മകളിൽ ജനിച്ച കുട്ടിയായിരുന്നു ആ ഇര.
നിഷിദ്ധ സംഗമം, ബലാത്സംഗം, ബാലപീഡനം തുടങ്ങി ഈ കുടുംബത്തിലെ ആണും പെണ്ണുമായ എല്ലാ പ്രായപൂർത്തിയായവർക്കും എതിരെ മൊത്തം എൺപത് കേസുകൾ റെജിസ്റ്റർ ചെയ്തെങ്കിലും അവയിൽ പലതും പിന്നീട് പിൻവലിക്കപ്പെട്ടു. തെളിഞ്ഞ കേസുകളിൽ പലരും വിവിധ കാലയളവുകളിലായി ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തു വരികയും ചെയ്തു. ഈ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെടുന്നതിന് വിലക്കുള്ളതിനാൽ ഇപ്പോൾ ഇവർ തമ്മിൽപരസ്പരം ബന്ധപ്പെടുന്നില്ല.




