- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വൈറ്റ്ഹൗസ് മാതൃകയിൽ നിർമ്മിച്ച ബാംഗ്ലൂരിലെ ആകാശക്കൊട്ടാരത്തിൽ വിജയ് മല്ല്യയ്ക്ക് കാലുകുത്താനാവുമോ? ക്രിമിനലുകളെ സംരക്ഷിക്കാൻ നിയമവ്യവസ്ഥ ദുരുപയോഗിക്കില്ലെന്ന് ബ്രിട്ടന്റെ സുരക്ഷാ മന്ത്രി
ലണ്ടൻ: ബാംഗ്ലൂരിൽ ഒരു അംബരചുംബിക്ക് മുകളിൽ തീർത്ത ആഡംബര സൗധം അതിന്റെ ശില്പകലാ ചാരുതികൊണ്ടും, കണ്ണഞ്ചിക്കുന്ന ആഡംബരങ്ങൾ കൊണ്ടും മാത്രമല്ല ജനശ്രദ്ധയാകർഷിക്കുന്നത്. മറിച്ച് ആ സൗധത്തിന്റെ ഉടമസ്ഥൻ കാരണം കൂടിയാണ്. ഒരുപക്ഷെ അതിനകത്ത് ഒരിക്കലും കാലുകുത്താൻ കഴിയാത്ത ഉടമസ്ഥന്റെ പേര് ഇന്ന് ഏറെപേർക്കും സുപരിചിതവുമാണ്. വൈറ്റ്ഹൗസിന്റെ മാതൃകയിൽ തന്നെ നിർമ്മിച്ച ഈ സൗധം സ്ഥിതി ചെയ്യുന്നത് 400 മീറ്റർ ഉയരത്തിൽ, കിങ്ഫിഷർ ടവറിന് മേൽ ആണ്. ഇപ്പോൾ മനസ്സിലായിക്കാണും 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ആ സൗധത്തിന്റെ ഉടമ ആരെന്ന്.
യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് സ്ഥപകൻ വിട്ടൽ മല്ല്യയുടെ മകൻ വിജയ് മല്ല്യയുടെതാണ് ഈ സൗധം. തന്റെ തറവാട് ഇരുന്ന 4.5 ഏക്കർ സ്ഥലത്ത് നിർമ്മിച്ച യു ബി സിറ്റിയിലെ അംബരചുംബിക്ക് മുകളിലാണ് 20 മില്യൻ ഡോളർ ചെലവഴിച്ച് ഈ സൗധം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആഡംബരത്തിന്റെ അവസാന വാക്കായിരുന്ന വിജയ് മല്ല്യക്ക് പക്ഷെ കടക്കാരും അന്വേഷണ ഏജൻസികളും പിടി മുറുക്കിയതോടെ 2016-ൽ ഇന്ത്യ വിടേണ്ടി വന്നു. വൻ തുകകൾ വായ്പയായി എടുക്കുകയും അത് തിരിച്ചടക്കാതെ വരികയും ചെയ്ത സാഹചര്യത്തിലായിരുന്നു അത്.
പിന്നീട് യു കെയിൽ താമസമാക്കിയ മല്ല്യ, കേസുകൾക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്. ഇന്ത്യയാകട്ടെ ഈ 67 മാരനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള ശ്രമങ്ങളിലുമാണ്. ഒരു വൈൻ സെല്ലാർ,ം ചൂടുവെള്ളം ലഭ്യമായ ഒരു ഇൻഡോർ നീന്തൽക്കുളം,പുരപ്പുറത്ത് ഒരു ഹെലിപ്പാഡ് എന്നിവ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന ആ സൗധം പക്ഷെ മല്ല്യ, വീടു പണിതീർത്ത 2010 മുതൽ തന്നെ ദുരൂഹതയിൽ തുടരുകയാണ്. ഈ സൗധം സ്ഥിതി ചെയ്യുന്നത് 34 നില കെട്ടിടത്തിന് മുകളിലാണ് അതിൽ 81 അപ്പാർട്ട്മെന്റുകളുമുണ്ട്.
യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡും പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രൊജക്ട്സ് ലിമിറ്റഡും ചേർന്നുള്ള ഒരു സംയുക്ത സംരംഭമായിട്ടാണ് യു ബി സിറ്റി നിർമ്മിച്ചിരിക്കുന്നത്. അതിൽ യുണൈറ്റഡ് ബ്രൂവറീസിന് 55 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 45 ശതമാനം ഡെവലപ്പർക്കും. കഴിഞ്ഞവർഷം ജൂലായ് മാസത്തിൽ കോടതിയലക്ഷ്യ കുറ്റത്തിന് മല്ല്യയെ നാല് മാസം തടവിന് ശിക്ഷിച്ചിരുന്നു. മാത്രമല്ല, 2000 രൂപ പിഴയും വിധിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് 40 മില്യൻ ഡോളർ തന്റെ മക്കളുടെ പേരിലേക്ക് മാറ്റിയതിനായിരുന്നു ഈ ശിക്ഷ.
തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ്ഫിഷർ എയർലൈൻസിന്റെ പുനരുജ്ജീവനത്തിനായി വായ്പയെടുത്ത 1.4 ബില്യൻ ഡോളർ വസ്തുവകകൾ വാങ്ങുവാനും തന്റെ ആഡംബര ജീവിതത്തിനുമായി ചെലവഴിച്ചു എന്ന ആരോപണം ഉയർന്നതോടെയാണ് മല്ല്യ യു കെയിലേക്ക് കടന്നത്. 2017 മാർച്ചിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും നിബന്ധനകൾക്ക് വിധേയമായി ജാമ്യത്തിൽ വിട്ടയച്ചു. ബ്രിട്ടനിൽ നിന്നും നാടുകടത്തപ്പെടുന്നത് തടയാനുള്ള മല്ല്യയുടെ ശ്രമങ്ങൾ എല്ലാം, 2020-ൽ ഹൈക്കോടതി അപേക്ഷ നിരസിച്ചതോടെ അവസാനിക്കുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും അദ്ദെഹം യു കെയിൽ തുടരുകയാണ്.
കഴിഞ്ഞ ആഗസ്റ്റിൽ മല്ല്യയെകുറിച്ചും അതുപോലെ മറ്റൊരു സാമ്പത്തിക കുറ്റവാളീയായ നീരവ് മോദിയേ കുറിച്ചു ഉള്ള ഒരു ചോദ്യത്തിന് തട്ടിപ്പുകാർക്ക് ഒളിച്ചു താമസിക്കാൻ ബ്രിട്ടൻ സൗകര്യമൊരുക്കില്ല എന്നായിരുന്നു സുരക്ഷാ മന്ത്രി യായ ടോം ടുഗെൻഡട്ട് പ്രതികരിച്ചത്. അത്തരക്കാരെ നീതിക്ക് മുൻപിൽ കൊണ്ടുവരാനായി നാടുകടത്താൻ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, മല്ല്യയുടെയും നീരവ് മോദിയുടെയും കാര്യത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിന്റെ തുടർച്ചയായിട്ടാണ് സുരക്ഷാ മന്ത്രിയുടെ പുതിയ പ്രസ്താവന വരുന്നത്. യു കെയുടെ നിയമ വ്യവസ്ഥകുറ്റവാളികളെ സംരക്ഷിക്കുന്നതിനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല എന്നായിരുന്നു അത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുവാനും ബ്രിട്ടൻ ഏറെ ശ്രമിക്കുന്ന ഈ അവസരത്തിൽ ഒരുപക്ഷെ ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടൻ വഴങ്ങിയേക്കാം എന്നാണ് നിരീക്ഷകരും കരുതുന്നത്. അങ്ങനെയെങ്കിൽ, ഏറെ വൈകാതെ ഈ രണ്ട് കുറ്റവാളികളേയും ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറിയേക്കാം.