- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബർമ്മിങ്ഹാമിൽ ലൈംഗിക വിവേചനവും പീഡനവും ഏൽക്കേണ്ടി വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കേസിൽ ജയം; അടിവസ്ത്രം മാത്രമിട്ടുള്ള ട്രെയിനിംഗും നിർബന്ധിച്ച് ഫോട്ടോഷൂട്ട് ചെയ്യിപ്പിച്ചതുമടക്കം നിരവധി ആരോപണങ്ങൾ; ഇംഗ്ലണ്ടിലെ പൊലീസ് സേനയ്ക്ക് നാണക്കേടായ കഥ
ലണ്ടൻ: ലിംഗ വിവേചനത്തിനും പീഡനങ്ങൾക്കും എതിരായ കേസിൽ മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ജയം. പൊലീസ് പരിശീലന സമയത്ത് അടിവസ്ത്രം മാത്രം ധരിച്ചു നിർബന്ധിതയാക്കി എന്നായിരുന്നു ആരോപണം. മാത്രമല്ല, അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ഫോട്ടോ ഷൂട്ടിനും നിർബന്ധിച്ചതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ റെബേക്ക കലാം എംപ്ലോയ്മെന്റ് ട്രിബ്യുണലിൽ പരാതിപ്പെട്ടിരുന്നു.
അതിനെല്ലാം പുറമെ അവർ ജോലി ചെയ്യുന്ന വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഫയർ ആംസ് യൂണിറ്റിന്റെ പോസ്റ്റർ ഗേൾ ആകാൻ തന്നെ നിർബന്ധിക്കുകയും ചെയ്തെന്ന് റെബേക്ക കലാം പരാതിയിൽ പറയുന്നു. അതിന് സമ്മതിച്ചില്ലെങ്കിൽ പരിശീലന പരിപാടിയിൽ തന്നെ ജയിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. 250 പുരുഷന്മാരുള്ള സേനയിൽ വെറും ഏഴ് വനിത ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അവിടെ ക്രൂരമായ വിവേചനം നടക്കുന്നുണ്ട് എന്നാണ് അവർ പറയുന്നത്.
സ്റ്റേഷനിലെ നോട്ടീസ് ബോർഡുകളിൽ പുരുഷ ലൈംഗികാവയവങ്ങൾ വരച്ചു വയ്ക്കുന്ന പുരുഷ സഹപ്രവർത്തകരുടെ നടപടി ഏറെ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നതായും അവർ പറഞ്ഞു. നിരവധി ആരോപണങ്ങളുമായി റെബേക്ക കലാം രംഗത്തെത്തിയതോടെ സേനയിൽ ലിംഗ വിവേചനമുണ്ടെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസിനും സമ്മതിക്കേണ്ടി വന്നു. ലൈംഗിക പീഡനങ്ങളും നടക്കുന്നുണ്ടെന്നും സമ്മതിച്ചു.
2012-ൽ ആയിരുന്നു റെബേക്ക കലാം പൊലീസ് സേനയിൽ, ഫയർ ആം യൂണിറ്റിൽ ചേരുന്നത്. അന്നു മുതൽ ലൈഗിംക ചുവയുള്ള സംസാരങ്ങൾക്കും അധിക്ഷേപങ്ങൾക്കും അവർ വിധേയയായിട്ടുണ്ടെന്നും ബിർമ്മിങ്ഹാമിൽ നടത്തിയ ട്രിബ്യുണൽ വിചാരണയിൽ അവർ പറഞ്ഞു. 2012 മാർച്ചിൽ നടത്തിയ ഒരു മോക്ക് ഡ്രില്ലിൽ ഒരു സഹായാർത്ഥിയുടെ ഭാഗം ചെയ്യാൻ അവരോട് ആവശ്യപ്പെട്ടു. അതിനായി അവരുടെ വസ്ത്രങ്ങൾ കീറിക്കളയുകയും അറ്റിവസ്ത്രം മാത്രം ഇട്ട് നിൽക്കാൻ നിർബന്ധിതയാക്കുകയും ചെയ്തു.
ഇടത്തെ നെഞ്ചിന് മുകളിലായി വെടിയുണ്ട തുളച്ചു കയറിയ സാഹചര്യം അവൈടെ അനുകരിക്കുകയായിരുന്നു എന്നും, അതിനുള്ള ശുശ്രൂഷകൾ നൽകുന്നതിനായി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു ഔദ്യോഗിക ഭാഷ്യം. പിന്നീട് പ്രസ്സ് അപ്സ് ചെയ്യുന്ന സമയത്ത് പുരുഷ പരിശീലകൻ ഇവരുടെ കഴുത്തിൽ കാൽകൊണ്ട് അമർത്തി താഴേക്ക് തള്ളിയതായും ട്രിബ്യുണലിനെ ബോധിപ്പിച്ചു. പുരുഷ ഉദ്യോഗസ്ഥർക്ക് നൽകിയതുപോലെ വേഗത്തിൽ തോക്കിൽ പരിശീലനം ഇവർക്ക് നൽകീയില്ലെന്നും അതിനായി ഫോട്ടോഷൂട്ടിന് നിർബന്ധിച്ചു എന്നും പരാതിയിൽ ഉണ്ട്.
മാത്രമല്ല, പുരുഷന്മാർക്കായി രൂപകൽപന ചെയ്ത ശരീര കവചങ്ങളൂം ആയുധ കിറ്റും ധരിക്കാൻ നിർബന്ധിതയാക്കി. ഇതിനായി കമ്പ്രഷൻ ബ്രാ ഉപയോഗിക്കേണ്ടി വരികയും ചെയ്തു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ട്, വെസ്റ്റ് മിഡ്ലാൻഡ് പൊലീസ് ലിംഗ വിവേചനം കാണിച്ചതായി എംപ്ലോയ്മെന്റ് ജഡ്ജ് ക്രിസ്റ്റഫർ കാമ്പ് വിധി പ്രഖ്യാപിച്ചു. അസ്സെസ്സ്മെന്റ് ദിനത്തിൽ സന്നിഹിതയാകാൻ അനുവദിക്കാത്തതു വഴിയും, സ്ഥലമാറ്റം വൈകിപ്പിച്ചതു വഴിയും അവർക്ക് മാനസിക പീഡനത്തിന് വഴിയൊരുക്കിയെന്നും ജഡ്ജ് പ്രസ്താവിച്ചു.
അനുഭവിച്ച പീഡനങ്ങൾക്കുള്ള നഷ്ട പരിഹാരമായി 3000 പൗണ്ട് നഷ്ടപരിഹാരത്തിന് റബേക്കക്ക് അർഹതയുണ്ടെന്നും കോടതി പ്രസ്താവിച്ചു.