- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
35കാരിയായ നഴ്സിന് ലോംഗ് കോവിഡ് എന്ന് ഡോക്ടർമാർ വിധിയെഴുതി; കോവിഡ് ടെസ്റ്റിൽ ഒരിക്കലും പോസിറ്റീവ് ആകാത്ത യുവതി രണ്ടു വർഷങ്ങൾക്ക് ശേഷം കാൻസർ ബാധിച്ച് മരിച്ചു; തെറ്റായ രോഗനിർണ്ണയത്തിന് യുവതിയുടെ ജീവൻ വില കൊടുക്കേണ്ടി വന്ന കഥ
ലണ്ടൻ: കാൻസറിനെ ദീർഘകാലാ കോവിഡ് എന്ന് തെറ്റായി നിർണ്ണയം ചെയ്തത് ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയായി. വോൾവർഹാംപ്ടണിൽ ഇന്റൻസീവ് കെയർ നഴ്സ് ആയിരുന്ന ബ്രോഗൻ വില്യംസ് എന്ന 35 കാരിക്കാണ് ഈ ദുര്യോഗമുണ്ടായത്. 2021 ജൂലായ് മാസത്തിൽ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോഴായിരുന്നു അവർ പരിശോധനക്ക് വിധേയയായത്. സ്താനർബുദം ആയിരുന്നു അവർക്കെങ്കിലും ഡോക്ടർമാർക്ക് അത് കണ്ടെത്താനായില്ല.. ദീർഘകാല കോവിഡിന്റെ ലക്ഷണമെന്നായിരുന്നു അവർ വിധിയെഴുതിയത്.
ആ സമയത്ത് അവർ സ്തനാർബുദത്തിൽ നിന്നും മുക്തി നേടുകയായിരുന്നു. എന്നാൽ 10 ദിവസങ്ങൾക്ക് ശേഷം ആണ് കാൻസർ തിരിച്ചു വന്നു എന്നും അത് ശ്വാസകോശത്തിലേക്ക് കൂടി പടർന്നു എന്നും മനസ്സിലാകുന്നത്. തുടർന്ന് പാലിയേറ്റീവ് കെയറിനായി നിർദ്ദേശിക്കപ്പെട്ട അവർ കഷ്ടി രണ്ടാഴ്‌ച്ച മാത്രമെ ജീവിച്ചിരിക്കുകയുള്ളും എന്നും ഡോക്ടർമാർ വിധിയെഴുതി. ഒക്ടോബർ 9 ന് ആയിരുന്നു ഇവരുടെ മരണം.സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗ്രെയ്റ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് മത്സരാർത്ഥി കാൻഡിസ് ബ്രൗൺ ഉൾപ്പടെ നിരവധി പ്രമുഖർ പോസ്റ്റിനു താഴെ അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. ധീരയായ വനിതയായിരുന്നു അവർ എന്ന് വിശേഷിപ്പിച്ച പലരും അവരുടെ നർമ്മബോധത്തെ കുറിച്ചും പരാമർശിക്കുന്നുണ്ടായിരുന്നു.
അഞ്ച് വർഷം മുൻപ്, 2018-ൽ ആയിരുന്നു വില്യംസിന് സ്ത്നാർബുദമാണെന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് അവർ പരിശോധനക്കായി ഒരു ജി പിയുമായി അപ്പോയിന്റ്മെന്റ് എടുത്തു. 2019 ജനുവരിയിൽ അവർ സ്റ്റേജ് 3ഗ്രേഡ് 3 എച്ച് ഇ ആർ 2 പോസിറ്റീവ് ഇൻവേസീവ് ബ്രെസ്റ്റ് കാൻസർ രോഗിയാനെന്ന് തെളിഞ്ഞു. സ്റ്റേജ് 3 എന്നാൽ, കാൻസർ സ്തനത്തിനോട് അടുത്തുള്ള ലിംഫുകളിലേക്കും പകർന്നു എന്നർത്ഥം. ഒപ്പം സ്തന ചർമ്മത്തിലെക്കും ചെസ്റ്റ് വാളിലേക്കും പടർന്നിരുന്നു. ഗ്രേഡ് 3 എന്നാൽ, കാൻസർ ബാധിച്ച കോശങ്ങൾ അസാധാരണ വലിപ്പത്തിൽ കാണപ്പെടുകയും വർദ്ധിച്ച വേഗതയിൽ വളരുകയും ചെയ്യുന്ന സാഹചര്യമാണ്.
തുടർന്ന് അവർ ഒന്നിലധികം തവണ കീമോതെറാപ്പിക്കും, റേഡിയോ തെറാപ്പിക്കും, വിധേയയായി. മാത്രമല്ല, സ്തനം നീക്കം ചെയ്യുന്നതിനുള്ള മാസ്റ്റെക്ടോമീ ശസ്ത്രക്രിയയും നടത്തി. 2020 ഒക്ടോബറിൽ അവർ കാൻസറിൽ നിന്നും മുക്തി നേടുന്ന സമയമായിരുന്നു. അതായത്, കാൻസറിന്റെ ലക്ഷണങ്ങൾ എല്ലാം തന്നെ അപ്രത്യക്ഷമായിരുന്നു. ആ സമയത്താണ് അവർക്ക് മുതുകു വേദന, ശ്വാസതടസ്സം, നെഞ്ചു വേദന എന്നിവ അനുഭവപ്പെടാൻ തുടങ്ങിയത്. കോവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാൽ ജി പിയുമായി നേരിട്ട് അപ്പോയിന്റ്മെന്റ് അസാധ്യമായിരുന്നു.
വളരെ ചെറുപ്പമായതിനാൽ കാൻസർ തിരിച്ചു വരുന്നതിനുള്ള സാധ്യത തീരെയില്ല എന്നായിരുന്നു ജി പി യും അർബുദ രോഗ വിദഗ്ധനും അവരോട് പറഞ്ഞത്. പിന്നീട് 2021 ജൂലായിൽ നെഞ്ച് വേദന കലശലായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴായിരുന്നു അത് ദീർഘ കാല കോവിഡിന്റെ പ്രഭാവമാണെന്ന വിധിയെഴുത്തുണ്ടായത്. എന്നാൽ, അതിന് മുൻപൊരിക്കലും അവർ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല എന്നതായിരുന്നു വാസ്തവം.
പിന്നീട് നടത്തിയ പരിശോധനയിലാണ് കാൻസർ തിരിച്ചു വന്നതായി കണ്ടെത്തിയത്. ശ്വാസകോശങ്ങളിൽ മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ എന്ന രോഗം പടർന്നതായി കണ്ടെത്തി. തുടർന്നായിരുന്നു പാലിയേറ്റീവ് കെയറിന് നിർദ്ദേശിച്ചത്.