- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ നഗരം വെള്ളത്തിൽ; തമിഴ്നാട്ടിൽ നാലു ജില്ലകളിൽ റെഡ് അലർട്ട്; മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്‌നാടും ആന്ധ്രയും; ജാഗ്രതയിൽ ദുരന്ത നിവാരണ സേനകൾ
ചെന്നൈ: മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്‌നാടും ആന്ധ്രയും. കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വൻനാശനഷ്ടമുണ്ടായി. രാത്രി പെയ്ത മഴയിൽ നഗരത്തിന്റെ പ്രധാനമേഖലയിൽ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകളും റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കരയിൽ കടക്കുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർവരെ വേഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിനും നാലിനുമിടയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലപട്ടിനത്തിനും ഇടയിൽ കരതൊടും.
കരതൊടുമ്പോൾ ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ എന്നീ ജില്ലകളിൽ കനത്തമഴ പെയ്യും. തീരപ്രദേശങ്ങളിൽ അതിജാഗ്രത തുടരുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്രന്യൂനമർദമായി മാറിയിരുന്നു. തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറി. അതുകൊണ്ട് തന്നെ ചെന്നൈയിലും സമീപജില്ലകളിലും 20 സെന്റീമീറ്ററോളം മഴ പെയ്യാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ, തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളുടെ സമീപപ്രദേശമാണ്.
ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ സംഘങ്ങൾ പ്രവർത്തിക്കുന്നത്. തീരസംരക്ഷണ സേനയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ 20 കപ്പലുകൾ, 10 ഹെലികോപ്റ്ററുകൾ എന്നിവ സജ്ജമാണ്. കടലിൽ സേനയുടെ നിരീക്ഷണവും ശക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ