- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളത്തിൽ പിണറായി സംഘത്തിന്റെ വരവ്: പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ അയ്യപ്പന്മാർക്ക് ഭക്ഷണവും സഹായവും നൽകി കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരുതൽ തടങ്കലിൽ! മണ്ഡലകാലത്ത് തുടങ്ങിയ ഹെൽപ്പ് ലൈൻ ആളില്ലാ അവസ്ഥയിൽ
പത്തനംതിട്ട: പിണറായിയും ക്യാബിനറ്റും പങ്കെടുക്കുന്ന നവകേരള സദസ് ജില്ലാ ആസ്ഥാനത്ത് എത്തിയതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശബരിമല തീർത്ഥാടകർക്ക് ഭക്ഷണവും സഹായങ്ങളും നൽകി കൊണ്ടിരുന്ന സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അടക്കമുള്ള പ്രവർത്തകരെയാണ് പൊലീസ് സർവവിധ സന്നാഹങ്ങളുമായി വന്ന് ഇടിവണ്ടിയിൽ കയറ്റിയത്.
ജില്ലാ സ്റ്റേഡിയത്തിൽ തയാറാക്കിയ വേദിയിലാണ് നവകേരള സദസ് നടന്നത്. അതിന് മുന്നോടിയായി പിണറായി വിശിഷ്ടാതിഥികളെ കണ്ടത് തൊട്ടടുത്തു തന്നെയുള്ള മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലായിരുന്നു. ഇവിടെ തന്നെയാണ് പത്രസമ്മേളനവും നടത്തിയത്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്.
മണ്ഡലകാലം തുടങ്ങിയ നാൾ മുതൽ ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസിന്റെ ഹെൽപ്പ്ലൈൻ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കാണ് ഇടിവണ്ടിയുമായി പൊലീസ് വന്ന് പ്രവർത്തകരെ ഓടിച്ചിട്ട് പിടിച്ച് കരുതൽ തടങ്കലിലാക്കിയത്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ലിനു മാത്യു, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖിൽ സന്തോഷ്, കാർത്തിക് , അസ്ലം കെ. അനുപ്, ഷെഫിൻ ഷാനവാസ്, അജ്മൽ അലി,റോബിൻ വല്യയന്തി, ഷാനി കണ്ണങ്കര എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു കരുതൽ തടങ്കൽ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്