- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താൽ 50 വയസ്സിൽ താഴെയുള്ള ഭാര്യയ്ക്ക് കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെയുള്ള ഗർഭധാരണം നിഷേധിക്കേണ്ടതില്ല; എആർടി ചികിൽസാ മാർഗ്ഗത്തിൽ നിർണ്ണായകമായി ഹൈക്കോടതിയുടെ ഈ ഉത്തരവ്
കൊച്ചി: ഭർത്താവിന്റെ പ്രായം 55നു മുകളിലും ഭാര്യയുടെ പ്രായം 50ൽ താഴെയുമുള്ള ദമ്പതികൾക്ക് കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെ ഗർഭധാരണം തേടാൻ ഹൈക്കോടതി അനുമതി നൽകിയത് നിർണ്ണായകമാകും.
ഭർത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താൽ 50 വയസ്സിൽ താഴെയുള്ള ഭാര്യയ്ക്ക് അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നിക് (എആർടി) സേവനത്തിന് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് ദമ്പതികൾ നൽകിയ ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. എആർടി സേവനം തേടാൻ ഭർത്താവിന്റെ പ്രായം 55ഉം ഭാര്യയുടെ പ്രായം 50ഉം കടക്കരുതെന്നാണു വ്യവസ്ഥ.
ഈ രണ്ടു വ്യവസ്ഥകളും ഒരേസമയം ബാധകമാണെന്നു പ്രഥമദൃഷ്ട്യാ ചട്ടത്തിൽ പറയുന്നില്ലെന്നു കോടതി വിലയിരുത്തി. അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നിക് (എആർടി) സേവനത്തിന് ഭർത്താവിന്റെ പ്രായം നിർദ്ദിഷ്ട മാനദണ്ഡത്തിൽ കൂടുന്നത് കുഴപ്പമില്ലെന്നാണ് ഹൈക്കോടതി വിധി. ഭാര്യയുടെ പ്രായം 50ൽ താഴെയായതിനാൽ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് നൽകി.
ഭർത്താവിന് 55ഉം ഭാര്യക്ക് 50 കടക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഈ രണ്ട് വ്യവസ്ഥയും ഒരേസമയം ബാധകമാണെന്ന് ചട്ടത്തിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ പ്രായം അമ്പതിൽ താഴെയായതിനാൽ കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെ ഗർഭധാരണം നടത്താവുന്നതാണെന്ന് കോടതി പറഞ്ഞു. കൃത്രിമ ബീജ സങ്കലനവുമായി ബന്ധപ്പെട്ട് നിരവധി വിധികൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഈ ഇടക്കാല ഉത്തരവ് മാറും. അന്തിമ വിധിയും നിർണ്ണായകമാണ്.
പ്രധാനമായും വന്ധ്യത പരിഹരിക്കാൻ ഉപയോഗിക്കുന്ന മെഡിക്കൽ നടപടിക്രമങ്ങൾ ആണ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (എആർടി) എന്ന് അറിയപ്പെടുന്നത്. ഈ വിഷയത്തിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ , ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ , ഗേമറ്റുകളുടെയോ ഭ്രൂണങ്ങളുടെയോ ക്രയോപ്രിസർവേഷൻ, കൂടാതെ/അല്ലെങ്കിൽ ഫെർട്ടിലിറ്റി മരുന്നുകളുടെ ഉപയോഗം പോലുള്ള നടപടിക്രമങ്ങൾ ഉൾപ്പെടുന്നു. വന്ധ്യത പരിഹരിക്കാൻ ഉപയോഗിക്കുമ്പോൾ, എആർടിയെ ഫെർട്ടിലിറ്റി ചികിത്സ എന്നും വിളിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ