- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക വൈകൃതത്തിൽ ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം; പങ്കാളികളിൽ ഒരാളുടെ പ്രവൃത്തി സ്വാഭാവിക മനുഷ്യസഹജമായ പ്രവൃത്തിയല്ലെന്ന് തോന്നി മറ്റെയാൾ എതിർത്തിട്ടും നിർബന്ധപൂർവം അത് തുടരുന്നത് ക്രൂരത; വിവാഹ മോചനത്തിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി
കൊച്ചി: ഭർത്താവിന്റെ ലൈംഗികവൈകൃത സ്വഭാവം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന നിർണ്ണായക വിധിയുമായി ഹൈക്കോടതി എത്തുമ്പോൾ ഇനിയുള്ള കേസുകളിൽ എല്ലാം ഇതും ചർച്ചയാകും. വിവാഹമോചന ഹർജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരേ യുവതി നൽകിയ ഹർജി അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
2009 ഓഗസ്റ്റ് 23-നായിരുന്നു ഹർജിക്കാരിയുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭർത്താവ് ജോലിക്ക് വിദേശത്തേക്കുപോയി. നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും അവർ തന്നെ പുറത്താക്കിയെന്ന് കുടുംബക്കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ആരോപിച്ചിരുന്നു. ഭർത്താവ് ലൈംഗികവൈകൃതമുള്ള വ്യക്തിയാണെന്നും വിശദീകരിച്ചു.
ആരോപണങ്ങൾ നിഷേധിച്ച് വിവാഹബന്ധം പുനഃസ്ഥാപിക്കാൻ ഭർത്താവും കുടുംബക്കോടതിയിൽ ഹർജി നൽകി. ലൈംഗികവൈകൃതമടക്കമുള്ള ഹർജിക്കാരിയുടെ ആരോപണം കണക്കിലെടുക്കാതെ കുടുംബക്കോടതി വിവാഹമോചന ഹർജി തള്ളി. ഇതാണ് ഹൈക്കോടതി റദ്ദാക്കുന്നത്. വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് 2017-ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
ഹർജിക്കാരിയെ ഉപേക്ഷിച്ചെന്ന വാദം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന ഭർത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ലൈംഗിക വൈകൃതം സംബന്ധിച്ച് ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം. എന്നാൽ അസ്വാഭാവികമായ പ്രവൃത്തി ചെയ്യാൻ പങ്കാളി നിർബന്ധിക്കപ്പെട്ടാൽ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി. ഒരാളുടെ പ്രവൃത്തിയും പെരുമാറ്റവും പങ്കാളിക്കു വേദനയും ദുരിതവും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് പങ്കാളിയോടുള്ള ക്രൂരതയാണ്. അതിനാൽ വിവാഹമോചനം അനുവദിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
2009 ഓഗസ്റ്റ് 23നായിരുന്നു ഇവരുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭർത്താവ് വിദേശത്തേക്ക് ജോലിക്ക് പോയി. 2009 നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും ഭർതൃവീട്ടുകാർ തന്നെ പുറത്താക്കിയെന്ന് കുടുംബ കോടതിയിൽ നൽകിയ വിവാഹമോചന ഹരജിയിൽ ഇവർ പറഞ്ഞിരുന്നു. ഭർത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഉപേക്ഷിച്ചുപോയ അയാൾ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, വിവാഹ മോചനത്തിനു വേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്നുമായിരുന്നു ഭർത്താവിന്റെ വാദം.
ഇവർക്ക് 2013 മുതൽ ചെലവിന് നൽകുന്നുണ്ടെന്ന് വിലയിരുത്തിയ കുടുംബ കോടതി വിവാഹ മോചന ഹരജി തള്ളി. എന്നാൽ, വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് 2017ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ചെലവിന് ലഭിക്കാൻ കോടതിയെ സമീപിച്ച ശേഷമാണ് തുക നൽകുന്നത്. പങ്കാളികളിൽ ഒരാളുടെ പ്രവൃത്തി സ്വാഭാവിക മനുഷ്യസഹജമായ പ്രവൃത്തിയല്ലെന്ന് തോന്നി മറ്റെയാൾ എതിർത്തിട്ടും നിർബന്ധപൂർവം അത് തുടരുന്നത് ക്രൂരതയാണ്-കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ