- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യ മാധ്യമങ്ങളിൽ 'ബോയ്‌ക്കോട്ട് മാൽഡീവ്‌സ്' ക്യാമ്പയിൻ; സിന്ധുദുർഗ് ബീച്ചിൽ നിന്നുള്ള ബാറ്റിങ് വീഡിയോ പങ്കുവെച്ച് സച്ചിൻ; ഇതിഹാസ താരത്തിന്റെ സന്ദേശം മാലദ്വീപ് മന്ത്രിക്കുള്ള മറുപടിയോയെന്ന് ആരാധകർ; മാലദ്വീപ് യാത്ര റദ്ദാക്കി നിരവധി ഇന്ത്യക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ മാലദ്വീപ് മന്ത്രി വിമർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ 'ബോയ്‌ക്കോട്ട് മാൽഡീവ്‌സ്' ക്യാമ്പയിന് സമാനമായ സന്ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. തന്റെ അമ്പതാം പിറന്നാളിന് സന്ദർശിച്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ബീച്ചിൽ നിന്നുള്ള ബാറ്റിങ് വീഡിയോ പങ്കുവെച്ച് സച്ചിൻ കുറിച്ച സന്ദേശമാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്.
സിന്ധുദുർഗിൽ എന്റെ 50-ാം പിറന്നാൾ ആഘോഷിച്ചിട്ട് 250ൽ കൂടുതൽ ദിവസങ്ങളായിരക്കുന്നു. ആ തീരദേശ നഗരം ഞങ്ങൾക്ക് വേണ്ടതും അതിലധികവും നൽകി. അതിമനോഹരമായ ലൊക്കേഷനുകൾക്കൊപ്പം അതിശയകരമായ ആതിഥ്യ മര്യാദകളും കൂടിയായപ്പോൾ ഞങ്ങൾക്ക് മനോഹരമായ ഓർമയായി ആ സന്ദർശനം. മനോഹരമായ തീരപ്രദേശങ്ങളും പുരാതന ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യ. നമ്മുടെടെ അതിഥി ദേവോ ഭവ തത്ത്വചിന്തയിൽ, നമുക്ക് ഇനിയും ഒരുപാട് സ്ഥലങ്ങൾ ഇത്തരത്തിൽ കാണാനുണ്ട്. അതുവഴി ഒരുപാട് മനോഹമായ ഓർമകൾ സൃഷ്ടിക്കാനും നമുക്കാവുമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന്റെ പ്രതികരണമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
250+ days since we rang in my 50th birthday in Sindhudurg!
- Sachin Tendulkar (@sachin_rt) January 7, 2024
The coastal town offered everything we wanted, and more. Gorgeous locations combined with wonderful hospitality left us with a treasure trove of memories.
India is blessed with beautiful coastlines and pristine… pic.twitter.com/DUCM0NmNCz
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്‌സൂം മാജിദ് ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് എക്‌സിൽ പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മാലിദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മജീദ് പറഞ്ഞത്.
ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുകയാണെന്നും എന്നാൽ കടൽത്തീര ടൂറിസത്തിൽ മാലദ്വീപിനൊപ്പമെത്താൻ കിതക്കുകയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ട്വീറ്റ് വിവാദമായതിനു പിന്നാലെ, മാലദ്വീപിൽ അവധിക്കാലം ചെലവഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയെന്ന് നിരവധി ഇന്ത്യക്കാരാണ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സിൽ ബോയ്‌കോട്ട് മാൽഡവ്‌സ് ക്യാംപെയിൻ തുടങ്ങിയിരുന്നു.
ഇതിനു കാരണം മാലദ്വീപ് മന്ത്രിയുടെ പോസ്റ്റാണെന്നും അവർ വ്യക്തമാക്കി. മാലദ്വീപ് മന്ത്രിയുടെ സമൂഹ മാധ്യമ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു അവരുടെ വെളിപ്പെടുത്തൽ. എക്‌സ് പ്ലാറ്റ്‌ഫോമിൽ ബോയ്‌കോട്ട് മാലദ്വീപ് ഹാഷ്ടാഗുകളും സജീവമാണ്. പലരും ആഴ്ചകൾക്കു മുമ്പാണ് മാലദ്വീപിലേക്ക് യാത്ര പോകാനായി പ്ലാൻ ചെയ്തത്. മന്ത്രിയുടെ പ്രകോപനത്തോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Was planning to go to Maldives for my birthday which falls on 2nd of feb. Had almost finalised the deal with my travel agent (adding proofs below????)
- Dr. Falak Joshipura (@fa_luck7) January 6, 2024
But immediately cancelled it after seeing this tweet of deputy minister of Maldives. #boycottmaldives pic.twitter.com/hd2R534bjY
അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും (പിഎൻസി) സഖ്യമായ പ്രോഗ്രസീവ് അലയൻസിൽ നിന്നുള്ള മുയിസു, ചൈന അനുകൂല നിലപാടുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്.
Sorry Maldives,
- Akshit Singh ???????? (@IndianSinghh) January 6, 2024
I have my own Lakshadweep.
I am Aatmanirbhar
????????????❤️ pic.twitter.com/kYcvnlLCrF
നവംബറിൽ ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന മുഹമ്മദ് മൊയ്‌സു പ്രസിഡന്റായി അധികാരമേറ്റതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയത്. ചൈനയോട് കൂടുതൽ അടുത്ത് വിദേശകാര്യ നയം പൊളിച്ചെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയോട് ഏറെ അടുപ്പം പുലർത്തുന്ന സമീപനമായിരുന്നു മാലദ്വീപിലെ മുൻ പ്രസിഡന്റുമാർക്ക്. ഇതു തിരുത്തുമെന്നാണ് മൊയ്‌സു സൂചന നൽകിയത്. അതുകൂടാതെ, ജനുവരി എട്ടിന് ചൈനയിലേക്ക് പോകാനിരിക്കുകയാണ് മൊയ്‌സു.
Recently, I had the opportunity to be among the people of Lakshadweep. I am still in awe of the stunning beauty of its islands and the incredible warmth of its people. I had the opportunity to interact with people in Agatti, Bangaram and Kavaratti. I thank the people of the… pic.twitter.com/tYW5Cvgi8N
- Narendra Modi (@narendramodi) January 4, 2024
ടൂറിസം വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചർച്ചകളും വ്യാപകമായിരുന്നു. ഇതിനെ മാലദ്വീപ് ഭരണകക്ഷി പരിഹസിക്കുകയും ചെയ്തിരുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാൻ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്‌സ് പോസ്റ്റിൽ കുറിച്ചിരുന്നു.
Since the last 9 years we have worked to enhance Lakshadweep's progress and our resolve only got stronger! pic.twitter.com/hn0otKPuxC
- Narendra Modi (@narendramodi) January 4, 2024
മറുനാടന് ഡെസ്ക്