തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിന് സമീപമുള്ള റോഡിൽ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാൻ കഴ.ിഞ്ഞുവെന്നും സഭയുടെ പിആർഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.

തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് നാലു ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്പസിനുള്ളിലാണ് അദ്ദേഹം പതിവായി പ്രഭാത സവാരി നടത്തുന്നത്. ഇന്നലെ മാത്രം അദ്ദേഹം കാമ്പസിന് വെളിയിലെ റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അമേരിക്കൻ പ്രാദേശിക സമയം 6.45 നാണ് അപകടം നടന്നത്. ഡാളസിലെ മെത്താഡ്സ് ആശുപത്രിയിൽ ;്രപവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയിൽ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. അജ്ഞാത വാഹനാണ് ഇടിച്ചത്.