ലോകത്തിലെ ഏറ്റവും ഉയർന്ന ബുദ്ധിമാനം ( ഐ ക്യു) ഉള്ളവരുടെ സൊസൈറ്റിയായ മെൻസ ആരംഭിക്കുന്നത് 1946 ൽ ആണ്. ലാറ്റിൻ ഭാഷയിൽ മേശ എന്ന അർത്ഥം വരുന്ന മെൻസയുടെ സ്ഥാപനോദ്ദേശം, ഉയർന്ന ഐ ക്യു ഉള്ളവർക്ക് ഒത്തു ചേരാൻ ഇട നൽകുക, അവരുടെ ബൗദ്ധിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും, പരീക്ഷകൾ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ചേർക്കുന്നതും. ഇതുവരെ 1,40,000 അംഗങ്ങൾ മാത്രമെ ആഗോളാടിസ്ഥാനത്തിൽ ഈ സൊസൈറ്റിയിൽ ഉള്ളൂ എന്നതു മാത്രം മതി, ഇതിൽ അംഗത്വം ലഭിക്കുന്നതിനുള്ള ക്ലേശം മനസ്സിലാക്കുവാൻ.

ഇപ്പോൾ ഈ സോസൈറ്റിയിൽ പുതുതായി അംഗത്വം ലഭിച്ചിരിക്കുന്നത് തെക്കൻ ലണ്ടനിൽ താമസിക്കുന്ന, 11 കാരനായ മലയാളി ബാലൻ ധ്രുവിനാണ്. ഏപ്രിലിൽ നടന്ന പ്രവേശന പരീക്ഷയിൽ ഈ ബാലൻ, 162 സ്‌കോർ നേടിയാണ് ബുദ്ധിശാലികളുടെ സംഘത്തിൽ ആംഗമായിരിക്കുന്നത്. 'ഇവന്റെ അച്ഛനാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തിൽ അഭിമാനിക്കുന്നു', എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീൺ കുമാറിന്റെ പ്രതികരാണം.

സറ്റണിലെ റോബിൻ ഹുഡ് ജൂനിയർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ധ്രുവ്. എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മികച്ച പ്രതിഭയാണ് ഈ ബലൻ എന്നായിരുന്നു റോബിൻ ഹുഡ് ജൂനിയർ സ്‌കൂളിലെ ഹെഡ് ടീച്ചർ എലിസബത്ത് ബ്രോർസിന്റെ പ്രതികരണം. അംഗീകരിക്കപ്പെട്ട ഒരു ബുദ്ധി പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 2 ശതമാനം പേർക്ക് മാത്രമായിരിക്കും മെൻസ പ്രവേശനം നൽകുക. ചെൽസിയ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ധ്രുവ്, തന്റെ ആദ്യ കാലത്ത് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള കുട്ടിയായിട്ടാാണ് പാരിഗണിക്കപ്പെട്ടിരുന്നത്.

ഏതാണ് 21 വർഷം മുൻപ് കേരളത്തിൽ നിന്നും ലണ്ടനിലെത്തിയ പ്രവീൺ കുമാർ പറയുന്നത് 2 വർഷത്തിലെ ക്ലാസ്സിലൊക്കെ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാർത്ഥിയായിരുന്നു ധ്രുവ് എന്നാണ്. അവൻ ഒരു ശരാശരി പ്രകടനമെങ്കിലും കാഴ്ച വയ്ക്കണം എന്നായിരുന്നു താൻ ആഗ്രഹിച്ചിരുന്നത് എന്ന് പറയുന്ന പ്രവീൺ കുമാർ, പലപ്പോഴും മകനെ ഓർത്ത് മാനസ്സിൽ തേങ്ങിക്കരയറുണ്ടായിരുന്നെന്നും പറയുന്നു. അവൻ പഠിക്കുന്നേയില്ല എന്നായിരുന്നു അദ്ധ്യാപകർ എപ്പോഴും പരാതിപ്പെടാറുണ്ടായിരുന്നില്ല.

എന്നാൽ, പിന്നീട് അവൻ മാറുകയായിരുന്നു എന്നും പ്രവീൺ കുമാർ പറയുന്നു. കുപ്പത്തൊട്ടിയിൽ പിറന്നവൻ കൊട്ടാരത്തിലെത്തുന്ന മുത്തശ്ശിക്കഥകളിലേത് പോലൊരു അനുഭവമായിരുന്നു അതെന്നും പ്രവീൺ കുമാർ പറയുന്നു. എല്ലാ നിലകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ബാലനാണ് ധ്രുവ് എന്ന് പറഞ്ഞ സ്‌കൂൾ പ്രധാന അദ്ധ്യാപിക, ഐ ക്യു മാത്രമല്ല, വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞു.

ധ്രുവ് നേടിയ സ്‌കോർ ഉയർന്നതാണെന്നും, ആ ബാലന് മുന്നിൽ വലിയ സാധ്യതകൾ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും മെൻസ വക്തവും പ്രതികരിച്ചു.