- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വിമാനം തിരിച്ചയച്ച് ജമൈക്ക
ദുബായ്: ഇക്കഴിഞ്ഞ മെയ് 2 ന് ദുബായിൽ നിന്നും ഒരു ചാർട്ടർ വിമാനത്തിൽ ജമൈക്കയിലെ നോർമൻ മാൻലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 253 യാത്രക്കാർക്ക് അധികൃതർ രാജ്യത്തിലേക്ക് പ്രവേശനം നിഷേധിച്ചു. ജർമ്മൻ ക്രൂ ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാർ മുഴുവൻ ഇന്ത്യാക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനുഷ്യക്കടത്ത് എന്ന സംശയത്തിലായിരുന്നു ഈ നടപടി എന്നും പറയപ്പെടുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നടക്കുന്ന, സമാനമായ രണ്ടാമത്തെ സംഭവമാണിത്. വിമാനവും യാത്രക്കാരും പിന്നീട് തിരികെ ദുബായിലേക്ക് പറന്നു.
ഒരു വിമാനത്തിലെ ഇന്ത്യാക്കാരായ യാത്രക്കാരെ മുഴുവൻ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കാതെ ജമൈക്കൻ അധികൃതർ തിരിച്ചയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവും സ്ഥിരീകരിച്ചു. ജർമ്മനിയിൽ റെജിസ്റ്റർ ചെയ്ത ചാർട്ടർ വിമാനത്തിൽ, ഒരു കൂട്ടം ഇന്ത്യൻ വിനോദ സഞ്ചാരികൾ ദുബായിൽ നിന്നും കിങ്സ്റ്റണിൽ എത്തിയതായാണ് മനസ്സിലാക്കുന്നതെന്നും വക്താവ് അറിയിച്ചു.മുൻകൂട്ടി അവർക്ക് തങ്ങുവാനുള്ള ഹോട്ടലുകളും ബുക്ക് ചെയ്തിരുന്നു.
എന്നാൽ, അവർ വിനോദ സഞ്ചാരികളാണെന്ന് വിശ്വസിക്കാൻ ജമൈക്കൻ അധികൃതർ തയ്യാറായില്ല. അതുകൊണ്ടു തന്നെ, വിമാനം യാത്ര തുടങ്ങിയിടത്തേക്ക് അവരെ തിരിച്ചയയ്ക്കുകയായിരുന്നു. മെയ് 2 ന് കിങ്സ്റ്റണിലെത്തിയ അവർ മെയ് 7 ന് തിരികെ ദുബായിലേക്ക് മടങ്ങുകയും ചെയ്തു. സമനമായ രീതിയിൽ ദുബായ് വാട്രി വിമാനത്താവളാത്തിൽ നിന്നും പുറപ്പെട്ട മറ്റൊരു വിമാനം 2023 ഡിസംബറിൽ ഫ്രാൻസ് തടഞ്ഞിരുന്നു.
ഇന്ത്യാക്കാരായ 303 യാത്രക്കാരുമായി നിക്വാരേഗ്വയിലേക്ക് പറന്ന വിമാനാമായിരുന്നു ഫ്രാൻസിൽ തടഞ്ഞത്. അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നതിനുള്ള ഒരു കേന്ദ്രമായിട്ടാണ് ഇപ്പോൾ നിക്ക്വാരേഗ്വ പരിഗണിക്കപ്പെടുന്നത്. തടഞ്ഞിട്ട വിമാനത്തിൽ യാത്രക്കാരായിരുന്നവരിൽ 27 പേർ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടിയപ്പോൾ മറ്റുള്ളവർ ഇന്ത്യയിലേക്ക് തിരികെ മടങ്ങുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ അധികൃതരോട് പറഞ്ഞത് അഞ്ച് ദിവസത്തെ പരിപാടികൾക്കായിട്ടാണ് വന്നത് എന്നായിരുന്നു എന്ന് പ്രാദേശിക മാധ്യമമായ ജമൈക്കൻ ഗ്ലീനർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഒരു ദിവസത്തെ പരിപാടിയുടെ ചാർട്ട് മാത്രമെ അവരുടെ കൈയിൽ ഉണ്ടയിരുന്നുള്ളു. മത്രമല്ല, യാത്രാക്കാരിൽ ചിലർ നിക്ക്വാരേഗ്വയിലേക്ക് പോകാനുള്ളവരായിരുന്നും മറ്റുള്ളവരിൽ ചിലർ ജമൈക്കയിൽ നിന്നും കാനഡയിലേക്ക് പോകാനുള്ള പദ്ധതിയുമായി എത്തിയവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇമിഗ്രേഷൻ പ്രക്രിയക്കിടയിൽ തെളിഞ്ഞു വന്ന ചില സുരക്ഷാ കാരണങ്ങളാണ് വിമാനത്തിലെ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ച് തിരിച്ചയച്ചതെന്ന് ജമൈക്കൻ അധികൃതർ പറയുന്നു. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനുള്ള അനുമതി ചോദിച്ച് വിമാനത്തിൽ നിന്നും ലഭിച്ച അപേക്ഷയിൽ പോലും കൃത്രിമത്വം നിഴലിച്ചതിനാൽ, വിമാനമിറങ്ങുന്നതിന് മുൻപ് തന്നെ ജമൈക്കൻ അധികൃതരെ ഇക്കാര്യം വിമാനത്താവള ജീവനക്കാർ അറിയിച്ചിരുന്നു. മാത്രമല്ല, വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കരൗടെ പേര്, ഇമിഗ്രേഷനായി സമർപ്പിച്ച ലിസ്റ്റിൽ ഉണ്ടായിരുന്നില്ല എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.