- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ
1270 ബി സി യിൽ ഉണ്ടായ ഒരു സൂര്യഗ്രഹണം... 2800 വർഷങ്ങൾക്ക് മുൻപ് ജറുസലേമിനെ തകർത്ത ഒരു ഭൂകമ്പം... ഇതൊന്നും, പുരാവസ്തു ശസ്ത്രം ചരിത്ര രേഖകളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ മാത്രമല്ല, വളരെ വിശദമായി ബൈബിളിൽ പരാമാർശിച്ചിരിക്കുന്ന കാര്യങ്ങൾ കൂടിയാണ്. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന മറ്റു പലതും സത്യമാണെന്ന് ഉറപ്പിക്കുന്ന മറ്റ് അനേകം പുരാവസ്തു ശേഖരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ജെറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിയിലെ ഡോ. എല്ലറ്റ് മസർ പറയുന്നത്, 2019 ൽ കണ്ടെടുത്ത കളിമണ്ണുകൊണ്ടുള്ള മുദ്രയിൽ ഉള്ളത് ഏശയ്യാ പ്രവാചകന്റെ ഒപ്പ് ആയിരിക്കം എന്നണ്. മിശിഹായുടെ വരവിനെ കുറിച്ച് ഏശയ്യാ പ്രവചിച്ചതായി അദ്ധ്യായം 53 ൽ പറയുന്നുണ്ട്. ജുഡായുടെ രാജാവായിരുന്നൂ ഹസേക്കിയയുടെ അടുത്ത ഉപദേഷ്ടാവായിട്ടണ് ബൈബിളിൽ ഏശയ്യായെ പരാമർശിക്കുന്നത്. ജറുസലേമിലെ പുരാതന അവശിഷ്ടങ്ങൾ ഉള്ള ഓഫെൽ എന്നിടത്തു നിന്ന് ഹസേക്കിയയുടെ പേരുള്ള ഒരു മുദ്രക്ക് സമീപത്തു നിന്നാണ്, ഏശയ്യായുടെ ഒപ്പുള്ളതെന്ന് പറയപ്പെടുന്ന ഈ മുദ്രയും കണ്ടെത്തിയത്.
പഴയ നിയമത്തിലെ അമോസിന്റെയും സക്കറിയയുടെയും പുസ്തകത്തിൽ 2800 വർഷങ്ങൾക്ക് മുൻപ് ജറുസലേം നഗരത്തെ പിടിച്ചു കുലുക്കിയ ഒരു ഭൂകമ്പത്തെക്കുറിച്ച് പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ 2021 ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. ബി സി എട്ടാം നൂറ്റാണ്ടിലെ ഭൂകമ്പത്തിൽ നാശനഷ്ടം വന്ന കെട്ടിടാവശിഷ്ടങ്ങളും മൺപാത്രങ്ങളും ഗവേഷകർ കണ്ടെത്തിയിരുന്നു. പര്യവേഷണ സ്ഥലത്ത് ഏറെ ആഴത്തിലായിരുന്നു ഇതെല്ലാം കണ്ടെത്തിയത്. തകർന്ന് വീണ അവശിഷ്ടങ്ങൾക്ക് മീതെ പിന്നീട് നഗരവാസികൾ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്.
ജുഡായിലെ രാജാാവ് ഹെസേക്കിയയുടെ കാലത്താണ് ഇവയെല്ലാം പണിതതെന്ന് ആയിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ കൂടുതൽ പഠനങ്ങൾ വെളിപ്പെടുത്തുന്നത് മറ്റൊരു രാജാവിന്റെ കാലത്തോളം ഇവയ്ക്ക് പഴക്കമുണ്ട് എന്നാണ്. ഈ രാജാവിനെ കുറിച്ചും ബൈബിളിൽ പരമർശമുണ്ട്. അസീറിയൻ അക്രമണത്തിൽ നിന്നും ജെറുസലേമിനെ രക്ഷിക്കാനായി ഹസെക്കിയ പണിതതാണ് വലിയ മതിൽ എന്നായിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ തെളിയുന്നത്, ഭൂകമ്പത്തിൽ തകർന്ന ജറുസലേം നഗരത്തിന്റെ പുനർ നിർമ്മാണത്തിനിടയിൽ പണിതതാണ് ഇതെന്നാണ്. കിഴക്കൻ ജറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
മതിലിൽ കണ്ടെത്തിയ മുന്തിരിക്കുരുക്കൾ, ഈന്തപ്പഴ കുരുക്കൾ, വാവ്വലൗകളുടെ അസ്ഥികൾ എന്നിവയുൾപ്പടെയുള്ളവയിൽ കാർബൺ - 14 ഡേറ്റിങ് നടത്തിയാണ് ഗവേഷകാർ കാലഗണന നിശ്ചയിച്ചത്. എല്ലാം ശുദ്ധീകരിച്ചതിന് ശേഷം ഗ്രാഫൈറ്റ് ആക്കി മാറ്റും അതിനു ശേഷം മണിക്കൂറിൽ 1,865 മൈൽ വേഗത്തിൽ കറങ്ങുന്ന ഒരു പാർട്ടിക്കിൾ ആക്സിലറേറ്ററിൽ ഇത് വയ്ക്കും. മറ്റ് ഓർഗാനിക് പദാർത്ഥങ്ങളിൽ നിന്നും കാർബൺ - 14 വേർതിരിച്ചെടുക്കുന്നതിനാണിത്. ഈ കാർബണിനെ അളന്നാണ് വസ്തുക്കളുടെ കാലപ്പഴക്കം ഗണിക്കുന്നത്.
മോസസിന്റെ മരണശേഷം ഇസ്രയേലി ജനതയുടെ നേതാവായ ജോഷ്വാ തന്റെ ആളുകളെ വിജയത്തിലേക്ക് നയിച്ചപ്പോൾ സൂര്യൻ നിശ്ചലമാവുകയും ചന്ദ്രൻ യാത്ര നിർത്തുകയും ചെയ്തതായി ബൈബിളിൽ പരാമാർശമുണ്ട് (ജോഷ്വാ: 10:18, 12 - 14). ഗവേഷകർ പറയുനന്ത് സൂര്യൻ നിശ്ചലമായി എന്ന് പറയുന്നത് ഒരു യഥാർത്ഥ സംഭവമാണെന്നാണ്. ഏതാണ്ട് 3000 വർഷങ്ങൾക്കപ്പുറം നടന്ന ഒരു സൂര്യഗ്രഹണമാണത്രെ അത്. മാത്രമല്ല, അത് നടന്നത് ബി സി 1207 ഒക്ടോബർ 30 ന് ആണെന്ന് അവർ കണ്ടെത്തുകയും ചെയ്തു.
അതുപോലെ തന്നെ, റോമാക്കാർ ഇസ്രയേൽ ആക്രമിച്ചതിനും, സോളമന്റെ സമ്പത്ത് നിറഞ്ഞ ഖനികൾക്കും തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇസ്രയേലിലെ അരാവ മരുഭൂമിയിലുള്ള ടിമ്മ താഴ്‌വരയിൽ നിന്ന് 300 വർഷം പഴക്കമുള്ള ചില ഓർഗാനിക് പദാർത്ഥങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ഗവേഷണമാണ് സോളമനറ്റെ ഖനികളിലേക്ക് നയിച്ചത്.