- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
തിരുവനന്തപുരം: സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി. പുലർച്ചെ 3.15നാണ് എത്തിയത്. തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനും പതിവ് പ്രോട്ടോകോൾ പ്രകാരമുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. മുൻകൂട്ടി അറിയിച്ചതിലും നേരത്തെയാണ് മടക്കം. തിരുവനന്തപുരത്താണ് മുഖ്യമന്ത്രി എത്തിയത്.
ഈമാസം ആറിനാണു മുഖ്യമന്ത്രി വിദേശത്തേക്കു പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെയേ എത്തൂ. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷമാണു മന്ത്രി നാട്ടിലേക്കു തിരിക്കുക. കൊച്ചിയിൽ മുഖ്യമന്ത്രി എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് എത്തി. എന്തുകൊണ്ടാണ് ഇത് മാറ്റി തിരുവനന്തപുരത്ത് എത്തിയതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച മുഖ്യമന്ത്രി എത്തുമെന്നായിരുന്നു ഏവരും പറഞ്ഞിരുന്നത്. വിമാനത്താവളത്തിലെത്തിയ മാധ്യമ പ്രവർത്തകരോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഭാര്യ കമലയും മകൾ വീണയും ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും മകൻ വിവേകും ചെറുമകനും വിദേശ യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ഇന്ന് മുതൽ തന്നെ മുഖ്യമന്ത്രി ഭരണ കാര്യങ്ങളിൽ ഇടപെടും. അതിനിർണ്ണായകമായ ചില തീരുമാനങ്ങൾ സർക്കാർ ഉടൻ എടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജന ഓർഡിനൻസും ഇതിൽ പെടും. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാ് കേരളം കടന്നു പോകുന്നത്.
ഈ മാസം അവസാനം വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതും പ്രതിസന്ധിയിലാണ്. അതുകൊണ്ട് പെൻഷൻ പ്രായം കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ സർ്ക്കാരിന് മുന്നിലുണ്ട്. ധനവകുപ്പിനെ പൊതുഭരണ വകുപ്പിന് കീഴിൽ കൊണ്ടു വരുന്നതും ആലോചനയിലാണ്. ഇത്തരത്തിൽ നിരവധി തീരുമാനങ്ങൾ മനസ്സിൽ കുറിച്ചാണ് മുഖ്യമന്ത്രിയുടെ മടക്കം. ഇനി നടക്കാൻ പോകുന്ന മന്ത്രിസഭാ യോഗങ്ങൾ നിർണ്ണായകമാകും. രാജ്യസഭയിൽ ഇടതുപക്ഷത്ത് പ്രതിസന്ധിയുണ്ട്. കേരളാ കോൺഗ്രസും സിപിഐയും സീറ്റിനായി അവകാശം ഉന്നയിക്കുന്നതാണ് ഇതിന് കാരണം.
സോളാർ വിഷയത്തിൽ ഒത്തുതീർപ്പ് വിവാദവും പിണറായി വിജയനിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആ സമരം ഒത്തുതീർപ്പാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ അതിനിർണ്ണായക ചർച്ചയായി മാറിയിട്ടുണ്ട്.
സ്വകാര്യ യാത്രയ്ക്കുശേഷം ഇന്നലെ രാത്രിയാണ് ദുബായിൽനിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയർന്നിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശനം ഉന്നയിച്ചിരുന്നു. അടിയന്തര തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തതെന്താണെന്നും വി.ഡി.സതീശൻ ചോദിച്ചിരുന്നു.