- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
ബംഗളൂരു: പുണെ - ബെംഗളൂരു കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കിയമ്പോൾ കണ്ടത് നാടകീയ രംഗങ്ങൾ. വിമാനത്തിലെ തീ കണ്ട് യാത്രക്കാർ എല്ലാ അർത്ഥത്തിലും ഭയന്നു വിറച്ചു. വിമാനത്തിനുള്ളിലെ ജീവകനകാർ അവസരോചിതമായി ഇടപെട്ടു. ഈ വിമാനത്തിലെ യാത്രക്കാർ കൊച്ചിയിൽ എത്താൻ എയർ ഇന്ത്യ പകരം സംവിധാനം ഒരുക്കിയില്ല. ഇതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി. രാവിലെ ഏഴര കഴിഞ്ഞും അവർക്ക് വിമാനത്താവളത്തിൽ തങ്ങേണ്ടിയും വന്നു. രാവിലെ 9.30ന് ഇവർക്ക് പകരം വിമാനമൊരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രതിഷേധത്തിന് ശേഷമാണ് ഇത്.
ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെയാണ് തീ കണ്ടത്. ഇന്നലെ രാത്രി 11നാണ് സംഭവം. എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരുക്കേറ്റു. അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി. പറന്നുയരുമ്പോൾ തീ കണ്ടില്ലായിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. ഇന്നലെ രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 4 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നു. വിമാനത്തിൽ തീ പിടിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയതാണ് ഇത്. ഈ വീഡിയോയിൽ യാത്രക്കാരുടെ പരിഭ്രമം വ്യക്തമായി മനസ്സിലാക്കാം.
ലാൻഡിംഗിന് ശേഷം 179 യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയതായി ബെംഗളൂരു എയർപോർട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.കത 1132 എന്ന വിമാനം രാത്രി 11.12 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വലത് ഭാഗത്തെ എഞ്ചിനിൽ തീപിടിത്തം കണ്ട ഓൺബോർഡ് ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ (എടിസി) വിവരമറിയിക്കുകയായിരുന്നു. ഗ്രൗണ്ട് സർവീസുകൾ മുൻകരുതൽ സ്വീകരിക്കുകയും ഉടൻ തന്നെ തീ അണച്ച് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീ പിടിത്ത കാരണം കണ്ടെത്താൻ അന്വേഷണവും നടത്തും.
179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. പുണെയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയർന്നത്. എന്നാൽ പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. പുറത്തേക്കുള്ള എല്ലാ എമർജൻസി വാതിലുകളും തുറന്നിരുന്നു. വിമാനത്താവളത്തിന് ഏറെ അകലെയായിട്ടാണ് വിമാനം ലാൻഡ് ചെയ്തത്. ഉടൻ തന്നെ യാത്രക്കാരോട് ചാടിയിറങ്ങാൻ കാബിൻ ക്രൂ നിർദ്ദേശം തന്നു. പുറത്തേക്ക് ചാടുന്ന സമയത്ത് ചിലർക്ക് നിസാരമായ പരിക്കേറ്റു.
ഇറങ്ങിക്കഴിഞ്ഞയുടൻ തന്നെ ദൂരേക്ക് ഓടിപ്പോകാനും കാബിൻക്രൂ നിർദ്ദേശം നൽകി. തുടർന്ന് ഫയർ എൻജിനുകളെത്തി തീയണക്കുകയായിരുന്നു. ഈ സമയം ആംബുലൻസുകൾ സ്ഥലത്തെത്തി പ്രായമായവരേയും പരിഭ്രാന്തരായ യാത്രക്കാരെയും കൊണ്ടുപോയി.