ലണ്ടൻ: യാത്രകൾ പലർക്കും ഒരു ഹരമാാണ്. എന്നും പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിച്ച്, പുതിയ രുചികൾ ആസ്വദിച്ച്, പുതിയ അനുഭവങ്ങൾ സ്വായത്തമാക്കാൻ യാത്രികർ എന്നും കൊതിക്കാറുണ്ട്. എന്നാൽ, ചില ഇടങ്ങളെങ്കിലും പല കാരണങ്ങളാൽ നമ്മുടെ മനസ്സിൽ ഒരു പ്രത്യേക ഇടം കണ്ടെത്തും. വീണ്ടും ഒരിക്കൽ കൂടി അവിടെ എത്തണമെന്ന് നമ്മൾ അറിയാതെ ആഗ്രഹിച്ചു പോകും.യാത്രാക്കാരുടെ മനസ്സിൽ, ഗൃഹാതുരതയുടെ ഒരു ചെറിയ സ്പർശനം നൽകാൻ കഴിഞ്ഞ 10 നഗരങ്ങളുടെ പട്ടികയാണ് ഇൻഷൂർ ആൻഡ് ഗോ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

ഓൺലൈൻ റീവ്യൂകൾ വിശകലനം ചെയ്താണ് ഇൻഷൂർ ആൻഡ് ഗോയിലെ വിദഗ്ദ്ധർ വിവിധ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ഈ നഗരങ്ങളെ തിരഞ്ഞെടുത്തത്. ഇനിയുമൊരിക്കൽ കൂടി പോകണം എന്ന് ഏറ്റവും അധികം ആളുകൾ ആഗ്രഹിക്കുന്നത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലേക്കാണ്. 190 ൽ അധികം മ്യൂസിയങ്ങളും 850 ല അധികം ആർട്ട് ഗ്യാലറികളും നിരവധി ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന നഗരത്തിൽ ലോക ചരിത്രത്തിന്റെ തന്നെ തിരുശേഷിപ്പുകളായി ഉണ്ട്.

ഒരുകാലത്ത്, ലോകത്തിന്റെ ഏറിയ ഭാഗവും ഭരിച്ചിരുന്ന, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സമ്രാജ്യത്തിന്റെ ബാക്കി പത്രങ്ങളാണ് ഇവയൊക്കെയും. ആരെയും മയക്കുന്ന ലണ്ടൻ തന്നെയാണ് ഏറ്റവും അധികം സഞ്ചാരികൾ ഒരിക്കൽ കൂടി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന നഗരം. പ്രണയത്തിന്റെ നഗരമെന്നതുപോലെ തന്നെ സൗന്ദര്യത്തിന്റെയും കലയുടെയും നഗരമെന്നു കൂടി അറിയപ്പെടുന്ന പാരീസ് ആണ് ലിസ്റ്റിൽ രണ്ടാമതുള്ളത്.

യൂറോപ്യൻ വാസ്തുശിൽപ കലയുടെ ഒരു പ്രദർശന ശാലയാണ് പാരീസ് എന്ന് പറഞ്ഞാലും തെറ്റില്ല. നെറ്റ്ഫ്‌ളിക്സിലെ എമിലി ഇൻ പാരീസ് എന്ന പരമ്പര ഹിറ്റ് ആയതോടെ പാരീസിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാളപ്പോരിന്റെയും കാൽപ്പന്ത് കളിയുടെയും കേന്ദ്രമായ, സ്പെയിനിലെ ബാഴ്സിലോണിയ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ആധുനിക ലോകത്തിന്റെ പരിഛേദമായ ന്യൂയോർക്കും മൂന്നാം സ്ഥാനം പങ്കിടുന്നു.

ചരിത്ര പ്രാധാന്യമുള്ള റോം ഈ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയപ്പോൾ അഞ്ചാം സ്ഥാനത്ത് എത്തിയത് സംസ്‌കാരവും സാങ്കേറ്റിക വിദ്യയും കൈകോർക്കുന്ന ടോക്കിയോ ആണ്. ഈ പട്ടികയിൽ ഇടം കണ്ടെത്തിയ ഏക ഏഷ്യൻ നഗരവും ടോക്കിയോ തന്നെയാാണ്. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമാാണ് പട്ടികയിൽ ടോക്കിയോക്ക് പുറകിലായി ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ബെർലിൻ, എഡിൻബർഗ്, മെക്സിക്കോ സിറ്റി എന്നിവ യഥാക്രമം ഏഴും ഏട്ടും ഒൻപതും സ്ഥാനങ്ങളിൽ എത്തിയപ്പോൾ സ്പെയിനിലെ മാഡ്രിഡ് ആാണ് പത്തം സ്ഥനത്ത്.