- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഴ് നവജാത ശിശുക്കുളടെ ജീവനെടുത്ത് ആശുപത്രിയിൽ വൻ തീപ്പിടിത്തം
ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയിൽ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ഡൽഹി ഫയർ സ്റ്റേഷനിൽ എത്തുന്നത്. 16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി സൂചനയുണ്ട്. യാതൊരു അടിസ്ഥാന സൗകര്യവും ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്.
ഞായറാഴ്ച പുലർച്ചെയോടെ തീയണച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്‌സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്. അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ രാജേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.