- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോളിഡേയും വിമാനയാത്രയും ഭാവിയിൽ ചെലവേറിയതാകുമെന്ന്
അടുത്ത തവണ വിമാനയാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് നിരക്ക് വർദ്ധിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അതിശയിക്കേണ്ടതില്ല. പുതിയ പാരിസ്ഥിതിക നിയമങ്ങൾ വിമാന യാത്രാക്കൂലി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഈ മേഖലയിലെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസ് പ്രതിസന്ധിക്കാലത്ത് പ്രവർത്തിക്കാതിരുന്നതിന്റെ തിരിച്ചടിയിൽ നിന്നും കരകയറുമെങ്കിലും, ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ടെന്ന് ദുബായിൽ കൂടിയ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷൻ (ഐ എ ടി എ) വാർഷിക സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
ആഗോളതലത്തിൽ തന്നെ വ്യോമയാന മേഖലയ്ക്ക് മേൽ കാർബൺ വികിരണം കുറയ്ക്കുന്നതിനായുള്ള സമ്മർദ്ദം ഏറുകയാണ്. ഇത് വളരെ കുറച്ചുമാത്രം ലഭ്യമായ, സസ്റ്റെയ്നബിൾ ഏവിയേഷൻ ഫ്യുവൽ (എസ് എ എഫ്) എന്ന ഇന്ധനത്തെ ആശ്രയിക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കും ഇത് യാത്രാക്കുലി വർദ്ധിക്കുന്നതിനിടയാക്കും.
എയർലൈൻ ചെലവിന്റെ മൂന്നിലൊന്ന് ഇന്ധന ചെലവാണ്. എന്നാലും ഇത് വളരെ ഉയർന്ന ഒന്നാണ്. ആഗോളാടിസ്ഥാനത്തിൽ തന്നെയുള്ള പണപ്പെരുപ്പവും ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നതിനിടയാക്കും. ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്നതിനായി എയർലൈനുകൾ നിരക്ക് നിയന്ത്രണവിധേയമാക്കി നിർത്തുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന് ഐ എ ടി എ ഡയറക്ടർ ജനറൽ വില്ലി വാൽഷ് അറിയിച്ചു.
എന്നാൽ, എല്ലാ ചെലവുകളും എയർലൈൻ കമ്പനികൾക്ക് സ്വയം ഏറ്റെടുക്കാൻ കഴിയുമെന്ന് കരുതുന്നത് യാഥാർത്ഥ്യ ബോധത്തോടെയുള്ള കാഴ്ചപ്പാടല്ല. ചെലവിലുണ്ടാകുന്ന ചില വർദ്ധനവുകൾ തീർച്ചയായും ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതായി വരും. വിമാന നിർമ്മാണ മേഖലയും കോവിഡിന് ശേഷം പ്രതിസന്ധിയിലാണ്. അതുകൊണ്ടു തന്നെ ഇന്ധനം അമിതമായി ഉപയോഗിക്കുന്ന പഴയ വിമാനങ്ങൾ ഇപ്പോഴുമുപയോഗിക്കേണ്ടതായി വരുന്നു. മാത്രമല്ല, പുതിയ റൂട്ടുകളിലേക്ക് സർവ്വീസ് നടത്തി മൊത്തത്തിലുള്ള നിരക്കുകൾ കുറയ്ക്കാനാണെങ്കിൽ ആവശ്യത്തിന് പുതിയ വിമാനങ്ങൾ ലഭ്യവുമല്ല എന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം, ആഗോളതലത്തിൽ 4.96 ബില്യൻ ആളുകൾ വിമാന യാത്ര നടത്തും എന്നാണ് ഐ എ ടി എ കണക്കാക്കുന്നത്. അതുവഴി മൊത്തം 784 പൗണ്ടിന്റെ റെക്കോർഡ് വരുമാനം ഈ മേഖലയിലേക്ക് ഉണ്ടാകുമെന്നും കണക്കുകൂട്ടുന്നു.എന്നാൽ, മൊത്തം ചെലവും റെക്കോർഡ് ഉയരങ്ങളിൽ എത്തും ഈ വർഷം ആഗോളാടിസ്ഥാനത്തിൽ വ്യോമയാന മേഖലയിൽ ഉണ്ടാകുന്ന ചെലവ് 734 ബില്യൻ പൗണ്ട് ആയിരിക്കുമെന്നാണ് അനുമാനം.