- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രാണികൾ നാശം വിതയ്ക്കുന്നത് ഇംഗ്ലണ്ടിലെ തടി വ്യവസായ മേഖലയിൽ
ലണ്ടൻ: കോവിഡ് കാലത്തെ ഓർമ്മിപ്പിക്കും വിധം യു കെയുടെ പല പ്രദേശങ്ങളിലും ക്വാറന്റൈൻ പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെയും വില്ലൻ, വൈറസിനോളം ചെറുതല്ലെങ്കിലും ഒരു ചെറു കീടം തന്നെ. അപകടകാരിയായ ഈ പ്രാണി, മരങ്ങളെയും, കാടിനെ മുഴുവനായും തന്നെ നശിപ്പിക്കാൻ കെൽപുള്ളതാണത്രെ. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലേക്കും ഈ നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുന്നതായി ഫോറസ്ട്രി കമ്മീഷൻ ഇന്നലെ അറിയിച്ചു. ഈ പ്രാണികൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണിത്
മരങ്ങളെ ഭക്ഷിച്ച്, മരങ്ങളിൽ വസിക്കുന്ന, എട്ട് പല്ലുള്ള ചീവീട് എന്നു കൂടി അറിയപ്പെടുന്ന ഇപ്സ് ടൈപോഗ്രഫസ് എന്ന ഈ ഭീകരജീവി ഈസ്റ്റ് ആംഗ്ക്ലിയയിലെ നോർവേ സ്പ്രൂസ് മരങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് ബ്രിട്ടീഷ് തടി വ്യവസായ മേഖലയ്ക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. യൂറോപ്പിൽ സ്പ്രൂസ് മരങ്ങളിൽ ഈ കീടത്തെ കണ്ടു വരുന്നുണ്ട്. 2018 ൽ,കെന്റിലാണ് ബ്രിട്ടനിലാധ്യമായി ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
സാധാരണയായി ഉണങ്ങിയ മരങ്ങളിലും ഉണങ്ങാൻ തുടങ്ങുന്ന മരങ്ങളിലുമൊക്കെയാണ് ഇത് വസിക്കാറുള്ളത്. എന്നാൽ, അനുകൂല സാഹചര്യം ലഭിച്ചാൽ ഇവയ്ക്ക് ആരോഗ്യമുള്ള വൃക്ഷങ്ങളെയും ആക്രമിക്കാൻ കഴിയും. ബ്രിട്ടീഷ് വനമേഖലയിൽ വൻ നാശനഷ്ട മുണ്ടാക്കുന്നതിനുള്ള കഴിവ് ഇതിനുണ്ട്. അതുപോലെ തന്നെ മരങ്ങളെ നശിപ്പിച്ച്, തടി വ്യവസായ മേഖലയിലും കനത്ത നഷ്ടമുണ്ടാക്കാൻ ഇതിന് കഴിയും.
വരുന്ന ബുധനാഴ്ച, ജൂൺ 12 മുതൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെയും, ഈസ്റ്റ് ആംഗ്ലിയയിലെയും പല പ്രദേശങ്ങളിലും വിപുലമായ രീതിയിൽ ലോക്ക്യുഡൗൺ നിലവിൽ വരും. ഈ കീടങ്ങൾ കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണ്. അതായത്, ഈ പ്രശ്നം ബാധിക്കുന്ന വ്യവസായ മേഖലകളിലെ നീക്കങ്ങളും പ്രവർത്തനവും നിയന്ത്രിതമായിരിക്കും എന്നർത്ഥം. യു കെ യിലെ 16 പ്രദേശങ്ങളിൽ തടി വ്യവസായത്തിൽ നിയന്ത്രണം കൊണ്ടുവരും എന്നാണ് ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഹാംപ്‌ഷെയറിന്റെ ചില ഭാഗങ്ങൾ, ബെർക്ക്ഷയർ, ബക്കിങ്ഹാംഷയർ, ഹെർട്ട്‌ഫോർഡ്ഷയർ, സറേ, ലണ്ടൻ, ഗ്രെയ്റ്റർ ലണ്ടൻ, വെസ്റ്റ് സസ്സെക്സ്, ഈസ്റ്റ് സസ്സക്സ്, കെന്റ്, എസ്സെക്സ് എന്നിവിടങ്ങളിലായിരുന്നു 2022 ൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. പ്രശ്നം ഗുരുതരമായതോടെ ഈ നിയന്ത്രണങ്ങൾ ബെഡ്‌ഫോർഡ്ഷയറിന്റെ ചില ഭാഗങ്ങൾ, കേംബ്രിഡ്ജ്ഷയർ, ലിങ്കൺഷയർ, നോർഫോക്ക്, സഫോക്ക് എന്നിവിടങ്ങളിലേക്ക് കൂടി ഫോറസ്ട്രി കമ്മീഷൻ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ മരം മുറിക്കുന്നതും, മരത്തിന്റെ ഭാഗങ്ങൾ കൊണ്ടു പോകുന്നതിനും നിരോധനം ഉണ്ടായിരിക്കും.