- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിരത്നത്തിന്റെ തഗ് ലൈഫിനിടെ അപകടം
ചെന്നൈ: ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മണിരത്നവും കമൽഹാസനും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക.
ഷൂട്ടിംഗിനിടെ ജോജുവിന്റെ കാൽ പാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായി. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജോജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു.ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.
കോളിവുഡ് ഇതിഹാസങ്ങളായ മണിരത്‌നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമെന്നതിനാൽ പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന സിനിമകൂടിയാണ് തഗ് ലൈഫ്. കഴിഞ്ഞ വർഷം കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. താരത്തിന്റെ കരിയറിലെ വൻ പ്രൊജക്ടുകളിൽ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
ജയം രവി, ഗൗതം കാർത്തിക്, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, നാസർ, വയ്യാപുരി തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്ന കാരക്ടർ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രത്തിന്റെ ലീക്കായ ലൊക്കേഷൻ ചിത്രങ്ങൾ പോലും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. ബ്രട്ടീഷുകാരുടെ കാലത്ത് പേടിസ്വപ്നമായിരുന്ന തഗ്ഗികളുടെ ജീവിതകഥയാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പ്രാചീന ഇന്ത്യയിലെ പ്രൊഫഷണൽ കൊലപാതകികളും കൊള്ളക്കാരുമായിരുന്നു തഗ്ഗികളെന്നാണ് ചരിത്രം പറയുന്നത്.
തഗ്ഗികൾ തങ്ങളുടെ പ്രവർത്തനം തുടർന്നതായും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തഗ്ഗികളുടെ പിൻഗാമികളെത്തി മോഷണവും കൊലപാതകവും നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.