- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ആർ ടി സി ബസിലെ പ്രസവം: ഡോക്ടറെ അഭിനന്ദിച്ച് മന്ത്രി ഗണേശ് കുമാർ
പൊന്നാനി: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസിൽവച്ച് യുവതി പ്രസവിച്ച സംഭവത്തിൽ കരുതലോടെ കുഞ്ഞിനെ പുറത്തെടുത്ത ആയുർവേദ ഡോക്ടറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. കെഎസ്ആർടിസി ബസിലെ കണ്ടക്ടറിൽ നിന്നും വിശദമായി വിവരങ്ങൾ തിരക്കിയറിഞ്ഞ ശേഷമാണ് മന്ത്രി ആയുർവേദ ഡോക്ടറായ തുയ്യം കല്ലംമുക്ക് സ്വദേശി കെ.വി. ഷൈനിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചത്.
കെഎസ്ആർടിസി ബസിലെ പ്രസവം സംബന്ധിച്ച വാർ്ത്തകൾക്ക് പിന്നാലെയാണ് ആരാലും ശ്രദ്ധിക്കാതെ പോയ യഥാർത്ഥ നായിക 'പൊന്നാനി ശ്രീ ശങ്കരാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ കെ വി ഷൈനിയെ മന്ത്രി ഗണഷ് കുമാർ നേരിട്ടു വിളിച്ച് അഭിനന്ദിച്ചത്.
'പ്രസവ സമയത്ത് ഡോക്ടർ അങ്ങനെ ഇടപെട്ടില്ലായിരുന്നുവെങ്കിൽ കുഞ്ഞ് താഴെ വീഴുമായിരുന്നു എന്നാണ് കണ്ടക്ടർ പറഞ്ഞത്. കുഞ്ഞിനെ സുരക്ഷിതമായി എടുത്തതിൽ ഡോക്ടറെ വ്യക്തിപരമായും കെഎസ്ആർടിസിയുടെ പേരിലും നാടിനുവേണ്ടിയും അഭിനന്ദിക്കുകയാണ്. വളരെ സന്തോഷമുണ്ട്. ഡോക്ടർ ചെയ്തത് വളരെ നല്ലകാര്യമാണ്', മന്ത്രി പറഞ്ഞു.
'ഞാൻ ഡോക്ടറെ അഭിനന്ദിക്കാനാണ് വിളിച്ചത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന യുവതി പ്രസിവിക്കുകയുണ്ടായി. അതിനായി ആശുപത്രിയിലേക്ക് വാഹനം തിരിച്ചുവിട്ട ഡ്രൈവറെയും കണ്ടക്ടറെയും ഞാൻ വിളിച്ചിരുന്നു. വിശദമായി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞപ്പോൾ ഈ കണ്ടക്ടർ എന്നോട് പറഞ്ഞു. പ്രസവ വേദനയാണെന്ന് കേട്ടപ്പോൾ ഡോക്ടർ അതിൽ ഇടപെടുകയും കുഞ്ഞിനെ കരുതലോടെ എടുക്കുകയും ചെയ്തുവെന്ന്. അതിന് ശേഷമാണ് കെഎസ്ആർടിസി ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടതെന്നും അറിയാൻ കഴിഞ്ഞു.
ആശുപത്രിയിൽ എത്തിയ ശേഷമാണ് ബാക്കിയുള്ള കാര്യങ്ങൾ ചെയ്തതെന്നും കണ്ടക്ടർ പറഞ്ഞു. ആ നിർണായക നിമിഷത്തിൽ പ്രസവം എടുത്തത് ഡോക്ടർ ആണെന്നും അറിഞ്ഞു. ഡോക്ടറുടെ ഫോൺ നമ്പർ ചോദിച്ചു മേടിച്ചാണ് ഞാൻ വിളിക്കുന്നത്', ഗണേശ് കുമാർ പറഞ്ഞു.
'സന്തോഷമുണ്ട് സാർ, അങ്ങനെയൊരു കാര്യം കേൾക്കാൻ കഴിഞ്ഞതിൽ, ബസിനുള്ളിൽവച്ച് തന്നെ പ്രസവം നടന്നിരുന്നു. കുഞ്ഞിനെ അപ്പോൾ പുറത്തെടുത്തിരുന്നില്ലെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ ആ കുഞ്ഞിനെ സുരക്ഷിതമായി എത്തിക്കാൻ കഴിഞ്ഞു' എന്നായിരുന്നു ഡോക്ടർ കെ വി ഷൈനിയുടെ മറുപടി.
ആ കുഞ്ഞിനെ ഒന്നുകൂടെ കാണണം...ഒന്ന് വാരിപ്പുണരണം. പൈതലിനെ പുറത്തെടുക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എന്നും ഡോക്ടർ പറഞ്ഞിരുന്നു. തൃശൂരിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് പേരാമംഗലത്തെത്തിയപ്പോൾ ബസിൽ ബഹളം കേട്ട് പാതിയുറക്കത്തിലായിരുന്ന ഷൈനി ഉണർന്നത്.
യാത്ര ചെയ്തിരുന്ന യുവതി സെറീനക്ക് പ്രസവ വേദനയാണെന്ന് കേട്ട നിമിഷംതന്നെ ഡോ. ഷൈനി എഴുന്നേറ്റ് അവർക്കരികിലെത്തി. പിന്നീട് സംഭവിച്ചതെല്ലാം ഭാഗ്യംപോലെ. ആയുർവേദ ഡോക്ടറായ ഷൈനി തന്റെ അറിവുവെച്ച് പ്രസവമെടുത്തു. അങ്കമാലിയിൽനിന്ന് തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യയാണ് സെറീന.
കണ്ടക്ടർ അജയനോട് സെറീന വിവരം പറഞ്ഞപ്പോൾതന്നെ ഒറ്റ ബെല്ലിൽ ബസ് നിർത്തി. ബസ് ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുത്തെങ്കിലും ഇതിനിടയിലാണ് ഡോ. ഷൈനിയുടെ സഹായത്തോടെ പ്രസവമെടുത്തത്. ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടറെ വിവരം അറിയിച്ചു. നിമിഷനേരംകൊണ്ട് എല്ലാം സജ്ജം.
കെ.എസ്.ആർ.ടി.സി ബസിലെ ആളുകളെ മുഴുവൻ വെപ്രാളത്തിലും പരിഭ്രമത്തിലുമാക്കിയ നിമിഷങ്ങൾക്കൊടുവിൽ പെൺകുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നു. ഷൈനിയെന്ന ഡോക്ടറുടെ ഇടപെടൽ വിസ്മരിക്കാതെ പോകാൻ വയ്യ. ഷൈനി ഡോക്ടറായിരുന്നെന്നും അവരാണ് പ്രസവമെടുത്തതെന്നും പിന്നീടാണ് പുറംലോകം അറിഞ്ഞത്.