- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലെ ജനസംഖ്യ കുറഞ്ഞത് പാതിയിലേറെ
ലണ്ടൻ: ലോകത്തിലെ ചില അതിസമ്പന്ന രാജ്യങ്ങളിലെ ജനന നിരക്കുകൾ കുത്തനെ ഇടിയുന്നതായി റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധികളിൽ കുട്ടികളുടെ ചുമതല കൂടിഏറ്റെടുക്കാൻ ആളുകൾ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഓർഗനൈസേഷൻ ഫോർ കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒ ഇ സി ഡി) യുടെ റിപ്പോർട്ടിൽ പറയുന്നു. ഒ ഇ സി ഡിയിലെ അംഗരാജ്യങ്ങളിൽ മിക്കതിലും ആളുകൾ, പ്രായമേറിയതിന് ശേഷം കുട്ടികൾ ഉണ്ടാകാനോ, അല്ലെങ്കിൽ കുട്ടികൾ വേണ്ട എന്നോ ചിന്തിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ (ജൂൺ 20) പുറത്തിറക്കിയ റിപ്പോർട്ടിൽ ഒ ഇ സി ഡി പറയുന്നത് പല യുവ ദമ്പതിമാരും മാതൃ- പിതൃത്വങ്ങൾക്കപ്പുറം ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ്. 1990 ൽ ഒ ഇ സി ഡി രാജ്യങ്ങളിലെ ശരാശരി പ്രത്യുദ്പാദന നിരക്ക് ഒരു സ്ത്രീക്ക് 3.3 കുട്ടികൾ എന്നായിരുന്നത് 2022 ആയപ്പോഴേക്കും ഒരു സ്ത്രീക്ക് 1.5 കുട്ടികൾ എന്ന നിലയിലേക്ക് താഴ്ന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ജീവിതകാലത്ത് ഒരു സ്ത്രീ ജന്മം നൽകുന്ന കുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ശരാശരിപ്രത്യുദ്പാദന നിരക്ക് കണ്ടു പിടിക്കുന്നത്.
ഒ ഇ സി ഡി രാജ്യങ്ങൾ പലതും കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, വിലക്കയറ്റം, ദീർഘകാല സാമ്പത്തിക അനിശ്ചിതാവസ്ഥ എന്നിവ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലെത്താൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒ ഇ സി ഡി യുടെ എംപ്ലൊയ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് ഡയറക്ടർ സ്റ്റെഫാനോ സ്‌കാർപെറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറ്റവും കുറവ് പ്രത്യുദ്പാദന നിരക്ക് രേഖപ്പെടുത്തിയത് ദക്ഷിണ കൊറിയയിലാണ്. ഒരു സ്ത്രീക്ക് 0.7 കുട്ടികൾ എന്നതാണ് അവിടത്തെ ശരാശരി പ്രത്യുദ്പാന നിരക്ക്. തൊട്ടു മുകളിൽ പ്രത്യുദ്പാന നിരക്ക് 1.2 ഉള്ള ഇറ്റലിയും സ്പെയിനും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒ ഇ സി ഡി അംഗരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന പ്രത്യുദ്പാന നിരക്കുള്ളത് ഇസ്രയേലിലാണ്, 2.9. ഒരു സ്ത്രീക്ക് 1.8 കുട്ടികൾ എന്ന നിരക്കിൽ മെക്‌സിക്കോയും ഫ്രാൻസും രണ്ടാം സ്ഥാനത്തുണ്ട്. അതിനു പുറമെ പ്രസവിക്കുന്ന സ്ത്രീയുടെ ശരാശരി പ്രായം 2020 ൽ 28.6 ആയിരുന്നത് 2022 ൽ 30.9 ആയി വർദ്ധിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
1935 ലും 1975 ലും ജനിച്ച സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ, കുട്ടികൾ ഇല്ലാത്ത സ്ത്രീകളുടെ എണ്ണം എസ്റ്റോണിയ, ഇറ്റലി, ജപ്പാൻ, ലിത്വാനിയ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ ഇരട്ടിയായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എല്ലാ രാജ്യങ്ങളിലും കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് വിയന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോഗ്രഫിയിലെ ഗവേഷകനായ ടൊംസ് സോബോട്ക പറയുന്നു.
കുട്ടികളെ വളർത്തി വലുതാക്കുന്നതിൽ വേണ്ടിവരുന്ന സമയം, സാമ്പത്തികം, മറ്റ് ക്ലേശങ്ങൾ എന്നിവയാണ് യുവാക്കളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.