- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ വസ്ത്രധാരണം തനിക്ക് ആത്മവിശ്വാസം പകരാനെന്നും ബിബിസി റേഡിയോ അവതാരക
ലണ്ടൻ: ബി ബി സി റേഡിയോ 4 ലെ വുമൻസ് അവർ അവതാരക, തന്റെ വസ്ത്രധാരണത്തെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയതോടെ സ്വയം പ്രതിരോധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗ്രന്ഥകാരിയും റേഡിയോ അവതാരകയുമായ അനിത റാണി. ഏഷ്യൻ വനിതകൾ സുതാര്യമായ വസ്ത്രം ധരിച്ചാൽ ആളുകളുടെ മനസ്സിൽ വിസ്‌ഫോടനം നടക്കുമെന്ന് പറയുന്നതിൽ എന്തെങ്കിലും കാരണമുണ്ടാകാം എന്നാണ് ഈ 46 കാരി പറഞ്ഞത്. മുത്തുകൾ കോർത്തു ചേർത്ത സുതാര്യമായ ഒരു ഗൗൺ അണിഞ്ഞായിരുന്നു അനിത റാണി കഴിഞ്ഞ മാസം ലണ്ടനിൽ നടന്ന ബാഫ്റ്റാസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
തന്നിലെ ആത്മവിശ്വാസം ഉയർത്തുന്നതിനുള്ള ഒരു മാർഗ്ഗമായിരുന്നു ആ വസ്ത്രധാരണം എന്നും അവർ പറഞ്ഞു. എന്നാൽ, ഇതിനെതിരെ നിശിത വിമർശനമാണ് വുമൻസ് അവർ പരിപാടിയുടെ തലതൊട്ടമ്മ എന്ന് വരെ വിശേഷിപ്പിക്കപ്പെടുന്ന ഡെയിം ജെനി മുറേ നടത്തിയിരിക്കുന്നത്. അടിവസ്ത്രത്തേക്കാൾ കൂടുതലായി ഒന്നും തന്നെ അനിത റാണി ധരിച്ചിരുന്നില്ലെന്നും താൻ തീർത്തും ഞെട്ടിപ്പോയി എന്നുമാണ് അവർ ഡെയ്ലി മെയിലിൽ എഴുതിയത്. സമൂഹത്തിൽ നല്ലൊരു സ്ഥാനം കൈവരിച്ച അനിതയെപോലുള്ള വനിതകൾ, പുരുഷന്മാരെ ആകർഷിക്കുന്നതിനായി പോൺ സ്റ്റാറുകളെ പോലെ വസ്ത്രധാരണം ചെയ്യരുതെന്നും അവർ എഴുതി.
എന്നാൽ, ആ വസ്ത്രത്തിനുള്ളിലെ എന്റെ ശരീരവുമായി മാത്രം ബന്ധപ്പെട്ട കാര്യമാണിതെന്നാണ് താൻ ചിന്തിക്കുന്നത്, ദി ടെലെഗ്രാഫിൽ കൂടി അനിത റാണി തിരിച്ചടിച്ചു. ടെലെഗ്രാഫിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം ഒരു ഇന്ത്യൻ വനിത ചെയ്തതിന്റെ ഞെട്ടലാണ് എല്ലാവർക്കും എന്ന് പറയാനും അവർ മറന്നില്ല. ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ കാര്യം തന്നെയാണ് താൻ ചെയ്തത്, എന്നാൽ, ഒരു ഏഷ്യൻ വനിത സുതാര്യമായ വസ്ത്രം ധരിച്ചതാണ് പലരിലും ഞെട്ടലുണ്ടാക്കിയിരിക്കുന്നത്, അനിത പറയുന്നു.
ലോകം ഒരുപാട് മുൻപോട്ട് പോയിരിക്കുകയാണെന്നും, ഒരു സ്ത്രീക്ക് ചിന്താശക്തിയും സെക്‌സിയായ വസ്ത്രധാരണവും ഒരുമിച്ച് കൊണ്ടു പോകാമെന്നും അവർ പറഞ്ഞു. മാത്രമല്ല, ഏത് പ്രായത്തിലുമുള്ള, ഏത് ശരീര വലിപ്പവുമുള്ള സ്ത്രീകൾക്കും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വസ്ത്രധാരണം കൊണ്ട് കഴിയും എന്നു കൂടി തെളിയിക്കുകയാണെന്നും അവർ പറഞ്ഞു. ടെക് കമ്പനി ഉടമയായ ഭൂപി റെഹാലിനെ പരമ്പരാഗത സിക്ക് ആചാരമനുസരിച്ച് 2009 ൽ വിവാഹം കഴിച്ച അനിത പിന്നീട് ഭർത്താവുമായി വേർപിരിയുകയായിരുന്നു.