വത്തിക്കാൻ: വിമതനായ ഒരു മുൻ പുരോഹിതനുമായുള്ള ബന്ധം വിഛേദിക്കാൻ വിസമ്മതിച്ചതിന് 10 സന്യാസിനിമാരടങ്ങിയ ഒരു സംഘത്തെ സ്പെയിനിലെ കത്തോലിക്ക സഭ പുറത്താക്കി. ബെലോറാഡോയിലെ, പതിനഞ്ചാം നൂറ്റാണ്ടിലുള്ള ഒരു കോണ്വെന്റിൽ താമസിക്കുന്ന സന്യാസിനിമാരാണ് നടപടി നേരിടുന്നത്. വത്തിക്കാന്റെ നിയമങ്ങൾ അനുസരിക്കുന്നില്ല എന്നാണ് ആരോപണം മാത്രമല്ല, ഒരു റിയൽ എസ്റ്റേറ്റ് ഇടപാടും അവരുടെ മേൽ ആരോപിക്കപ്പെടുന്നുണ്ട്. എന്നും പറയപ്പെടുന്നു.

പുവർ ക്ലെയേഴ്സ് എന്ന ഓർഡറിൽ ഉൾപ്പെടുന്ന ഈ സന്യാസിനിമാർ അവരുണ്ടാക്കുന്ന മധുരപലഹാരങ്ങൾക്ക് ഏറെ പ്രശസ്തരാണ്. സഭ ഒരു വിമതനായി കണക്കാക്കുന്ന ഒരു മുൻ പുരോഹിതനുമായി ഇവർക്കുള്ള അടുപ്പമാണ് ഇപ്പോൾ നടപടികൾ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. എന്നാൽ, തങ്ങൾ പോപ്പ് ഫ്രാൻസിസിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല എന്നായിരുന്നു മദർ സുപ്പീരിയർ ആയ സിസ്റ്റർ ഇസബേൽ ഡി ലാ ട്രിനിഡാഡ് പ്രതികരിച്ചത്. അതുപോലെ, സ്പാനിഷ് സഭയുടെ അധികാരത്തെയും ചോദ്യം ചെയ്യുന്ന ഇവർ പാബ്ലോ ഡി റോജാസ് സാൻഷെസ് ഫ്രാങ്കോ എന്ന പുരോഗിതനുള്ള പിന്തുണ എടുത്തു പറയുകയും ചെയ്തു.

1958 ൽ മരണമടഞ്ഞ പയസ് പന്ത്രണ്ടാമന് ശേഷം വന്ന മാർപ്പാപ്പമാരെല്ലാം ദൈവനിഷേധികളാണെന്നും, അതുകൊണ്ടു തന്നെ മാർപാപ്പയുടെ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും വിശ്വസിക്കുന്ന, സെഡെവകാന്റിസം എന്ന പ്രസ്ഥാനവുമായി ബന്ധമുള്ള ഈ പുരോഹിതനെ നേരത്തെ സഭയിൽ നിന്നും നീക്കിയിരുന്നു. ഒരു മദർ സുപ്പീരിയർ പോപ്പിനെ കൈയേറ്റക്കാരൻ എന്ന് വിളിക്കുന്നത് കേൾക്കുക എന്നത് ഏറെ വേദനാജനകമാണ് എന്നായിരുന്നു ആർച്ച് ബിഷപ്പ് ബർഗോസ് മാരിയോ ഐസെറ്റയുടെ പ്രതികരണം. അദ്ദേഹമാണ് ബെലോറാഡോയിലെ 16 സന്യാസിനിമാരിൽ 10 പേരെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്.

സഭയിൽ നിന്നും പുറത്താക്കപ്പെട്ടാൽ ഏറെ പശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്നതിനാലാണ് ആറു പേരെ ഒഴിവാക്കിയത്.2019 ൽ ആയിരുന്നു ഷെൻസ് ഫ്രാങ്കോയെ ആർച്ച് ബിഷപ്പ് സഭയിൽ നിന്നും പുറത്താക്കിയത്. ക്രിസ്തുവിന്റെ യഥാർത്ഥ സഭ എന്ന് അദ്ദെഹം അവകാശപ്പെടുന്ന, 'ഡിവോട്ട് യൂണിയൻ ഓഫ് അപ്പൊസ്തൽ സെയിന്റ് പോൾ' എന്ന സഭ രൂപീകരിച്ചതിനെ തുടർന്നാണ് ഷെൻസ് ഫ്രാങ്കോയെ സഭയിൽനിന്നും പുറത്താക്കിയത്.

സ്പാനിഷ് ഏകാധിപതിയായ ഫ്രാൻസിസ്‌കോ ഫ്രാങ്കോയെ പരാജയമറിയാത്ത നേതാവ് എന്ന് വിശേഷിപ്പിക്കുന്ന ഷാൻസൊ ഫ്രാങ്കോ കടുത്ത യാഥാസ്ഥികരുടെ ഓപസ് ഡീ കാത്തോലിക് എന്ന സംഘടനയിലെ അംഗവുമാണ്. വിമത സന്യാസിനിമാരെ സഭാ കോടതിയിൽ ഹാജരാകാൻ വിളിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയോടെ അതിനുള്ള സമയം കഴിഞ്ഞു പോയിരുന്നു.

തുടർന്നായിരുന്നു അവരെ പുറത്താക്കിയത്. അതേസമയം ഔദ്യോഗിക സഭ വിട്ടുപോകാൻ തങ്ങൾ ഏകകണ്‌ഠേന തീരുമാനിച്ചതായും അതുകൊണ്ടു തന്നെ ഈ ശിക്ഷാ നടപടിക്ക് നിയമ സാധുത ഇല്ലെന്നും സന്യാസിനിമാർ ഫാക്സ് മുഖാന്തിരം ആർച്ച് ബിഷപ്പിന്റെ ഓഫീസിനെ അറിയിച്ചു.