- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെബനനില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരേ ഗറില്ല യുദ്ധമുറകള്‍ പയറ്റി ഹിസ്ബുള്ള; തുരങ്ക കവാടത്തിലെ ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന് കൊല്ലപ്പെട്ടു; കരയാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; ഏറ്റുമുട്ടല്‍ കടുക്കുന്നു
ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന് കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ലെബനനില്‍ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ളയുടെ ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന് കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഭീകരരുമായുള്ള ഏറ്റമുട്ടലിലാണ് സ്പെഷ്യല്‍ ഫോഴ്സസ് സൈനികന് കൊല്ലപ്പെട്ടത്. അദെയ്സെ ഗ്രാമത്തിന് സമീപമുള്ള തുരങ്ക കവാടത്തിലേക്ക് കയറിയതോടെയാണ് ഐ ഡി എഫിന് നേരേ അപ്രതീക്ഷിത ഒളിയാക്രമണം ഉണ്ടായത്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം ഒരു ഇസ്രയേലി സൈനികന് കൊല്ലപ്പെട്ടുവെന്നാണ് വിവരമെങ്കിവും നാലുപേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചെന്നാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇഗോസ് കംാന്ഡോ യൂണിറ്റിലെ ക്യാപറ്റന് എയ്്താന് ഇത്ഷാക് ഓസ്റ്റര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഐ ഡി എഫ് അറിയിച്ചു.
ഇരുട്ടിന്റെ മറവില്‍ ഇസ്രയേലി സൈനികര്‍ അതിര്‍ത്തി കടക്കുന്നതിന്റെയും പിന്നീട് ഗ്രാമത്തിലേക്ക് മുന്നേറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഹിസ്ബുളളയ്ക്ക് ഗറില്ല യുദ്ധമുറകള്‍ പയറ്റാന്‍ അനുകൂല സാഹചര്യമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ, തങ്ങളുടെ അംഗങ്ങള്‍ അദെയ്സെ, മാറൂണ്‍ അല്‍ റാസ് ഗ്രാമങ്ങളിലെ ഇസ്രയേലി യൂണിറ്റുകള്‍ക്ക് കനത്ത നാശനഷ്ടം വരുത്തിയതായി ഹിസ്ബുള്ള മാധ്യമഓഫീസര് മൊഹമ്മദ് അഫിഫ് അവകാശപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ഇസ്രയേലി സൈനികര്‍ക്ക് നേരേ 100 റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഹസന് നസ്രളളയുടെ മരണത്തിന് ശേഷം തങ്ങള്‍ ദുര്ബലരായെന്ന വാദവും മൊഹമ്മദ് അഫിഫ് തള്ളിക്കളഞ്ഞു.
അതേസമയം, ഇന്നലെ 200 ഓളം മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തിയ ഇറാന് മറുപടി നല്കാന് ഒരുങ്ങുകയാണ് ഇസ്രയേലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലെ ഹിസ്ബുളള കേന്ദ്രങ്ങളില്‍ ഐ ഡി എഫ് ഇന്നും വ്യോമാക്രമണം തുടര്‍ന്നു. ആയിരക്കണക്കിന് ലെബനീസ് പൗരര്‍ വടക്കന്‍ മേഖലയില്‍ നിന്ന പലായനം ചെയ്യുകയാണ്.
തെക്കന്‍ ലബനനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സേന ആവശ്യപ്പെട്ടതോടെ വിദേശികളും രാജ്യം വിടുകയാണ്. ഇന്നലത്തെ ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പകരം അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഇസ്രയേലിന് നേരേ ഇറാന് പ്രയോഗിച്ചത്. ഇറാന് വലിയ അബദ്ധമാണ് കാട്ടിയതെന്നും അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു പ്രതികരിച്ചു.