- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോണുകള്‍ പകര്‍ത്തിയത് 28 അടിയ്ക്ക് മുകളില്‍ ഉയര്‍ന്ന തിരമാലകളെ; കര തൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റിന് പ്രതീക്ഷിച്ചതിലും അപ്പുറത്തെ രാക്ഷസ സ്വഭാവം; ആര്‍ത്തിരമ്പുന്ന തിരമാലകള്‍ തീരത്തെ തകര്‍ക്കുമെന്ന ആശങ്ക ശക്തം; ഫ്ളോറിഡയിലെ കൂട്ടപാലായനും ആളപായം കുറച്ചേക്കും; ഭയന്നു വിറച്ച് അമേരിക്ക
കാറ്റഗറി 5 ലേക്ക് മാറിയതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക
ഫ്‌ലോറിഡ: കാറ്റഗറി 5 ലേക്ക് മാറിയതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക. മില്‍ട്ടന്‍ ചുഴലിക്കാറ്റ് കര തൊട്ടു കഴിഞ്ഞു. ഫ്‌ളോറിഡയിലാണ് കര തൊട്ടത്. 28 അടി ഉയരത്തില്‍ ചുഴലിക്കാറ്റ് വെള്ളമെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡ്രോള്‍ ദൃശ്യങ്ങളില്‍ തിരമാല പോലെ വെള്ളം ആര്‍ത്തിരമ്പി വരുന്നത് വ്യക്തം. ഇതോടെ ഈ ചുഴലിയുടെ തീവ്രത ഏവരും തിരിച്ചറിയുകയാണ്. നേരത്തെ ഫ്‌ളോറിഡയില്‍ നിന്നും ആളുകളെ എല്ലാം ഒഴിപ്പിച്ചതിനാല്‍ ആളാപയാമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. എങ്കിലും ഫ്‌ളോറിഡയെ ആകെ ഈ ചുഴലി തച്ചു തകര്‍ക്കുമെന്ന ആശങ്ക ശക്തമാണ്.
അതിശക്തമായ കാറ്റും ചുഴലി ഉണ്ടാക്കി. തിരമാലകളാണ് 28 അടിയ്ക്ക് മുകളിലേക്ക് ഉയര്‍ന്ന് തീരത്തിന് ഭീതിയായി മാറുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത്രയും തീവ്രത കരതൊട്ടപ്പോള്‍ കാറ്റിനുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍പ്പെട്ടവയെയാണ് കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തുക. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്‌ലോറിഡ തീരത്ത് അതീവജാഗ്രതയാണ്. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മെക്‌സിക്കോ ഉള്‍ക്കടലിനു കുറുകെ ഫ്‌ലോറിഡ പെനിന്‍സുലയിലേക്കാണ് 'മില്‍ട്ടണ്‍' നീങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. ഇപ്രകാരം തന്നെയാണ് സംഭവിച്ചതും. ദശലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയില്‍നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്‌ലോറിഡയിലെ മിക്കയിടങ്ങളിലും ചുവപ്പ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ആളുകള്‍ കൂട്ടപാലായനം നടത്തി. ഇതു കൊണ്ട് മനുഷ്യദുരന്തം കുറയുമെന്നാണ് വിലയിരുത്തല്‍.
രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുര്‍ബലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാറ്റ് അതിശക്തമാണ്. പടിഞ്ഞാറന്‍-മധ്യ ഫ്‌ലോറിഡയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നായി മില്‍ട്ടണ്‍ മാറുമെന്നാണ് വിലയിരുത്തല്‍. രണ്ടാഴ്ച മുമ്പ് 'ഹെലന്‍' ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കരകയറും മുമ്പാണ് മില്‍ട്ടണും അമേരിക്കയെ ആശങ്കപ്പെടുത്താന്‍ എത്തുന്നത്.
ഒരു നൂറ്റാണ്ടിനിടെ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കാറ്റായി മില്‍ട്ടണ്‍ മാറുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിരുന്നു. ചിലയിടങ്ങളില്‍ രാക്ഷസ തിരമാലകളുണ്ടാകുമെന്നും അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും ഫ്ളോറിഡ എമര്‍ജന്‍സി മേധാവി അറിയിച്ചിട്ടുണ്ട്. 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ആദ്യ ഡ്രോണ്‍ ദൃശ്യം തന്നെ തിരമാലകള്‍ 28 അടിക്ക് മുകളില്‍ ഉയരുന്നതാണ് പകര്‍ത്തുന്നത്.
രണ്ടാഴ്ച മുന്‍പും മറ്റൊരു ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ നാശം വിതച്ചിരുന്നു. ഹെലീന്‍ ചുഴലിക്കാറ്റാണ് ഗള്‍ഫ് കോസ്റ്റില്‍ വീശിയടിച്ചത്. കാറ്റഗറി നാലിന്റെ വേഗത്തിലാണ് ഇതും ഫ്ളോറിഡ, ജോര്‍ജിയ, തെക്കന്‍ കരോലിന, ടെന്നിസി, വിര്‍ജിനിയ, വടക്കന്‍ കരോലിന എന്നിവിടങ്ങളിലായി 225 പേരാണ് കൊല്ലപ്പെട്ടത്.